Category: വടകര

Total 230 Posts

അഴിയൂരിൽ 33 കുപ്പി അനധികൃത മാഹി മദ്യവുമായി യുവാവ് പിടിയിൽ

അഴിയൂർ: അഴിയൂർ കുഞ്ഞിപ്പള്ളി ഭാഗങ്ങളിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 33 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയിൽ. പയ്യന്നൂർ കുറ്റൂർ കരുതെക്കേൽ വീട്ടിൽ റിന്റോ ജോസഫ്.കെ.ജെ (38) ആണ് പിടിയിലായത്. ഇയാളുടെ കൈവശത്ത് നിന്നും 16.5 ലിറ്റർ അനധികൃത മാഹിമദ്യമാണ് പിടികൂടിയത്. ഇന്ന് രാവിലെ 9 മണിക്ക് വടകര എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ്

വളയം സ്വദേശിയായ യുവതി ദുബൈയിലെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ

നാദാപുരം: വളയം സ്വദേശിയായ യുവതിയെ ദുബൈയില്‍ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വളയം കല്ലുനില വയലുങ്കര ടി.കെ ധന്യയാണ് മരിച്ചത്. അജ്മാനിലെ താമസ സ്ഥലത്താണ് ധന്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് ധന്യയെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഭർത്താവ് വാണിമേല്‍ സ്വദേശി ഷാജിക്കും മകള്‍ അക്ഷത ഷാജിക്കും ഒപ്പമായിരുന്നു ദുബൈയില്‍ താമസം.

വില്ല്യാപ്പള്ളിയില്‍ പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച സംഭവം; പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു

വടകര: വില്യാപ്പള്ളിയിൽ പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വടകര പോലിസ് കേസെടുത്തു. വിദ്യാർത്ഥിനിയുടെ രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പോലീസിന്റെ നേതൃത്വത്തിൽ വടകര ​ഗവൺമെന്റ് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഇൻ്‍ക്വസ്റ്റ് നടപടികൾ പൂർത്തിയാകുന്നത് അനുസരിച്ച് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. വില്ല്യാപ്പള്ളി ടൗണിലെ മൊടവൻകണ്ടിയിൽ അനന്യ

വടകരയിൽ രണ്ടിടങ്ങളിൽ നിന്ന് എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

വടകര: വടകരയിൽ രണ്ടിടങ്ങളിൽ നിന്ന് എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ. മുട്ടുങ്ങൽ രയരങ്ങോത്ത് സ്വദേശി അതുൽ, പയ്യോളി പാലച്ചുവട് സ്വദേശി സിനാൻ എന്നിവരാണ് അറസ്റ്റിലായത്. താഴങ്ങാടി, ലിങ്ക് റോഡ് എന്നിവിടങ്ങളിൽ നിന്നാണ് യുവാക്കൾ എംഡിഎംഎയുമായി പിടിയിലായത്. വടകരയിലെ ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മ നൽകിയ വിവരത്തെ തുടർന്ന് ഇന്ന് പുലർച്ചെ താഴങ്ങാടി കബറും പുറം ബനാത്തിമുറി റോഡിൽ

അഴിയൂരില്‍ ട്രാവലറില്‍ മാഹി മദ്യം കടത്താന്‍ ശ്രമം; രണ്ട് പേര്‍ പിടിയില്‍

അഴിയൂർ: ട്രാവലറിൽ മാഹി മദ്യം കടത്താൻ ശ്രമിച്ച രണ്ട് പേർ എക്സൈസിന്റെ പിടിയിൽ. കർണാടക സ്വദേശികളായ ശശി കുമാർ, പരമേശ എന്നിവരാണ പിടിയിലായത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. അഴിയൂർ ചെക്ക്പോസ്റ്റിന് മുൻവശം വാഹനപരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലാകുന്നത്. ട്രാവലറിനുള്ളിൽ സൂക്ഷിച്ച 40.125 ലിറ്റർ മദ്യം എക്സൈസ് പിടിച്ചെടുത്തു. കെ എ 50 എ 2205 നമ്പർ ട്രാവലർ

നൈജീരിയയില്‍ നിന്നും മയക്കുമരുന്ന് ബെംഗളുരു വഴി കേരളത്തില്‍ എത്തിക്കുന്ന പ്രധാനി; കുറ്റ്യാടി അടുക്കത്ത് സ്വദേശി ബെംഗളുരുവിൽ പിടിയിൽ

കുറ്റ്യാടി: വിദേശ രാജ്യങ്ങളില്‍ നിന്നെത്തിക്കുന്ന എം.ഡി.എം.എ കേരളത്തിലെ ലഹരി മാഫിയകള്‍ക്ക് എത്തിച്ച്‌ നല്‍കുന്നതില്‍ പ്രധാനിയായ കുറ്റ്യാടി സ്വദേശി ബെംഗളുരുവില്‍ പിടിയിൽ. അടുക്കത്ത് ആശാരി വീട്ടില്‍ അമീർ(39) ആണ് പിടിയിലായത്. കല്ലമ്പലം പോലീസാണ് പ്രതിയെ പിടികൂടിയത്‌. നൈജീരിയയില്‍ നിന്നും മയക്കുമരുന്ന് ബെംഗളുരു വഴി കേരളത്തില്‍ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് അമീർ എന്ന് പോലീസ് പറഞ്ഞു. ബെംഗളുരുവിൽ നിന്നും

”സംസ്ഥാനത്ത് ഭരണത്തുടർച്ചയ്ക്ക്‌ അനുകൂലമായ രാഷ്ട്രീയ സാഹചര്യം”; നിലവിലെ വിവാദങ്ങള്‍ ചായകോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണന്ന്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്‌: സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയ്ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണെന്നും, ഇതിനെ മറികടന്ന് കോണ്‍ഗ്രസുകാര്‍ ഐക്യത്തോടെ മുന്നോട്ട് വരുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. നിലവിലെ വിവാദങ്ങള്‍ ചായകോപ്പയിലെ കൊടുങ്കാറ്റാണ്. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്, കോണ്‍ഗ്രസുകാരുടെ ഇടയില്‍ ഐക്യം വേണമെന്നും അദ്ദേഹം പറഞ്ഞു. തരൂരിന്റെ വിഷയം ഉയര്‍ത്തികൊണ്ടുവരുന്നത്

കളിക്കുന്നതിനിടെ ആറുവയസുകാരിയുടെ തല ബാരിക്കേഡിൽ കുടുങ്ങി; രക്ഷകരായി വടകര ഫയർഫോഴ്സ്

വടകര: വടകര ഗവ.ഹോസ്പിറ്റൽ ഫാർമസിക്ക് മുൻപിലുള്ള ബാരിക്കേഡിൽ ആറുവയസുകാരിയുടെ തല കുടുങ്ങി. താഴെ അങ്ങാടി സ്വദേശിനിയായ കുട്ടിയുടെ തലയാണ് അബദ്ധത്തിൽ ബാരിക്കേഡിനുള്ളിൽ കുടുങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. രക്ഷിതാവിനൊപ്പം ആശുപത്രിയിലെത്തിയതായിരുന്നു കുട്ടി. അമ്മ ഫാർമസിയിൽ നിന്ന് മരുന്ന് വാങ്ങുമ്പോൾ കുട്ടി ബാരിക്കേഡിന് സമീപം കളിക്കുകയായിരുന്നു. ഇതിനിടെയാണ് അബദ്ധത്തിൽ ബാരിക്കേഡിനുള്ളിൽ തല കുടുങ്ങിയത്. ഉടനെ

വടകരയില്‍ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍

വടകര: ചോറോട് പുഞ്ചിരിമില്ലില്‍ കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍. അഴിയൂര്‍ കോറോത്ത് റോഡ് സ്വദേശി പാറ പിറവത്ത് മീത്തല്‍ അന്‍ഷാദാണ് പിടിയിലായത്. ഇന്ന് ഉച്ചക്ക് 12. 20 ഓടെയാണ് സംഭവം. പരിശോധനയില്‍ യുവാവിന്റെ പക്കല്‍ നിന്നും 100 ?ഗ്രാം കഞ്ചാവ് എക്‌സൈസ് കണ്ടെത്തി. വടകര റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശൈലേഷ്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജയപ്രസാദ്

താമരശ്ശേരി ചുരത്തില്‍ നിന്നും കാല്‍വഴുതി കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു; മരിച്ചത് വടകര സ്വദേശി

താമരശ്ശേരി: യുവാവ് കൊക്കയിലേക്ക് വീണ് മരിച്ചു. വടകര വളയം തോടന്നൂര്‍ സ്വദേശി അമല്‍ ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെ താമരശ്ശേരി ചുരം ഒന്‍പതാം വളവിന് സമീപത്തായിരുന്നു അപകടം. മൂത്രമൊഴിക്കാനായി വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ കാല്‍വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി നോക്കുന്ന അമല്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം വയനാട്ടിലേക്ക് വിനോദയാത്ര പോകുകയായിരുന്നു.