എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജില്‍ സൈക്കോളജി അപ്രന്റീസ് നിയമനം


കൊയിലാണ്ടി: ജീവനി പദ്ധതിയുടെ ഭാഗമായി മുചുകുന്നില്‍ സ്ഥിതി ചെയ്യുന്ന എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. സൈക്കോളജയില്‍ ബിരുദാനന്തര ബിരുദം (എം.എ/എം.എസ്.സി റഗുലര്‍ പഠനം) ആണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 25 ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496-2690257 എന്ന നമ്പറില്‍ ബന്ധപ്പെടാം.