കവിയും സാഹിത്യ നിരൂപകനുമായ ചേമഞ്ചേരി കാര്യാവില്‍ രാധാകൃഷ്ണന്‍ മാസ്റ്റര്‍ അന്തരിച്ചു


ചേമഞ്ചേരി: കവിയും പ്രഭാഷകനും സാഹിത്യ നിരൂപകനുമായ കാര്യാവില്‍ രാധാകൃഷ്ണന്‍ മാസ്റ്റര്‍ അന്തരിച്ചു. അറുപത്തിയൊന്‍പത് വയസായിരുന്നു. വൃക്കസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

ഭാര്യ: രോഹിണി ടീച്ചര്‍ ( Rtd HM കാപ്പാട് GMUPS), മക്കള്‍: സ്വരാഗ് ജിഷ്ണു.ആര്‍. (റിസര്‍ച്ച് സ്‌കോളര്‍ & അസിസ്റ്റന്റ് പ്രൊഫസര്‍).മരുമകള്‍: ആര്‍ദ്ര.

അന്തരിച്ച ഭാഷാപണ്ഡിതന്‍ കാര്യാവില്‍ ചന്ദ്ര ശേഖരന്‍ മാസ്റ്റര്‍, കുമാരന്‍ നായര്‍, പു ക സ പ്രവര്‍ത്തകനായ കാര്യാ വില്‍ രാജഗോപാലന്‍ എന്നിവര്‍ സഹോദരങ്ങളാണ്.