‘ചെറുവണ്ണൂര്‍ പഞ്ചായത്ത് കരുവോട് ചിറ നെല്‍വയലുകള്‍ കൃഷിക്ക് അനുയോജ്യമാക്കണം’; പ്രതിഷേധവുമായി നെല്ലുത്പാദക സമിതി


ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ പഞ്ചായത്തിലെ മുയിപ്പോത്ത് സ്ഥിതി ചെയ്യുന്ന കരുവോട് ചിറയിലെ നൂറ് കണക്കിന് ഏക്കറ് നെല്‍വയലുകള്‍ കൃഷിയ്ക്ക് അനുയോജ്യമാക്കാന്‍ ആവശ്യപ്പെട്ട് നെല്ല് ഉത്പാദക സമിതി.

മൈനര്‍ ഇറിഗേഷന്‍, കെ.എസ്.ഇ.ബി., കൃഷി വകുപ്പ് എന്നീ ഡിപ്പാര്‍ട്ടുമെന്റുകള്‍ ഒന്നിച്ചു തീരുമാനമെടുത്തു നടപ്പിലാക്കേണ്ട വൈദ്യുതീകരണം, ഫാം റോഡ് നിര്‍മ്മാണം, കൈക്കനാല്‍ നിര്‍മ്മാണം തോട്ടിലെ ചളിനീക്കം ചെയ്യല്‍ എന്നിവ എത്രയും വേഗം നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്ന് യോഗത്തിന്റെ കണ്ടെത്തല്‍.

നിലവില്‍ 200 ഏക്കറിലധികം കൃഷി ഉല്‍പാദിപ്പിക്കാരുണ്ടായിരുന്നെന്നും നിലവില്‍ ആവശ്യത്തിന് വെളളം ലഭിക്കാത്തത് കാരണം നൂറിലേറെ ഏക്കര്‍ ഭൂമി തരിശുനിലമായി കിടക്കുകയാണന്നും  നെല്ല് ഉത്പാദക  സമിതി അംഗം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

Also Read-നിമിഷനേരം കൊണ്ട് മേല്‍ക്കൂര കത്തിനശിച്ചു, നിലവിളിച്ച്‌ ആളുകള്‍; നാദാപുരം പേരോട് ഇരുനില വീടിന് തീപിടിച്ച ദൃശ്യങ്ങള്‍ പുറത്ത്

സ്ഥലം എം.എല്‍.എ യും മറ്റ് അധികാരികളും സ്ഥലം സന്ദര്‍ശിച്ചിരുന്നുവെങ്കിലും വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് സമിതി ആരോപിക്കുന്നത്. നിവേദനങ്ങളും പരാതികളുമായി കര്‍ഷകര്‍ സമീപിക്കാത്തതായി ആരുമില്ലെന്നും വേണ്ട നടപടികള്‍ ഇനിയും ഇഴഞ്ഞു നീങ്ങുന്ന പക്ഷം സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സമിതി മുന്നറിയിപ്പു നല്‍കി.

യോഗത്തില്‍ സി.എം.കുഞ്ഞിക്യഷണന്‍ അദ്ധ്യക്ഷത വഹിച്ചു. സി.പി. കുഞ്ഞമ്മത്, കിഴക്കയില്‍ രവീന്ദ്രന്‍, എന്‍.ടി ഗോപാലന്‍, പി.കെ. മൊയ്തു സി. ടി.വി ജയന്‍ എന്നിവര്‍ സംസാരിച്ചു.