നാട്ടിലാകെ ഭീതി വിതച്ച ഭ്രാന്തന്‍ നായയെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവിട്ട് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് കെ.സുനില്‍, ഉത്തരവ് നടപ്പിലാക്കി നായയെ വെടിവെച്ച് കൊന്ന് മുണ്ടയ്ക്കല്‍ ഗംഗാധരന്‍


Advertisement

പേരാമ്പ്ര: തിങ്കളാഴ്ച പകലും രാത്രിയിലുമായി ചക്കിട്ടപ്പാറ പഞ്ചായത്തിലെ നരിനട, ഭാസ്‌കരന്‍മുക്ക്, മറുമണ്ണ് മേഖലകളില്‍ ഭീതിവിതച്ച നായയെ വെടിവെച്ചുകൊന്നു. പ്രദേശത്തെ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് തലങ്ങും വിലങ്ങും ഓടിയ നായയെ സംബന്ധിച്ച ആശങ്ക വാര്‍ഡ് മെമ്പര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ നായയെ കൊല്ലാന്‍ ഉത്തരവിടുകയായിരുന്നു.

Advertisement

തുടര്‍ന്ന് ലൈസന്‍സുള്ള തോക്കുടമ മുണ്ടക്കല്‍ ഗംഗാധരന്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് വെടിയുതിര്‍ത്തത്. പൂക്കോട് വെറ്റിനറി കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പേവിഷബാധ സ്ഥിരീകരിച്ചതായി നരിനടയിലെ വാര്‍ഡ് മെമ്പര്‍ ബിന്ദു പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

Advertisement

നരിമടയില്‍ ഒരു പശുവിനേയും കിടാവിനേയും ഭ്രാന്തന്‍ നായ കടിച്ചിരുന്നു. ഈ കിടാവിനെ പരിചരിച്ച ഭാസ്‌കരന്‍മുക്കിലെ ചെറുവലത്ത് മീത്തല്‍ റാണിയും പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള വാര്‍ഡിലെ നാല് പശുക്കളെയും അഞ്ചോളം പട്ടികളെയും നായ കടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വാര്‍ഡ് മെമ്പര്‍മാര്‍ പഞ്ചായത്ത് പ്രസിഡന്റിനെ ആശങ്കയറിയിച്ചത്.

പോസ്റ്റുമോര്‍ട്ടം ചെയ്ത് പേ ഇല്ലാ എന്ന് തെളിഞ്ഞാല്‍ കുറ്റം ചുമത്താവുന്ന വിഷയമായിട്ടും നാടിനുവേണ്ടി ധൈര്യപൂര്‍വ്വം തീരുമാനമെടുക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് തയ്യാറാവുകയായിരുന്നു.

Advertisement

തണ്ടർബോൾട്ട് സുരക്ഷയിൽ സഞ്ചരിക്കുന്ന പഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലയിൽ കെ.സുനിൽ നേരത്തെയും വാർത്തകളിലൂടെ ശ്രദ്ധ നേടിയിരുന്നു. പെരുവണ്ണാമൂഴി മുതുകാട് മേഖലകളിൽ പല തവണ മാവോയിസ്റ്റ് സാനിധ്യം സ്ഥിരീകരിച്ചിരുന്നു. പേരാമ്പ്ര പ്ലാന്റേഷൻ കോർപ്പറേഷന്റെ ഓഫീസിലും സമീപത്തെ വീടുകളിലുമാണ് ഇവർ എത്തിയത്. അവർ ലഘുലേഖകൾ വിതരണം ചെയ്യുകയും പഞ്ചായത്ത് പ്രസിഡന്റ് കെ.സിനിലിനെതിരെ വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് പ്രസിഡന്റ് കെ.സുനിലിന് തണ്ടർബോൾട്ടിന്റെ സുരക്ഷ ഏർപ്പെടുത്തിയത്. മാവോയിസ്റ്റ് വേട്ടയ്ക്കായി പ്രത്യേക പരിശീലനം ലഭിച്ച സേനാ വിഭാഗമാണ് തണ്ടർബോൾട്ട് കമാൻഡോകൾ. കെ.സുനിൽ പഞ്ചായത്ത് ഓഫീസിലേക്ക് വരുന്നതും പോവുന്നതും തണ്ടർബോൾട്ടിന്റെ സുരക്ഷയിലാണ്.

Summary: Chakkittapara panchayat president K Sunil orders to shoot and kill rabies dog. it is the first incident in kerala.