Tag: chemanchery panchyat

Total 5 Posts

കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തില്‍ പട്ടി കടിച്ച് ചത്ത കുതിരയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദ്ദേശവുമായി പഞ്ചായത്ത്

ചേമഞ്ചേരി: കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തില്‍ പേപ്പട്ടി കടിച്ചതിനെ തുടര്‍ന്ന് ചത്ത കുതിരയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. വയനാട് ജില്ലയിലെ പൂക്കോട് വെറ്ററിനറി കോളേജില്‍ വച്ച് ഞായറാഴ്ച നടത്തിയ വിശദമായ പരിശോധനയിലാണ് കുതിരയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 18 നാണ് കാപ്പാട് തൂവ്വപ്പാറയിലെ വിനോദസഞ്ചാര കേന്ദ്രത്തില്‍ സവാരി നടത്താനായി ഉപയോഗിച്ചിരുന്ന കുതിരയെ പേപ്പട്ടി കടിക്കുന്നത്.

കാപ്പാട് തുവ്വപ്പാറയില്‍ സവാരിക്കായുള്ള കുതിരയെ പട്ടി കടിച്ച സംഭവത്തില്‍ പഞ്ചായത്തിനെതിരെ സോഷ്യല്‍ മീഡിയ പ്രചരണം; മറുപടിയുമായി പഞ്ചായത്ത് പ്രസിഡന്റ്

ചേമഞ്ചേരി: തുവ്വപ്പാറയില്‍ വിനോദസഞ്ചാരികള്‍ക്ക് സവാരി നടത്താനായി നിര്‍ത്തിയ കുതിരയെ പട്ടി കടിച്ച സംഭവത്തില്‍ പഞ്ചായത്തിനെതിരെ സോഷ്യല്‍ മീഡിയ പ്രചരണം. കുതിര സവാരി നിര്‍ത്തിവയ്ക്കുന്നതില്‍ പഞ്ചായത്ത് അധികൃതര്‍ അനാസ്ഥ കാണിച്ചുവെന്നും ഇതുകാരണം കുതിരസവാരി നടത്തിയ നിരവധി പേര്‍ ഭയവിഹ്വലരായെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശത്തില്‍ ആരോപിക്കുന്നത്. ആഴ്ചകള്‍ക്ക് മുമ്പാണ് കുതിരയെ പട്ടി കടിക്കുന്നത്. ഇതിന് ശേഷം കുതിരയെ

ചേമഞ്ചേരിയെ കണ്ടുപഠിക്കാന്‍ അരുണാചല്‍ സംഘം; പഞ്ചായത്ത് ഭരണ പ്രവര്‍ത്തനങ്ങളും കുടുംബശ്രീ പ്രവര്‍ത്തനങ്ങളും നേരിട്ട് കണ്ട് മനസിലാക്കാന്‍ എത്തിയത് ജനപ്രതിനിധികളടക്കമുള്ള സംഘം

ചേമഞ്ചേരി: പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട് മനസിലാക്കുകയെന്ന ലക്ഷ്യത്തോടെ അരുണാചല്‍ പ്രദേശില്‍ നിന്നും മുപ്പതംഗ സംഘം ചേമഞ്ചേരി ഗ്രാമപഞ്ചായത്തില്‍. അരുണാചല്‍ സര്‍ക്കാരിന്റെയും വിവിധ കൂട്ടായ്മകളിലെയും പ്രതിനിധികളാണ് തിങ്കളാഴ്ച ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെത്തിയത്. പഞ്ചായത്തിന്റെ ഭരണപ്രവര്‍ത്തനങ്ങള്‍ മനസിലാക്കാനും, പഞ്ചായത്തും കുടുംബശ്രീയും എങ്ങനെയാണ് പരസ്പരം യോജിച്ച് പദ്ധതികളുണ്ടാക്കി പ്രവര്‍ത്തിക്കുന്നതെന്ന് അറിയുകയുമാണ് സംഘത്തിന്റെ ലക്ഷ്യമെന്ന് ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി

അനുവദിച്ചത് 66.70 ലക്ഷം രൂപ; ചേമഞ്ചേരിയിലെ പെരുവയല്‍ റോഡ് നവീകരണത്തിന് തുടക്കമായി

ചേമഞ്ചേരി: ചേമഞ്ചേരി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പെരുവയല്‍ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേനെ സംസ്ഥാന സര്‍ക്കാര്‍ തീരദേശ റോഡുകളുടെ നവീകരണത്തിനായി 66.70 ലക്ഷം രൂപ അനുവദിച്ചാണ് റോഡ് നവീകരിക്കുന്നത്. നിര്‍മ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം സംസ്ഥാന ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിച്ചു. പൂക്കാട് പെരുവയലില്‍ വച്ച്

‘മരണമില്ലാത്ത സ്മരണകൾ’ മികച്ച ഹ്രസ്വ ചിത്രം, മികച്ച നടി നടന്മാരായി ശിവാനിയും അർജുനും; കുഞ്ഞിളം കെെകളിൽ മായാജാലം തീർത്ത് ചേമഞ്ചേരിയിലെ കുരുന്നുകൾ

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ഹ്രസ്വ ചിത്രങ്ങളുടെ പ്രശസ്ത ഗാനരചയിതാവ് നിധീഷ് നടേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ വിദ്യാർത്ഥികൾക്ക് ഹ്രസ്വ ചിത്ര പരിശീലന പദ്ധതിയുടെ ഭാ​ഗമായാണ് ചിത്രങ്ങൾ തയ്യാറാക്കിയത്. പൂക്കാട് എഫ്എഫ് ഹാളിൽ വച്ചു നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. ജി