ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധ ധര്‍ണ്ണയുമായി ചെങ്ങോട്ട്കാവ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി



കൊയിലാണ്ടി: ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെ ധര്‍ണ്ണയുമായി ചെങ്ങോട്ടുകാവ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി. സര്‍ക്കാര്‍ ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി വീതം വെട്ടിക്കുറച്ചിനെതിരെയും ക്ഷേമ പെന്‍ഷന്‍ നല്‍കാത്തതിനും തൊഴിലുറപ്പ് തൊഴിലാളികള്‍ കാണിക്കുന്ന വിവേചനത്തിനും എതിരെ ഗ്രാമപഞ്ചായത്തിനു മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി.

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് എന്‍ മുരളീധരന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ധര്‍ണ്ണയില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് പ്രമോദ്. വി.പി, അധ്യക്ഷത വഹിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായിരുന്ന കൂമുള്ളി കരുണാകരന്‍, സഹദേവന്‍ കണക്കശ്ശേരി, യു.വി. ബാബുരാജ്, അബ്ദുല്‍ ഷുക്കൂര്‍, രമേശന്‍ കെ.ബിന്ദു മുതിരക്കണ്ടത്തില്‍ എന്നിവര്‍ സംസാരിച്ചു.