Category: സ്പെഷ്യല്‍

Total 565 Posts

സൈക്കിള്‍ പഴുതിലൂടെ തെളിയുന്ന ജീവസുറ്റ ചിത്രങ്ങള്‍; കൊയിലാണ്ടിയില്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ച ശിവാനന്ദനെ ഓര്‍ത്തെടുക്കുന്നു മണിശങ്കര്‍

  മണിശങ്കര്‍ കൊയിലാണ്ടി ഗവ.ബോയ്‌സ് ഹൈസ്‌കൂളില്‍ പഠിപ്പിന് പോയതില്‍ പിന്നെയാണ് കെ.കെ.സി സൈക്കിള്‍ ഷോപ്പും ഉടമ ശിവേട്ടനും (ശിവാനന്ദന്‍ ) മനസ്സില്‍ കയറിക്കൂടുന്നത്. സൈക്കിളിനോട് കൗമാരക്കാരനുള്ള മുടിഞ്ഞ കൊതിയാണ് അവിടെ എത്താന്‍ കാരണമായതെങ്കിലും സൈക്കിളുകള്‍ നിറഞ്ഞ… സൈക്കിള്‍പ്പണിത്തരങ്ങള്‍ അരങ്ങു തകര്‍ക്കുന്ന കെ.കെ.സി എന്ന ആലയത്തിനകത്ത് ശിവേട്ടന്‍ വരച്ച് പൂര്‍ത്തിയാക്കിയ… വരച്ചുകൊണ്ടിരിക്കുന്ന റിയലിസ്റ്റിക് ചിത്രങ്ങളായിരുന്നു എന്നെ അവിടെയ്ക്ക്

മണ്ണിരകളെ കാലമെടുത്ത് പോയെങ്കിലും ചൂണ്ടയിടുന്നവര്‍ ഇപ്പോഴുമുണ്ട്; പ്ലാവില കുമ്പിളിലെ കഞ്ഞികുടിക്കും നേരങ്ങൾ..ടൂര്‍സ് & ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ നൊസ്റ്റാള്‍ജിയ പങ്കുവെക്കുന്നു ഷഹനാസ് തിക്കോടി

  ഷഹനാസ് തിക്കോടി തിക്കോടിയിലെ വീട്ടില്‍ നിന്നും അല്‍പ്പം കിഴക്കോട്ടു പോയാല്‍ എത്തുന്ന പ്രകൃതിരമണീയമായ ഒരിടമുണ്ട്. ‘ചാക്കര’ എന്ന് പറയും. പച്ചപ്പും പാടവും കൊണ്ട് മനസിനെ കുളിര്‍പ്പിക്കുന്നിടം. പ്രവാസത്തിന്റെ ഇടവേളയില്‍ ഒരു ദിനം അവിടെയെത്തി എടുത്ത ചിത്രമാണിത്. മീന്‍പിടുത്തതില്‍ വൈദഗ്ധ്യം നേടിയ ഒരാളെ അവിടെ കണ്ടു. ചൂണ്ടയെറിഞ്ഞ് മീന്‍പിടിക്കുക എന്നത് ഒരു അദ്ഭുതവിദ്യയായി കരുതുന്ന ഒരാളാണ്

നന്തിക്കാര്‍ ഓര്‍ക്കുന്ന ഫോണ്‍ നമ്പര്‍ 2255 അല്ല, 448 ആണ്; അന്തരിച്ച എം.എ. അബൂബക്കറിനെക്കുറിച്ചുള്ള ഓര്‍മകളെഴുതുന്നു യാക്കൂബ് രചന

  യാക്കൂബ് രചന MA എന്നാൽ Master of Arts എന്നൊന്നുമല്ലാ ഞങ്ങള്‍ നന്തിക്കാര്‍ക്ക് എം.എ. എന്നാല്‍ മുണ്ടയിൽ അബൂബക്കർ [മമത] എന്ന ഒരു മഹാ മനീഷിയാണ്. എം.എ. ഹിസ്റ്ററി, അഥവാ എം.എയുടെ ജീവചരിത്രം നമുക്കും വേണമെങ്കില്‍ ഒരു പാഠമാക്കാവുന്നതാണ്. അതു നന്തിയുടെ ചരിത്ര ഭാഗം തന്നെ, പക്ഷെ അതെഴുതാൻ ഞാൻ തൽക്കാലം പ്രാപ്തനല്ല. ഓർമ്മക്കുറിപ്പായ്

വെള്ളിയാംകല്ലിലെ അവസാന കപ്പല്‍ അപകടം, ശേഷം നാവികരെ കാത്ത കടലൂര്‍ പോയിന്‍റ് ലൈറ്റ് ഹൗസ്‌ | ഭാഗം രണ്ട് | നിജീഷ് എം.ടി.

  നിജീഷ് എം.ടി.  ഈ ലേഖനത്തിന്‍റെ ആദ്യഭാഗമായ ‘അറബിക്കടലിനെ കാത്ത വെള്ളിയാംകല്ലിന്‍റെ കഥ’ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ… 1895 ൽ മദ്രാസ് പ്രസിഡൻസി ഫോർട്ട് ഓഫീസറായിരുന്ന ഡബ്ലിയു.ജെ. പവല്‍ പൊതുമരാമത്ത് വകുപ്പ് മറൈൻ ഡിവിഷൻ്റെ ലൈറ്റ് ഹൗസ് വിഭാഗം സൂപ്രണ്ടായ എക്സിക്യുട്ടീവ് എഞ്ചിനിയർ എഫ്.ഡബ്ലിയു.ആഷ്പിറ്റേലിനോട് വെള്ളിയാംകല്ല് സന്ദർശിച്ച് പഠനം നടത്താൻ ആവശ്യപ്പെട്ടതിൻ പ്രകാരം എഫ്.ഡബ്ലിയു.ആഷ്പിറ്റ്

‘പ്രവചനമൊക്കെ മെസി ഫാൻസിന് സിമ്പിളല്ലേ, കളി ഷൂട്ടൗട്ടിലെത്തിയപ്പൊ ഭയങ്കര കോണ്‍ഫിഡന്‍സായി, അര്‍ജന്റീന ജയിച്ചപ്പൊ മനസ് നിറഞ്ഞു’; ഖത്തര്‍ ലോകകപ്പ് ഫൈനലിന്റെ സ്‌കോര്‍ കൃത്യമായി പ്രവചിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ച നടുവണ്ണൂരിലെ ആയിഷ ഐഫ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് മനസ് തുറക്കുന്നു

സ്വന്തം ലേഖകൻ നടുവണ്ണൂര്‍: പുള്ളാവൂര്‍ പുഴയില്‍ ഉയര്‍ത്തിയ അര്‍ജന്റീനയുടെ സൂപ്പര്‍ താരം മെസിയുടെ കട്ടൗട്ടിനെക്കാള്‍ വലിയ ഒരാളുണ്ട് ഇപ്പോള്‍ നടുവണ്ണൂരില്‍. ആയിഷ ഐഫ എന്ന കൊച്ചുമിടുക്കി. ഇന്നലെ നടന്ന ഖത്തര്‍ ലോകകപ്പിന്റെ ഫൈനല്‍ മത്സരത്തിന്റെ സ്‌കോര്‍ കൃത്യമായി പ്രവചിച്ചാണ് ആയിഷ വാര്‍ത്തകളിലും അര്‍ജന്റീനാ ആരാധകരുടെ മനസിലും ഇടം പിടിച്ചത്. പേരുകേട്ട ഫുട്‌ബോള്‍ നിരീക്ഷകര്‍ പോലും വമ്പന്മാര്‍

നാലര പതിറ്റാണ്ട് അന്നം തന്ന നാട്ടിലേക്ക് കളിയാവേശവുമായി വീണ്ടും; ലോകകപ്പ് കാണാനായി ഒരിക്കല്‍ക്കൂടി ഖത്തറിലെത്തി വിശേഷങ്ങള്‍ സ്‌കൈ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് പ്രവാസയുടെ കൊയിലാണ്ടിയില്‍ എഴുതുന്നു തുഷാര മഹമൂദ്

  തുഷാര മഹമൂദ് ഖത്തറില്‍ നടക്കുന്ന 2022ലെ ഫിഫ ലോക കപ്പ് വിശേഷങ്ങളെ കുറിച്ചാണ് ലോകം എമ്പാടുമുള്ള ഫുട്ബാള്‍ പ്രേമികള്‍ക്ക് പറയാനുള്ളത്. ഞാന്‍ കണ്ട വിശേഷങ്ങള്‍ നിങ്ങളുമായി പങ്ക് വെക്കുന്നതോടൊപ്പം ചുരുങ്ങിയ വാക്കുകളില്‍ എന്നെ പരിചയപ്പെടുത്തട്ടെ. 1975 ഏപ്രില്‍ 15ന് ബോംബെയില്‍ നിന്നും ദുംറ എന്ന കപ്പലില്‍ കയറി ഏഴാം നാളില്‍ ഖത്തറിലെ ദോഹ സീപോര്‍ട്ടില്‍

കെ.എസ്.ആര്‍.ടി.സിയുടെ ഗവി ടൂര്‍ പാക്കേജ് ഹൗസ് ഫുള്‍! കോഴിക്കോട് നിന്ന് തുടങ്ങുന്ന പാക്കേജ് രണ്ടുദിവസം നീളുന്നത്- വിശദാംശങ്ങള്‍ അറിയാം

പത്തനംതിട്ടയിലെ ഗവിയെന്ന മനോഹര ഗ്രാമവും ഗ്രാമത്തിന്റെ മനോഹാരിത ഒപ്പിയെടുത്തുള്ള ബസ് യാത്രയും, ഓര്‍ഡിനറിയെന്ന ചിത്രത്തെ ഏറെ ജനപ്രിയമാക്കിയത് ലൊക്കേഷന്റെ സൗന്ദര്യം കൂടിയാണ്. ഇപ്പോള്‍ അതേപോലൊരു കെ.എസ്.ആര്‍.ടി.സി ബസില്‍ ഗവിയിലെ കാഴ്ചകള്‍ അനുഭവിക്കാനുള്ള പാക്കേജ് കെ.എസ്.ആര്‍.ടി.സി കൊണ്ടുവന്നിരിക്കുകയാണ്. ഹൗസ് ഫുള്‍ ആയി തന്നെ ഗവിയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ട്രിപ്പ് മുന്നോട്ടുപോകുന്നുണ്ട്. പാക്കേജ് ആരംഭിച്ച് ഇതുവരെ നടത്തിയ 26 ട്രിപ്പുകളിലും

‘ലോക കിരീടം ചിലപ്പോള്‍ പോര്‍ച്ചുഗലിന് കിട്ടിയേക്കാം, പക്ഷെ റോണാള്‍ഡോ, നിങ്ങള്‍ക്ക് പകരക്കാരന്‍ വരാനുണ്ടാവില്ല പോര്‍ച്ചുഗലില്‍’ ഖത്തറില്‍ നിന്നും റഷീദ് മൂടാടി എഴുതുന്നു

ലോകകപ്പ് അവസാന നാളുകളിലേക്ക് അടുക്കുമ്പോള്‍ ഖത്തറിനെ ഓര്‍ത്ത് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അഭിമാനമുണ്ട്. എല്ലാ വെല്ലുവിളികളെയും ചിരിക്കുന്ന മുഖത്തോടെ ഏറ്റെടുത്ത ശൈഖ് തമീം എന്ന ഭരണാധികാരി. മദ്യവും ലഹരിയുമില്ലാത്ത കളി മാത്രം ലഹരിയായ ഒരു ഫുട്‌ബോള്‍ കാഴ്ച. കളി കാണാന്‍ വരുന്ന വിദേശീയരായ വിരുന്നു കാര്‍ക്ക് ഭംഗയായി ആതിഥേയത്വം. അഭിനന്ദിക്കാനും ആദരവ് അര്‍പ്പിക്കാനും വാക്കുകളില്ല, ഏറ്റവും കൂടുതല്‍

കുഞ്ഞാലിമരയ്ക്കാര്‍ക്കൊപ്പം തോളോട് ചേര്‍ന്ന് അറബിക്കടലിനെ കാത്ത വെള്ളിയാങ്കല്ലിന്റെ കഥ

  നിജീഷ് എം.ടി. വെള്ളിയാങ്കല്ല്. സാമൂതിരിയുടെ നാവികപ്പടത്തലവന്‍ ധീര ദേശാഭിമാനി കോട്ടക്കല്‍ കുഞ്ഞാലി മരക്കാരുടെ നാവിക സൈനിക ഒളിപ്പോരിടമാണ് വെള്ളിയാങ്കല്ല്. കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍മാരുടെ ധീരതയുടെയും പോരാട്ട വീര്യത്തിന്റെയും അടയാളങ്ങളായി പാറക്കൂട്ടങ്ങളില്‍ പീരങ്കിയുണ്ടകളേറ്റ പാടുകള്‍ കാലത്തിന് തേച്ചു മാച്ചുകളയാനാവാതെ ഇപ്പോഴുമുണ്ട്. പോര്‍ച്ചുഗീസുകാരുമായി ബന്ധപ്പെട്ട് ഒരു പ്രണയകഥയും വെള്ളിയാങ്കല്ലിനുണ്ട്. പറങ്കിപ്പട കരയില്‍നിന്ന് പിടിച്ചുകൊണ്ടുപോയ ആയിഷ എന്ന പെണ്‍കുട്ടിയെ