‘നാശം വിതയ്ക്കും യുദ്ധം വേണ്ട’; യുദ്ധ വിരുദ്ധ വലയം തീര്‍ത്ത് ചങ്ങരോത്ത് എം യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍


പേരാമ്പ്ര: നാശം വിതയ്ക്കുന്ന യുദ്ധത്തിനെതിരെ ഒന്നായി പോരാടുവാന്‍ ചങ്ങരോത്ത് എം.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ യുദ്ധവിരുദ്ധ വലയം തീര്‍ത്തു. സ്‌കൂളിലെ അഞ്ഞൂറോളം വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്നാണ് സ്‌കൂള്‍ മൈതാനത്ത് വലയം തീര്‍ത്തത്. എം.സുലൈമാന്‍ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പ്രധാനാധ്യാപകന്‍ കെ.കെ യൂസഫ്, സ്റ്റാഫ് സെക്രട്ടറി സി.വി നജ്മ, ടി.എം അബ്ദുല്‍ അസീസ്, എസ്.സുനന്ദ്, എം.കെ അബ്ദുല്‍ റഷീദ്, എന്‍.കെ മിസ്‌രിയ, കെ.ആഗ്മയ, പി.ആര്‍ ആദിജിത്ത്, ഹനൂന്‍മുഹമ്മദ്, എം.കെ നിസാര്‍, ശിഹാബ് കന്നാട്ടി, കെ.സനില കുമാരി, കെ.ഹസീന, ടി.രജിഷ, എം.കെ യൂസഫ്, പി.മുനീര്‍, വി.എം ബാബു,വി.പി നിഷ, എ.സുഫൈറ, മുഹമ്മദ് ഷാനി, സി.അന്‍ഷിദ, പി.സജിന, പി.കെ യൂസഫ്, സി.ടി ഹാത്വിക എന്നിവര്‍ നേതൃത്വം നല്‍കി.