ലഹരിവിരുദ്ധ സന്ദേശവുമായി സ്‌കൂള്‍ കുട്ടികള്‍; കാഞ്ഞിലശ്ശേരിയില്‍ ലഹരിവിരുദ്ധ മ്യൂസിക്കല്‍ ഡിസ്‌പ്ലേ അവതരിപ്പിച്ച് ചേമഞ്ചേരി അത്‌ലറ്റിക് പ്രോഗ്രാം ‘കാപ്'(CAP)


ചേമഞ്ചേരി: കാഞ്ഞിലശ്ശേരിയില്‍ ലഹരിവിരുദ്ധ മ്യൂസിക്കല്‍ ഡിസ്‌പ്ലേ അവതരിപ്പിച്ച് ചേമഞ്ചേരി അത്‌ലറ്റിക് പ്രോഗ്രാം ‘കാപ്'(CAP).
ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കി വരുന്ന കായിക പരിശീലന പദ്ധതിയായ ചേമഞ്ചേരി അത്‌ലറ്റിക് പ്രോഗ്രാം ആണ് കാഞ്ഞിലശേരി മഹാശിവക്ഷേത്ര മഹോത്സവവുമായി അനുബന്ധിച്ച് പരിപാടി നടത്തിയത്. നിരവധി കുട്ടികളാണ് പരിപാടിയില്‍ പങ്കെടുത്തത്.

കാഞ്ഞിലശേരി നായനാര്‍ മിനി സ്റ്റേഡിയത്തില്‍ അരങ്ങേറിയ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബിന്ദു സോമന്‍, പഞ്ചായത്തംഗം സി. ലതിക, ചേമഞ്ചേരി യൂ.പി സ്‌കൂള്‍ പ്രധാനാധ്യാപിക സജിത തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ഉത്സവാഘോഷ കമ്മിറ്റി കണ്‍വീനര്‍ ഡോ.എന്‍.വി സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. രഞ്ജിത്ത് കുനിയില്‍ സ്വാഗതവും കെ.വി ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു. വിവിധ സ്‌കൂളുകളിലെ നൂറോളം വിദ്യാര്‍ത്ഥികള്‍ അണിനിരന്ന പരിപാടിയ്ക്ക് കെ. രാമകൃഷ്ണന്‍ മാസ്റ്റര്‍, കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.