ചനിയേരി മാപ്പിള എല്‍.പി സ്‌കൂള്‍ നൂറാം വാര്‍ഷിക ആഘോഷത്തിലേക്ക്; പഴയ ഓര്‍മ്മകള്‍ പുതുക്കി പൂര്‍വ്വ അധ്യാപക വിദ്യാര്‍ഥി സംഗമം


Advertisement

കൊയിലാണ്ടി: ചനിയേരി മാപ്പിള എല്‍.പി സ്‌കൂള്‍ നൂറാം വാര്‍ഷിക ആഘോഷങ്ങള്‍ക്കുള്ള ഒരുക്കത്തില്‍. ഇതിന്റെ ഭാഗമായി സ്‌കൂളിലെ പഴയ കാല അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സംഗമം സംഘടിപ്പിച്ചു. സ്‌കൂള്‍ ഹാളില്‍ നടന്ന സംഗമപരിപാടിയില്‍ അറുപതോളം പേര്‍ പങ്കാളികളായി.

Advertisement

അധ്യാപക വിദ്യാര്‍ഥി സംഗമം വാര്‍ഡ് കൗണ്‍സിലറും മുന്‍പ്രധാനാധ്യാപികയുമായ സി.പ്രഭ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന പ്രസിഡണ്ട് സുരേഷ് കുമാര്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ മുന്‍ പ്രധാനാധ്യാപകന്‍ എന്‍.എം.നാരായണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ പി.അബ്ദുല്‍ അസീസ്, പി.ടി.എ വൈസ് പ്രസിഡണ്ട് ഹംസ, പൂര്‍വ്വ വിദ്യാര്‍ത്ഥികളായ അബൂബക്കര്‍ മാസ്റ്റര്‍, അബ്ദുള്ളക്കുട്ടി ടി.എം, ബഷീര്‍ വി.ടി, എംസി മുഹമ്മദ്, രജിലേഷ് ആര്‍.വി.കെ, വിനീത്, എംസി സുനീറ, കെ.കെ ഷുക്കൂര്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു.

Advertisement

പ്രധാനാധ്യാപിക പി.ഹസീബ വാര്‍ഷികാഘോഷ പദ്ധതി-വിശദീകരണം നടത്തുകയും പി.ടി.എ പ്രസിഡണ്ടും പൂര്‍വവിദ്യാര്‍ത്ഥിയുമായ എം.സി.ഷബീര്‍ നന്ദിയും പറഞ്ഞു.

Advertisement

Summary: Chanieri Mapila L.P. School to 100th Anniversary Celebration