കൊയിലാണ്ടി കടലോരത്ത് കളിയാവേശം; സെവൻസ് ഫുട്ബോളിൽ കപ്പടിച്ച് ജ്ഞാനോദയം ചെറിയമങ്ങാട്


കൊയിലാണ്ടി: നിമിഷങ്ങൾക്ക് കടിഞ്ഞാണിട്ട്, ശ്വാസത്തിന് നിയന്ത്രണമിട്ട് വാശിയേറിയ പോരാട്ടത്തിനൊടുവിൽ കാണികളെ ആവേശ പൂരത്തിലാറാടിച്ച് ചെറിയമങ്ങാട് ജ്ഞാനോദയത്തിന്റെ ഗോൾ. ചെറിയമങ്ങാട് ജ്ഞാനോദയം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച സെവൻസ് ഫുട്ബാൾ ടൂർണമെന്ററിലാണ് ജ്ഞാനോദയം ജേതാക്കളായത്.

കൊയിലാണ്ടിയുടെ വികാരമായ കാല്പന്തുകളി കാണാൻ കണികളേറെ ഉണ്ടായിരുന്നു. ഫൈനലിൽ എഫ്.സി വിരുന്നുകണ്ടിയെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ചാണ് ജ്ഞാനോദയം കപ്പടിച്ചത്.

മുൻ സന്തോഷ് ട്രോഫി താരം എൽ.എസ്. ഋഷി ദാസ് സമാപന സമ്മേളനത്തിൽ സമ്മാനദാനം നടത്തി. പി.കെ.ഷിജു അധ്യക്ഷത വഹിച്ചു. ടി.പി.നിബിൻ, പി.പി.സജീവൻ, ചന്ദ്രൻ വെള്ളയിൽ എന്നിവർ സംസാരിച്ചു.