ഉപയോഗശൂന്യമായ വീല്‍ചെയറുകള്‍ക്ക് ഗുഡ്ബൈ; കൊയിലാണ്ടി ഗവ.താലൂക്ക് ആശുപത്രിക്ക് പുതിയ വീല്‍ചെയറുകള്‍ സമ്മാനിച്ച് സി.എച്ച് സെന്‍റര്‍
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്ക് വീല്‍ചെയറുകള്‍ സമ്മാനിച്ച് സി.എച്ച് സെന്‍റര്‍. അടിയന്തരമായി അഞ്ച് വീൽ ചെയറുകളാണ് നല്‍കിയത്.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ വിനോദിന് സി.എച്ച്.സെന്‍റര്‍ ജനറല്‍ സെക്രട്ടറി വി.പി.ഇബ്രാഹിംകുട്ടി വീൽചെയർ കൈമാറി.
ആശുപത്രിയിലെ വീൽചെയറുകളില്‍ മിക്കതും ഉപയോഗശൂന്യമാണ്. രോഗികളെയും കൊണ്ട് പോവുന്നതിനിടെ അതില്‍ ഇരിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് പലപ്പോഴും വീൽചെയറുകള്‍ മാറ്റി കയറ്റേണ്ട അവസ്ഥയാണ്. താലൂക്ക് ആശുപത്രിയിലെ വീല്‍ചെയര്‍ ക്ഷാമം ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്നാണ് വീല്‍ചെയര്‍ സംഭാവന ചെയ്യാന്‍ സി.എച്ച് സെന്‍റര്‍ തീരുമാനിച്ചത്.
ഓർത്തോ വിഭാഗം ഡോ.അഫ്സൽ, വാർഡ് കൗൺസിലർ എ.അസീസ് മാസ്റ്റർ, വളണ്ടിയർ കോ ഓർഡിനേറ്റർ ആരിഫ് മമ്മൂക്കാസ്, ഖാദർ.വി.എം,സിറാജ് കുറുവങ്ങാട്, റഫീഖ് ആർ.എം, ഷംസീർ ഇബ്രാഹിം, ഷാഹിദ് നടേരി, ഇസ്മായിൽ കുറുവങ്ങാട്, സി.പി.എ സലാം മൗലവി, ഫൗസിയ പയ്യോളി എന്നിവർ പങ്കെടുത്തു.