ജീവിതശൈലി രോഗങ്ങള്‍ നേരത്തെ തിരിച്ചറിയാനുള്ള ശ്രമങ്ങളില്‍ പങ്കാളിയായി ചെന്താര വായനശാലയും; മൈക്രോ ഹെല്‍ത്ത് ലാബുമായി ചേര്‍ന്ന് കൊയിലാണ്ടി സില്‍ക്ക് ബസാറില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു


കൊയിലാണ്ടി: ചെന്താര വായനശാലയും കൊയിലാണ്ടിയിലെ മൈക്രോ ഹെല്‍ത്ത് ലാബിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ജീവിതശൈലി രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ഡിസംബര്‍ പതിനൊന്ന് സില്‍ക്ക് ബസാറിലെ ചെന്താര വായനാശാലാ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്.

പ്രമേഹം, കൊഴപ്പിന്റെ അളവ്, കരള്‍ രോഗങ്ങള്‍, ഹൃദയരോഗം, യൂറിക് ആസിഡ്, രക്തസമ്മര്‍ദ്ദനം, തൈറോയ്ഡ്, മൂത്ര സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ കണ്ടുപിടിക്കാനുള്ള പരിശോധനകളാണ് നടത്തിയത്.

സൗജന്യമായി നേത്ര പരിശോധനയും നടത്തിയിരുന്നു. കണ്ണട ആവശ്യമുള്ളവര്‍ക്ക് 20% ഡിസ്‌കൗണ്ടില്‍ കണ്ണടയും നല്‍കിയിരുന്നു.