അനുവദിച്ചത് 66.70 ലക്ഷം രൂപ; ചേമഞ്ചേരിയിലെ പെരുവയല്‍ റോഡ് നവീകരണത്തിന് തുടക്കമായി
ചേമഞ്ചേരി: ചേമഞ്ചേരി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പെരുവയല്‍ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേനെ സംസ്ഥാന സര്‍ക്കാര്‍ തീരദേശ റോഡുകളുടെ നവീകരണത്തിനായി 66.70 ലക്ഷം രൂപ അനുവദിച്ചാണ് റോഡ് നവീകരിക്കുന്നത്.
നിര്‍മ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം സംസ്ഥാന ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിച്ചു. പൂക്കാട് പെരുവയലില്‍ വച്ച് നടന്ന ചടങ്ങില്‍ കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല എം.എല്‍.എ അധ്യക്ഷത വഹിച്ചു.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ സ്വാഗതം പറഞ്ഞു.