Category: യാത്ര

Total 72 Posts

സഞ്ചാരികളെയും കാത്ത് മലപ്പുറത്തിന്റെ സ്വന്തം ‘ഊട്ടി’; വേനലവധിയെ വരവേല്‍ക്കാന്‍ കൊടികുത്തിമല വീണ്ടും തുറന്നു

മലപ്പുറത്തിന്റെ മിനി ഊട്ടി സഞ്ചാരികള്‍ക്കായി വീണ്ടും തുറന്നു. ഒരു മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മലപ്പുറത്തിന്റെ മിനി ഊട്ടി എന്നറിയപ്പെടുന്ന കൊടികുത്തിമല സഞ്ചാരികള്‍ക്കായി തുറന്ന് നല്‍കിയത്. പടരുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി കഴിഞ്ഞ മാസം വടക്കന്‍ മലബാറിലെ ഈ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം അടച്ചിരുന്നു. വേനലവധി തുടങ്ങിയതോടെ കുടുംബവുമൊത്ത് ചിലവഴിക്കാന്‍ നല്ല ദൃശ്യഭംഗിയുള്ള

കോടമഞ്ഞു പൊതിഞ്ഞ പര്‍വതനിരകളും ഗൂഡവനവും വന്യമൃഗങ്ങളും; കോഴിക്കോട് ജില്ലയിലെ മികച്ച ട്രെക്കിങ് സ്പോട്ടായ വെള്ളരിമലയെ പരിചയപ്പെടാം

കാനനഭംഗി ആസ്വാദനവും അല്പം സാഹസികതയും ഇഷ്ടപ്പെടുന്നവര്‍ മിക്കവാറും ട്രക്കിങ് സ്പോട്ടുകളായിരിക്കും യാത്രയ്ക്കായി തിരഞ്ഞെടുക്കുക. മാനസികമായും ശാരീരികമായും മുന്‍കരുതലുകള്‍ എടുക്കേണ്ട ഒരു യാത്രയാണ് ട്രക്കിങ്. അത്തരത്തിലൊരിടമാണ് കോഴിക്കോട്, മലപ്പുറം ജില്ലകളുടെ അതിര്‍ത്തിയിലായി നിലകൊള്ളുന്ന വെള്ളരിമല, വാവുല്‍ മല എന്നിവ. വെള്ളരിമല ഇന്ത്യയിലെ പ്രഫഷണല്‍ ട്രെക്കേഴ്‌സിന്റെ പറുദീസയാണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും ട്രെക്ക് ചെയ്തിരിക്കേണ്ട ഇന്ത്യയിലെ മലനിരകളില്‍ ഒന്നായാണ് അവരില്‍

പുഴയോരത്തിരിക്കാം, കാറ്റും കാഴ്ചകളും ആസ്വദിച്ച്; വരൂ, കോഴിക്കോടിനടുത്ത് ചേളന്നൂരിലെ ഒളോപ്പാറ റിവര്‍ വ്യൂ പോയിന്റിലേക്ക്

കോഴിക്കോട് ജില്ലയില്‍ സഞ്ചാരികളുടെ ശ്രദ്ധ അത്രത്തോളം പതിഞ്ഞിട്ടില്ലാത്ത, എന്നാല്‍ മനോഹരമായ കാഴ്ചകള്‍ ഒരുക്കുവെച്ച ഒരു റിവര്‍ വ്യൂ പോയന്റാണ് ഒളോപ്പാറ. അധികം ആള്‍ത്തിരക്കും ബഹളവുമില്ല. സഞ്ചാരികള്‍ അറിഞ്ഞ് എത്തിത്തുടങ്ങുന്നേയുള്ളൂ. ആദ്യകാലത്ത് നാട്ടുകാര്‍ വൈകുന്നേരങ്ങള്‍ ചിലവഴിച്ചിരുന്ന ഒരു സാധാരണ പ്രദേശം ഇന്ന് ഏറെ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ചേളന്നൂര്‍ പഞ്ചായത്തിന്റെ ഇടപെടലില്‍ പുഴയോരവും ബണ്ടും എല്ലാം വൃത്തിയായി കെട്ടി

കുറ്റ്യാടിക്ക് ചുറ്റുമുണ്ട്, മനോഹരമായ കാഴ്ചകളൊരുക്കി സഞ്ചാരികളെയും കാത്തിരിക്കുന്ന നിരവധി സ്ഥലങ്ങള്‍; കുറഞ്ഞ സമയം കൊണ്ട് കുറഞ്ഞ പണച്ചിലവില്‍ പോയിവരാന്‍ സാധിക്കുന്ന കുറ്റ്യാടിയിലെ അഞ്ച് വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഇതാ…

കുറ്റ്യാടി: നമുക്കടുത്ത് നമ്മള്‍ കാണാന്‍ മറക്കുന്ന ഒരുപാട് സ്ഥലങ്ങളുണ്ട്. കോഴിക്കോട് ജില്ലയിലെ തന്നെ മനോഹരമായ ഇത്തരം വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പരിചയപ്പെടുത്തുകയാണ് കലക്ടര്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെ. കോഴിക്കോട് ജില്ലയിലൂടെയുള്ള സര്‍ക്കീറ്റുകളില്‍ ഇത്തവണ പരിചയപ്പെടുത്തുന്നത്. പേരാമ്പ്രയോടു തൊട്ടുകിടക്കുന്ന പ്രദേശങ്ങളെത്തന്നെയാണ്. യാത്രകള്‍ക്കായി ദൂരസ്ഥലങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ മറക്കാതിരിക്കാം നമുക്കടുത്തുള്ള പ്രകൃതിയുടെ സൗന്ദര്യം ആവോളം ആസ്വദിക്കാന്‍ പറ്റിയ ഇത്തരം

നിബിഡ വനത്തിനുള്ളിലൂടെ കാടിന്റെ സൗന്ദ്യര്യവും ആസ്വദിച്ചൊരു ട്രക്കിം​ഗ്, പുൽമേട്ടിൽ നിന്ന് മഞ്ഞുപാളികളുടെ സൗന്ദര്യം നുകരാം; കാസർകോട്ടെ റാണിപുരത്തേക്ക് ഒരു വൺഡേ ട്രിപ്പ് പോകാം…

തിരക്കേറിയ ജീവിതത്തില്‍ നിന്ന് പ്രകൃതിയുടെ കളിത്തട്ടിലേക്ക് ഒരു മടങ്ങിപ്പോക്ക് ആരാണ് ആഗ്രഹിക്കാത്തത്. പുല്‍മേടുകളും ചെങ്കുത്തായ കുന്നും കാനന ഭംഗിയുമെല്ലാം നുകര്‍ന്ന് ഒരു വണ്‍ഡേ ട്രിപ്പിന് ആലോചനയുണ്ടെങ്കില്‍ മറ്റൊന്നും ആലോചിക്കാതെ നേരെ റാണിപുരത്തേക്ക് വിട്ടോ. പ്രകൃതിയുടെ സര്‍വസൌന്ദര്യവും നിറച്ച  റാണിപുരം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. മഞ്ഞിന്റെ നേര്‍ത്ത ആവരണം വിരിച്ച കുന്നുകളും അവയ്ക്ക് ചുറ്റും പടര്‍ന്നുകയറുന്ന തണുപ്പും കേരലത്തിന്റെ

കാനന ഭം​ഗി ആസ്വദിക്കാം, ആതിരപ്പള്ളി, മൂന്നാർ, ​ഗവി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്ക് യാത്ര പോകാം; കോഴിക്കോട് നിന്ന് സ്ത്രീകൾക്ക് മാത്രമായി ബഡ്ജറ്റ് ടൂറിസവുമായി കെ.എസ്.ആർ.ടി.സി

കോഴിക്കോട്: യാത്രകളെ സ്നേഹിക്കാത്തവരായി ആരാണുള്ളത്. ഒരു വാഹനത്തിൽ കേറി റ്റാ റ്റാ എന്ന് കൈ വീശിക്കാണിച്ചാൽ സ്വന്തം അമ്മയുടെ ഒക്കത്തിരിക്കുന്ന ഇത്തിരിക്കുഞ്ഞു പോലും ചാടി വാഹനത്തിൽ കേറും. എന്നാൽ യാത്ര പോവുക എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളും ഏറെ പ്രയാസമുള്ള കാര്യമായി പലരും പറയാറുണ്ട്. കുഞ്ഞുനാൾ മുതൽ കരുതലുള്ള കെെകളിൽ മാത്രം ഏൽപ്പിച്ച് ശീലിച്ചതിനാൽ പെൺകുട്ടികളെ തനിയെ

കോടപുതച്ച മലനിരകൾ, സൂര്യൻ കൈക്കുമ്പിളിൽ അസ്തമിക്കുന്ന കാഴ്ച, പ്രകൃതിഭം​ഗി ആസ്വദിച്ചൊരു ട്രെക്കിംഗും; കണ്ണൂരിലെ പാലക്കയം തട്ടിലേക്ക് ഒരു യാത്ര പോയാലോ…

ജോലി തിരക്കുകളിൽ നിന്നെല്ലാം വിട്ടുമാറി കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം അല്പ സമയം ചിലവഴിക്കണമെന്ന് ആ​ഗ്രഹിക്കാത്തവരുണ്ടോ. എന്നാൽ എവിടേക്ക് പോകുമെന്നാണ് പലരും നേരിടുന്ന പ്രശ്നം. അവധി ലഭിക്കുന്ന കുറഞ്ഞ സമയത്തിനുള്ളിൽ എത്തിച്ചേരാൻ കഴിയുന്ന നിരവധി സ്ഥലങ്ങൾ കൊയിലാണ്ടിക്ക് സമീപത്തായുണ്ട്. നഗരത്തിരക്കുകളിൽനിന്ന് ഒഴിഞ്ഞുമാറി ശാന്തവും പ്രകൃതി സൗന്ദര്യവും നിറഞ്ഞ പ്രദേശങ്ങളിലേക്ക് ഒരു യാത്ര പോയാലോ? പ്രകൃതിയുടെ വശ്യത ആവോളം ആസ്വദിക്കാൻ

പ്രകൃതിയുടെ മാസ്മരിക ഭംഗി ആസ്വദിച്ച് അല്പനേരം ചിലവിടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? വണ്‍ ഡേ ട്രിപ്പ് പോകാന്‍ പറ്റിയ കിടിലന്‍ സ്‌പോട്ട്, കോഴിക്കോടിന്റെ വാഗമണ്‍; സഞ്ചാരികളെ വരവേറ്റ് കായണ്ണയിലെ മുത്താച്ചിപ്പാറ

കായണ്ണ ബസാര്‍: ഇളം കാറ്റിന്റെ തലോടലും പ്രകൃതിയുടെ മാസ്മരിക ഭംഗിയും ആസ്വദിച്ച് അല്പനേരം ചിലവിടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് പറ്റിയ ഒരിടമാണ് മുത്താച്ചിപ്പാറ. നഗരത്തിന്റെ തിരക്കുകളില്ല, ബഹളങ്ങളില്ല, നിങ്ങളെ കാത്തിരിക്കുന്നതാവട്ടെ അപൂര്‍വ കാഴ്ചാനുഭവങ്ങളും സുന്ദരമായ നിമിഷങ്ങളും. പോരാമ്പ്രയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് വണ്‍ ഡേ ട്രിപ്പ് പോകാന്‍ പറ്റിയ ഒരു കിടിലന്‍ സ്‌പോട്ട്. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം

വാലന്റൈന്‍സ് ദിനം ആനവണ്ടിയോടൊപ്പം ആഘോഷിച്ചാലോ? പ്രണയിതാക്കള്‍ക്കായി കിടിലന്‍ ടൂര്‍ പാക്കേജ് അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി, വിശദാംശങ്ങള്‍ അറിയാം

കെ.എസ്.ആര്‍.ടി.സിയുട സൂപ്പര്‍ഹിറ്റ് സര്‍വ്വീസുകളാണ് ഉല്ലാസയാത്രകള്‍. കുറഞ്ഞ ചെലവിലുള്ള വ്യത്യസ്തമായ പാക്കേജുകള്‍ അവതരിപ്പിച്ച് വൈവിധ്യമാര്‍ന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ യാത്രക്കാരെ കാണിക്കുന്ന കെ.എസ്.ആര്‍.ടി.സിയുടെ വിനോദസഞ്ചാരയാത്രകള്‍ വളരെ പെട്ടെന്നാണ് ജനപ്രീതി നേടിയത്. ഇത്തവണത്തെ വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ചും പുതിയൊരു യാത്രാ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് കെ.എസ്.ആര്‍.ടി.സി. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് നിന്നാണ് പ്രണയദിനത്തിലെ ആനവണ്ടിയുടെ പ്രത്യേക യാത്ര തുടങ്ങുന്നത്. ബജറ്റ് ടൂറിസത്തിന്റെ

പെണ്ണുങ്ങള്‍ മാത്രമായി ഒരു യാത്ര പോവാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ആനവണ്ടിയില്‍ ഉലകം ചുറ്റാം; വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് കിടിലന്‍ യാത്രാ പാക്കേജുകളുമായി കെ.എസ്.ആര്‍.ടി.സി

കോഴിക്കോട്: തീവ്രമായ ഒരു ഇടവേള ആവശ്യമാണോ നിങ്ങള്‍ക്ക്, നിങ്ങളുടെ വനിതാ സുഹൃത്തുക്കളുമായി മാത്രം ഒരു യാത്ര പോവാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ഈ വനിതാ ദിനം അടുത്തിരിക്കെ അര്‍ഹതപ്പെട്ട കുറച്ച് സമയം യാത്രക്കായി മാറ്റി വെക്കാം നമുക്ക്. വനിതകളെ കൈവിടാതെ ഇത്തവണയും കെ.എസ്.ആര്‍.ടി.സി. അന്താരാഷ്ട്ര വനിതാദിനത്തോടനുന്ധിച്ച് കിടിലന്‍ യാത്രാ പദ്ധതികളുമായി രംഗത്തെത്തിയിരിക്കുകയാണ്. മാര്‍ച്ച് എട്ടിനാണ് വനിതാ ദിനം.