ചേമഞ്ചേരി പഞ്ചായത്ത് യു.ഡി.എഫ്  തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു


Advertisement

കൊയിലാണ്ടി: ചേമഞ്ചേരി പഞ്ചായത്ത്  വടകര പാര്‍ലമെന്റ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ വിജയത്തിനായി രൂപം നല്‍കിയ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ചെയ്തു. തിരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം
ഡി.സി.സി പ്രസിഡന്റ് അഡ്വ. പ്രവീണ്‍ കുമാര്‍ നിര്‍വഹിച്ചു.

Advertisement

ചടങ്ങില്‍ ചെയര്‍മാന്‍ സത്യനാഥന്‍ മാടഞ്ചേരി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എംപി. മൊയ്തീന്‍ കോയ സ്വാഗതം പറഞ്ഞു. ചടങ്ങില്‍ ബൂത്ത് കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തി. ഷരീഫ് മാസ്റ്റര്‍, അലിക്കോയ ഹിദായത്ത്, ശശി കുനിയില്‍, നമ്പാട്ട് മോഹനന്‍, മനോജ് കാപ്പാട്, ഷബീര്‍ ഇ.കെ എന്നിവര്‍ സംസാരിച്ചു.

Advertisement
Advertisement