കുറഞ്ഞ വിലയിൽ 42 ഇനങ്ങൾ; ചേമഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ ഓണചന്തയ്ക്ക് തുടക്കമായി


Advertisement

കൊയിലാണ്ടി: ചേമഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ ഓണചന്തയ്ക്ക് തുടക്കമായി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഓണച്ചന്ത ഉദ്ഘാടനം ചെയ്തു.

Advertisement

കൺസ്യൂമർഫെഡുമായി സഹകരിച്ചാണ് ചന്ത തുടങ്ങിയിരിക്കുന്നത്. ബാങ്ക് സെക്രട്ടറി ധനഞ്ജയ് സ്വാഗതം പറഞ്ഞു.

Advertisement

ബാങ്ക് പ്രസിഡണ്ട് കെ.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡണ്ട് പി.കെ സത്യൻ, എം.പി അശോകൻ, നദീർ കാപ്പാട് എന്നിവർ പങ്കെടുത്തു. വിപണി വിലയേക്കാൾ കുറഞ്ഞ വിലയിൽ 42 ഇനങ്ങൾ ചന്തയിലൂടെ വിതരണം ചെയ്യുന്നുണ്ട്. ബാങ്ക് ബില്‍ഡിങ്ങില്‍ ആരംഭിച്ച ചന്ത സെപ്തംബര്‍ 14ന് അവസാനിക്കും.

Advertisement

Description: Chemancherry Service Co-operative Bank's Onanchanta has started