Category: ആരോഗ്യം
പ്രമേഹരോഗികൾ അരിയാഹാരം പൂർണമായും ഉപേക്ഷിക്കണോ? ഭക്ഷണ ക്രമീകരണത്തിലൂടെ പ്രമേഹം നിയന്ത്രിക്കാൻ എന്തെല്ലാം ശ്രദ്ധിക്കണമെന്ന് നോക്കാം
പ്രമേഹം ഇന്ന് വളരെ സാധാരണയായി കണ്ടുവരുന്ന ഒരു രോഗാവസ്ഥയായി മാറിയിരിക്കുന്നു. പല കാരണങ്ങളാലാണ് പ്രമേഹം ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ഓരോ വ്യക്തിയുടെയും പൊതുവായ ആഹാരരീതി, കഴിക്കുന്ന മരുന്നിന്റെ അളവ്, ഉറക്കത്തിന്റെ ദൈർഘ്യം എന്നിവയുടെയുമൊക്കെ അടിസ്ഥാനത്തിലാണ് ആഹാരരീതി ചിട്ടപ്പെടുത്തേണ്ടത്. ചിട്ടയായ ആഹാരക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും പ്രമേഹത്തെയും അതിനെത്തുടർന്നുണ്ടാകാവുന്ന പല പ്രശ്നങ്ങളെയും വലിയൊരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും. അരിയാഹാരം പൂർണമായും ഒഴിവാക്കേണ്ട
തലവേദന കാരണം പഠിക്കാനോ ജോലി ചെയ്യാനോ ഉന്മേഷം വരാറില്ലേ? തലവേദനയെ പമ്പ കടത്താൻ ഇതാ ചില പൊടികെെകൾ…
പലവിധത്തിലുള്ള തലവേദനകളുണ്ട്, സൈനസ് ഹെഡ് ഏക്, മൈഗ്രെൻ ഹെഡ് ഏക്ക്, ക്ലസ്റ്റര്‍ ഹെഡ് ഏക്ക്, ടെൻഷൻ ഹെഡ് ഏക്ക് എന്നിങ്ങനെ. ഇതിന്റെയൊക്കെ കാരണങ്ങളും പലതാണ്. ഇൻഫെക്ഷൻ കൊണ്ടോ, അലർജികൊണ്ടോ, കോൾഡ് കൊണ്ടോ, കെട്ടിക്കിടക്കുന്ന സൈനസ് കൊണ്ടോ, ടെൻഷൻ– സ്ട്രെസ് എന്നിവ കൊണ്ടോ ഒക്കെ തലവേദന ഉണ്ടാകാം. പരുക്കുകൾ തലവേദന ഉണ്ടാക്കാം. അതുപോലെ സ്ത്രീകളിൽ ആർത്തവസമയത്ത് ഹോർമോണൽ
ചാടിവരുന്ന വയറാണോ നിങ്ങളുടെ പ്രശ്നം? വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഈ ടിപ്പുകള്‍ പരീക്ഷിച്ചുനോക്കൂ
വീര്‍ത്തുവരുന്ന വയറ് സ്ത്രീകളും പുരുഷന്മാരും ഒരേ പോലെ അഭിമുഖീകരിക്കുന്ന പ്രശ്നമാണ്. ശരീരത്തിന്റെ മറ്റേത് ഭാഗത്തേക്കാള്‍ വേഗത്തില്‍ കൊഴുപ്പ് അടിയുന്ന ഇടമാണ് വയറ്. അടിവയറ്റിലെ കൊഴുപ്പ് നഷ്ടപ്പെടുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ഒരു ലക്ഷ്യമാണ്. കൊഴുപ്പ് കുറയ്ക്കാന്‍ ആളുകള്‍ എല്ലാത്തരം ഭക്ഷണക്രമങ്ങളും വ്യായാമങ്ങളും പരീക്ഷിക്കുന്നു. എന്നിരുന്നാലും, നമ്മള് എന്തുതന്നെ ശ്രമിച്ചാലും വയറിലെ കൊഴുപ്പ് അത്ര പെട്ടെന്ന് കുറയില്ല. വയറിലെ
വെരിക്കോസ് വെയ്ൻ കാരണം വേദനയും ചൊറിച്ചിലും ദീർഘനേരം നിൽക്കാൻ ബുദ്ധിമുട്ടോ അനുഭവപ്പെടാറുണ്ടോ? ഫലപ്രദമായി തടയാൻ ചില വഴികൾ ഇതാ…
കാലിലെ ഞരമ്പുകൾ വീർത്തുതടിച്ചു പാമ്പുകളെപ്പോലെ കെട്ട് പിണഞ്ഞു കിടക്കുന്ന അവസ്ഥയാണ് വെരിക്കോസ് വെയ്നുകൾ. ഇവ ചിലരിൽ വേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമായേക്കാം. ചർമ്മത്തിന്റെ നിറം മാറ്റം, ചൊറിച്ചിൽ, ദീർഘനേരം നിൽക്കുന്നതുമൂലവും ഇരിക്കുന്നതുമൂലവും ഉണ്ടാകുന്ന വേദന എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. ആർത്തവവിരാമത്തിലും ഗർഭകാലത്തും ഈ അവസ്ഥ സ്ത്രീകളെ കൂടുതലായി ബാധിക്കുന്നതായി കണ്ടുവരുന്നു. “ആർത്തവവിരാമപ്രായത്തിലുള്ള സ്ത്രീകൾ അവരുടെ സിരകളുടെ
കാരശ്ശേരിയിൽ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ആറ് വയസ്സുകാരന്
കോഴിക്കോട്: ജില്ലയിൽ വീണ്ടും ഷിഗെല്ല രോഗം. കാരശ്ശേരി പഞ്ചായത്തിലെ ഒന്നാം വാർഡിൽ പെട്ട ആറുവയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിൻ്റെ ഭാഗമായി ആരോഗ്യ വകുപ്പിൻ്റെയും ഗ്രാമ പഞ്ചായത്തിലെയും നേതൃത്വത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി. കാരശ്ശേരി പഞ്ചായത്തിൽ തന്നെയാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്. നേരത്തെ പതിനെട്ടാം വാർഡിൽ പെട്ട പത്തു വയസ്സുകാരനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിൽ പത്ത് വയസ്സുകാരനെ
‘ഒരു പനിയൊന്നു മാറിയതേയുള്ളൂ, അപ്പോഴേക്കും അടുത്തതു വന്നു’; കുട്ടികളെ പനി വിടാതെ പിന്തുടരുന്നുണ്ടോ? കാരണവും പ്രതിരോധവും എന്തെല്ലാമെന്ന് നോക്കാം
‘മക്കൾക്ക് എപ്പോഴും അസുഖമാണ്. ഒരു പനിയൊന്നു (Viral Fever) മാറിയതേയുള്ളൂ. അപ്പോഴേക്കും അടുത്തതു വന്നു’. അച്ഛനമ്മമാരുടെ പരാതിയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ? ഒന്നല്ല, പലതരത്തിലുള്ള വൈറസുകളാണു കുട്ടികളിൽ പനിയുൾപ്പെടെയുള്ള രോഗങ്ങളുണ്ടാക്കുന്നത്. സാധാരണഗതിയിൽ പനിക്കു പ്രധാന കാരണം ഇൻഫ്ലുവൻസ വൈറസാണ് (ഫ്ലൂ വൈറസ്). എന്നാൽ, റെസ്പിറേറ്ററി സിൻസിഷ്വൽ വൈറസ് (ആർഎസ്വി), സാധാരണ ജലദോഷം ഉണ്ടാക്കുന്ന റൈനോ വൈറസ്, കൊറോണ
കൊളസ്ട്രോൾ ഉണ്ടോ, ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ അവഗണിക്കരുതേ, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയിലേക്ക് വരെ നയിക്കാം; അറിയാം വിശദമായി
മാറിയ ജീവിത ശൈലിക്കനുസരിച്ച് മനുഷ്യ ശരീരത്തിൽ കടന്നു കയറിയ ഒരു അസുഖമാണ് കൊളസ്ട്രോൾ. ഹൃദയാഘാതം, പക്ഷാഘാതം പോലെയുള്ള അവസ്ഥകളിലേക്ക് നയിക്കാവുന്ന ഒരു ആരോഗ്യ പ്രശ്നമായി മാറിയിരിക്കുകയാണ് ഇത്. മനുഷ്യശരീരത്തിൽ കരൾ ഉൽപ്പാദിപ്പിക്കുന്ന കൊഴുപ്പ് പോലെയുള്ള പദാർത്ഥമാണ് കൊളസ്ട്രോൾ (Cholesterol). എല്ലാ കൊളസ്ട്രോളും പ്രശ്നക്കാരല്ല, എന്നാൽ വലിയ വില്ലന്മാരും ഇതിലുണ്ട്. ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ചികിത്സ നേടാനും
രാത്രി ഉറങ്ങുന്നത് വെെകിയാണോ? പ്രമേഹത്തിനും ഹൃദ്രോഗത്തിനും സാധ്യത; ശ്രദ്ധിച്ചില്ലെങ്കിൽ രോഗിയാകും
പുതുതലമുറയിൽപെട്ട ഭൂരിപക്ഷം പേരും വൈകിയുറങ്ങുന്നവരാണ്. അർധരാത്രിവരെയെങ്കിലും സിനിമ കണ്ടും മൊബൈലിൽ ചാറ്റ് ചെയ്തും സോഷ്യൽ മീഡിയകളിൽ അഭിരമിച്ചും സമയംപോക്കുമ്പോൾ ഇക്കൂട്ടർ അറിയുന്നില്ല, ഇവ രോഗങ്ങളുടെ ലോകത്തേക്കുള്ള യാത്രയാണെന്ന്. ഇതിനെയെല്ലാം സാധൂകരിക്കുന്ന ഒരു പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രാത്രിയിൽ അധികസമയം ഉറക്കമൊഴിഞ്ഞിരിക്കുന്നവരിൽ പ്രമേഹ, ഹൃദ്രോഗ സാധ്യത കൂടുതലാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. അമേരിക്കയിലെ റട്ജേഴ്സ് സർവകലാശാലയാണ്
ചെള്ള് ഒരു ഭീകരജീവിയാണ്; എന്താണ് ചെള്ള് പനിയെന്നും പ്രതിരോധിക്കാനായി എന്തെല്ലാം ശ്രദ്ധിക്കണമെന്നും അറിയാം
കൊയിലാണ്ടി: നഗരസഭയിലെ 12-ാം വാർഡിലുള്ള വയോധികന് ചെള്ളുപനിയുള്ളതായുള്ള വിവരം പുറത്തുവന്നതോടെ ആധിയിലാണ് കൊയിലാണ്ടിക്കാർ. വീടിന് പുറത്തുപോലും പോകാത്ത അദ്ദേഹത്തിന് എങ്ങനെയാവാം രോഗം ബാധിച്ചിരിക്കുകയെന്ന സംശയവുമുണ്ട്. ഔഗ്യോഗികമായി രോഗം സ്ഥരീകരിച്ചെന്ന റിപ്പോർട്ട് ആശുപത്രിയിൽ നിന്ന് ലഭിക്കാനുണ്ടെങ്കിലും പൊതുജനങ്ങളും നമ്മുടെ ആരോഗ്യ വകുപ്പുമെല്ലാം ജാഗ്രത പാലിക്കുകയാണ്. എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും ചെള്ള് പനി എന്ന രോഗത്തെ കുറിച്ച് കാര്യമായ
ഇനി ദിവസം ഒരു മുട്ട ആയാലോ? ദേശീയ മുട്ടദിനത്തില്‍ മുട്ടയുടെ ഗുണങ്ങളെക്കുറിച്ചും പോഷകമൂല്യത്തെക്കുറിച്ചും അറിയാം
ഇന്ന് ദേശീയ മുട്ട ദിനം. ഏറ്റവും വൈവിധ്യമാര്‍ന്ന ഭക്ഷണമാണ് മുട്ട. എല്ലാ വര്‍ഷവും ജൂണ്‍ 3 ദേശീയ മുട്ടദിനമായി ആഘോഷിക്കുന്നു. ഈ ദിവസം മുട്ടയുടെയും എല്ലാ പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങളുടെയും പ്രാധാന്യത്തെ അടയാളപ്പെടുത്തുന്നു. പ്രധാനഭക്ഷണമായും മറ്റു ഭക്ഷണ സാധനങ്ങളിലെ ചേരുവയായും ഉപയോഗിക്കുന്ന ഒന്നാണ് മുട്ടകള്‍. ഒരു മുട്ടയില്‍ ഏകദേശം 7 ഗ്രാം ഉയര്‍ന്ന ഗുണമേന്മയുള്ള പ്രോട്ടീന്‍,