ആട്ടവും പാട്ടുമായി ആവേശത്തോടെ വിദ്യാര്‍ഥികള്‍; ബാലസംഘം പേരാമ്പ്ര ഏരിയാ വേനല്‍ തുമ്പി പരിശീലന ക്യാമ്പ് മഞ്ഞക്കുളത്ത്
മേപ്പയൂര്‍: പേരാമ്പ്ര ഏരിയാ വേനല്‍ തുമ്പി പരിശീലന ക്യാമ്പ് മഞ്ഞക്കുളത്ത് ആരംഭിച്ചു. ക്യാമ്പ് പ്രശസ്ത നാടകസിനിമ നടന്‍ എരവട്ടൂര്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബാലസംഘം ഏരിയ പ്രസിഡണ്ട് സാഞ്ജല്‍ അധ്യക്ഷത വഹിച്ചു.
ഏരിയാ സെക്രട്ടറി ദേവിക തുമ്പികളെ പരിചയപ്പെടുത്തി. സ്വാഗത സംഘം കണ്‍വീനര്‍ രജീഷ് സ്വാഗതം പറഞ്ഞു. ഭവ്യ ബിന്ദു നന്ദി പ്രകാശിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍, കെ.രാജീവന്‍, പി.പ്രസന്ന, എന്‍.എം.ദാമോദരന്‍, കെ.രാമകൃഷ്ണന്‍ മാസ്റ്റര്‍, ആര്‍.വി.അബ്ദുള്ള, കെ.കെ.നിധീഷ്, ക്യാമ്പ് ഡയരക്ടര്‍ എ.പി. രമൃ, സ്വാഗത സംഘം ചെയര്‍മാന്‍ പി.പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.