പ്രശസ്ത സംഗീത സംവിധയകന്‍ വേണു പൂക്കാടിന്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ച് സുഹൃത്തുക്കളും ശിഷ്യന്‍ന്മാരും; ഒപ്പം സംഗീത പ്രതിഭ പുരസ്‌ക്കാര വിതരണവും


കൊയിലാണ്ടി: പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായിരുന്ന വേണു പൂക്കാടിന്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ച് ശിഷ്യരം സുഹൃദ് സംഘവും. പൂക്കാട് കലാലയം ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ സമ്മേളനം കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

പ്രഥമ വേണു മാസ്റ്റര്‍ സംഗീത പ്രതിഭ പുരസ്‌ക്കാരം സിനിമാ സംഗീത സംവിധായകന്‍ ബിജിപാലിനും, ജനകീയ ഗായകന്‍ മണക്കാട് രാജനും സമര്‍പ്പിച്ചു. സുനില്‍ തിരുവങ്ങൂര്‍ അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. വേണുമാസ്റ്റര്‍ എഴുതി ചിട്ടപ്പെടുത്തിയ ഗാനം ഹരികൃഷ്ണനും ബാബു കാഞ്ഞിലശ്ശേരിയും ചേര്‍ന്നു ആലപിച്ചു.

അശോകന്‍ കോട്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍ ശിവദാസ് ചേമഞ്ചേരി, ശശി പൂക്കാട്, അരവിന്ദന്‍, കെ.രാജന്‍, ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു. ബിജിപാല്‍, മണക്കാട് രാജന്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി. സമ്മേളനത്തോടനുബന്ധിച്ച് നടന്ന സ്മൃതിപഥം പരിപാടിയില്‍ ചന്ദ്രശേഖരന്‍ തിക്കോടി, പ്രേംകുമാര്‍ വടകര, വിജയന്‍ കോവൂര്‍, രാധാമണി ടീച്ചര്‍, ശിവദാസ് കാരോളി, ശശിധരന്‍ ചെറൂര് എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് പ്രകാശ് ഉള്ള്യേരിയും സംഘവും സംഗീത പരിപാടിയും, ശശിലേഖയുടെ നേതൃത്വത്തില്‍ നൃത്ത പരിപാടികളും അരങ്ങേറി.