Tag: War

Total 5 Posts

കോഴിക്കോട് ബീച്ചില്‍ യുദ്ധസ്മാരകം പണിയണം; ആവശ്യത്തോട് സര്‍ക്കാര്‍ മുഖംതിരിക്കുന്നതില്‍ പ്രതിഷേധവുമായി വിമുക്തഭടന്മാര്‍

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ ലയണ്‍സ് പാര്‍ക്കില്‍ യുദ്ധസ്മാരകം പണിയണമെന്ന് ആവശ്യത്തോട് സര്‍ക്കാര്‍ മുഖം തിരിക്കുന്നതിനെതിരെ വിമുക്തഭടന്മാര്‍. രാജ്യത്തോടും യുദ്ധവീരന്‍മാരോടുമുള്ള അസഹിഷ്ണുതയാണ് യുദ്ധസ്മാരകത്തിനെതിരെ മുഖംതിരിക്കുന്നതിനു പിന്നിലെന്നും ഇവര്‍ പറയുന്നു. ജില്ലയില്‍ 34 ജവാന്‍മാര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് വാര്‍ മെമ്മോറിയല്‍ കണ്‍സ്ട്രക്ഷന്‍ കമ്മറ്റി പ്രസിഡന്റ് കേണല്‍ ആര്‍.കെ. നായര്‍ പറഞ്ഞു. മറ്റ് ജില്ലകളില്‍ യുദ്ധസ്മാരകങ്ങള്‍ ഉള്ളപ്പോഴാണ് കോഴിക്കോട് ഈ

‘നാശം വിതയ്ക്കും യുദ്ധം വേണ്ട’; യുദ്ധ വിരുദ്ധ വലയം തീര്‍ത്ത് ചങ്ങരോത്ത് എം യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

പേരാമ്പ്ര: നാശം വിതയ്ക്കുന്ന യുദ്ധത്തിനെതിരെ ഒന്നായി പോരാടുവാന്‍ ചങ്ങരോത്ത് എം.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ യുദ്ധവിരുദ്ധ വലയം തീര്‍ത്തു. സ്‌കൂളിലെ അഞ്ഞൂറോളം വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്നാണ് സ്‌കൂള്‍ മൈതാനത്ത് വലയം തീര്‍ത്തത്. എം.സുലൈമാന്‍ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രധാനാധ്യാപകന്‍ കെ.കെ യൂസഫ്, സ്റ്റാഫ് സെക്രട്ടറി സി.വി നജ്മ, ടി.എം അബ്ദുല്‍ അസീസ്, എസ്.സുനന്ദ്, എം.കെ അബ്ദുല്‍ റഷീദ്,

കൊയിലാണ്ടി വടകര താലൂക്കുകളില്‍ നിന്നായി ഉക്രൈനില്‍ മെഡിസിന് പഠിക്കുന്നത് 28 വിദ്യാര്‍ഥികള്‍: നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് രക്ഷിതാവ്‌ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

കൊയിലാണ്ടി: ഉക്രൈനില്‍ റഷ്യ ആക്രമണം ശക്തമാക്കിയതോടെ ആധിയിലാണ് ഉക്രൈനില്‍ പഠിക്കുന്ന നൂറുകണക്കിന് മലയാളി വിദ്യാര്‍ഥികള്‍. കൊയിലാണ്ടി വടകര താലൂക്കുകളില്‍ നിന്നായി ഇരുപത്തിയെട്ട് പേര്‍ തന്റെ അറിവില്‍ ഉക്രൈനില്‍ മെഡിസിന് പഠിക്കുന്നുണ്ടെന്ന് ഉക്രൈനിലെ സാപോരിഷിയ സ്‌റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായ വടകര സ്വദേശിനിയുടെ അച്ഛന്‍ രാജേഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്.

‘സൈനിക വാഹനങ്ങള്‍ തിരക്കിട്ട് പോകുന്നത് കണ്ടതോടെ ഇന്നലെ രാത്രി ആരും ഉറങ്ങിയില്ല, ആകെ പരിഭ്രാന്തരായിരുന്നു’; ഉക്രൈനില്‍ നിന്നും കൊയിലാണ്ടി സ്വദേശി സാരംഗ് സംസാരിക്കുന്നു

കൊയിലാണ്ടി: ഏറെ പരിഭ്രമത്തോടെയാണ് ഇന്നലെ രാത്രി ഉക്രൈനില്‍ കഴിഞ്ഞതെന്ന് കൊയിലാണ്ടി സ്വദേശി സാരംഗ് സജീവന്‍. ഉക്രൈനിലെ സാപോരിഷിയ യൂണിവേഴ്‌സിറ്റിയില്‍ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയാണ് സാരംഗ്. യൂണിവേഴ്‌സിറ്റിയില്‍ നിന്നും നാലുകിലോമീറ്റര്‍ അകലെ ആറുവരിപ്പാതയ്ക്ക് അരികിലാണ് ഞങ്ങള്‍ താമസിക്കുന്ന മുറി. മൂന്നുപേരാണ് ഇവിടെ പെട്ടിരിക്കുന്നത്. സൈന്യം സാപോരിഷിയയില്‍ ക്യാമ്പ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. റോഡിലൂടെ സൈനിക

യുക്രൈനിലെ റഷ്യന്‍ ആക്രമണം: മലയാളികള്‍ക്കായി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തന സജ്ജം; ഈ നമ്പറുകളില്‍ ബന്ധപ്പെടാം

കോഴിക്കോട്: റഷ്യന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുക്രൈനില്‍ കുടുങ്ങി കിടക്കുന്ന മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരുന്നതായി നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ആ രാജ്യത്തെ ഇന്ത്യന്‍ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. അമിത ആശങ്കയ്ക്ക് വഴിപ്പെടാതെ യുദ്ധ സാഹചര്യത്തില്‍ ലഭിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍