ചെങ്ങോട്ടുകാവ്‌ കൊല്ലന്റവിട വടക്കയില്‍ പ്രകാശന്‍ അന്തരിച്ചു


ചെങ്ങോട്ടുകാവ്‌: കൊല്ലന്റവിട വടക്കയില്‍ പ്രകാശന്‍ അന്തരിച്ചു. അമ്പത്തിനാല് വയസായിരുന്നു. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

കഴിഞ്ഞ ദിവസം ശ്വാസ തടസ്സം ഉണ്ടായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു മരണം.

അച്ഛന്‍: പരേതനായ കൃഷ്ണന്‍

അമ്മ: കല്യാണി

ഭാര്യ: ഷൈമ. മക്കള്‍: ഷാമിക, ഷാമില്‍.

സഹോദരങ്ങള്‍: പരേതനായ അശോകന്‍, രാമചന്ദ്രന്‍, ബാബു.

സംസ്‌കാരം: ഇന്ന് രാവിലെ 11മണിക്ക്.