ചെറുവണ്ണൂരിൽ മുസ്ലിം ലീഗിന്റെ പഞ്ചായത്തംഗത്തെ കാണാനില്ല; പരാതി, അന്വേഷണം


Advertisement

മേപ്പയ്യൂർ: ചെറുവണ്ണൂർ പഞ്ചായത്തം​ഗം ആദില നിർബാസിനെ കാണാനില്ലെന്ന് പരാതി. യുവതിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ആ​ഗസ്റ്റ് ഒന്നുമുതലാണ് യുവതിയെ കാണാതായത്.

Advertisement

പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്. ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ലൊക്കേഷൻ ട്രേസ് ചെയ്യാൻ സാധിക്കുന്നില്ലെന്നും മേപ്പയ്യൂർ പോലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

Advertisement

പഞ്ചായത്തിലെ ഒന്നാംവാർഡ് മെമ്പറാണ് ആദില. മസ്ലീം ലീ​ഗ് പ്രതിനിധിയായി മത്സരിച്ചാണ് യുവതി പഞ്ചായത്തം​ഗമായത്. നിലവിൽ പ്രസിഡന്റ് അവധിയിലായതിനാൽ യുഡിഎഫിനും എൽഡിഎഫിനും ഏഴ്-ഏഴ് എന്ന കക്ഷി നിലയാണ് പഞ്ചായത്തില‍ുള്ളത്.

Advertisement

Summary: Cheruvannur Panchayath member missing case registered