Category: ആരോഗ്യം
അമിതമായ വ്യായാമം അപകടം ക്ഷണിച്ചുവരുത്തും? ഹൃദയത്തിന് സംഭവിക്കുന്നത് ഇതാണ്
ഹൃദയത്തിന്റെ ആരോഗ്യത്തിന് വ്യായാമം അത്യാവശ്യമാണെന്ന് എല്ലാവരും പറയും. എന്നാല്‍ നാളുകളായി കൃത്യമായി വ്യായാമം ചെയ്യുന്ന ജീവിതശൈലി പിന്തുടര്ന്നിട്ടും ഹൃദയാഘാതം വന്ന് മരണപ്പെട്ടെന്ന വാര്‍ത്തകള്‍ നമ്മള് കേട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? വ്യായാമം ആയാലും അധികമാകരുതെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എത്രയധികം വ്യായാമം ചെയ്യുന്നോ അത്രയും നല്ലതെന്നാണ് പൊതുവിലുള്ള വിശ്വാസം. എന്നാല്‍ ഈ വിശ്വാസം ശരിയല്ലെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍
തടി കുറയ്ക്കാനായി നട്സും ജ്യൂസും കഴിക്കുന്നവരാണോ? എന്നാല്‍ ചില സമയങ്ങളിലെ ഇവയുടെ ഉപയോഗം അമിതവണ്ണത്തിന് കാരണമാകാം; ശരീരഭാരം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് കഴിക്കുന്ന ആഹാരം ഏതൊക്കെ സമയങ്ങളില്‍ കഴിക്കണം എന്നുള്ളതാണ്. ഏത് സമയത്ത് ഏത് ആഹാരം എത്ര അളവില്‍ കഴിക്കാം എന്ന കാര്യത്തില്‍ വ്യക്തമായ ധാരണ ഉണ്ടാവേണ്ടത് അത്യവശ്യമാണ്. ഇങ്ങനെ കൃത്യമായ സമയ ക്രമം പാലിച്ചാല്‍ മാത്രമേ തടിയും വയറുമെല്ലാം വേഗത്തില്‍ കുറച്ചെടുക്കാന്‍ സാധിക്കുകയുള്ളൂ. അതുപോലെ, രാത്രിയില്‍ കഴിക്കുന്ന ആഹാരത്തിലും നല്ലപോലെ
കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു; 115 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, 1749 പേര് ചികിത്സയില്‍
കോഴിക്കോട്: കേരളത്തില്‍ 115 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിതീകരിച്ചു. രോഗലക്ഷണങ്ങളുമായി നിലവില്‍ 1749 പേര് ചികിത്സയിലാണുളളത്. എറണാകുളം ,തിരുവനന്തപുരം ജില്ലകളിലാണ് കൂടുതലും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. ഈ ജില്ലകളില്‍ പ്രത്യേകം ശ്രദ്ധ വേണമെന്നും ആശുപത്രികളില്‍ എത്തുന്നവരും ജീവനക്കാരും നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്നും നിര്‍ദേശമുണ്ട്. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഐസോലേഷന്, ഐ.സി.യു
മുഖക്കുരു നിങ്ങളെ അലട്ടുന്നുണ്ടോ? മുഖക്കുരു അകറ്റാനും ചര്‍മ്മം തിളങ്ങാനും വീട്ടില്‍ പരീക്ഷിക്കാം ഈ ഫേസ് പാക്കുകള്‍…
മുഖക്കുരു വന്നാല്‍ പലര്‍ക്കും ടെന്‍ഷനാണ്. ചിലപ്പോള്‍ മുഖത്ത് പാടുകള്‍ അവശേഷിപ്പിച്ചായിരിക്കും മുഖക്കുരു മടങ്ങുന്നത്. എത്ര ശ്രദ്ധിച്ചാലും ഇടക്കിടെ വരുന്ന മുഖക്കുരു വലിയൊരു സൗന്ദര്യപ്രശ്നമാണ്. ഏതു കാലാവസ്ഥയിലും ആരോഗ്യവും ചര്‍മ്മവും നന്നായി കാത്തുസൂക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. ഇത്തരത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ തടയാനും ചര്‍മ്മം തിളങ്ങാനും വീട്ടില്‍ തന്നെ പരീക്ഷിക്കുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം… ഒന്ന്…
താരന് പ്രശ്നക്കാരനാണോ? വീട്ടിലുണ്ട് പരിഹാരമാര്‍ഗങ്ങള്‍; മുടിയഴകിനായി ഇവ പരീക്ഷിച്ച് നോക്കൂ…
പ്രായഭേദമെന്യേ മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് താരന്. തലയില്‍ ചൊറിച്ചിലും, പൊളിഞ്ഞിളകിയ താരന് അങ്ങിങ്ങായി പൊങ്ങിനില്‍ക്കുന്നതിന്റെ വൃത്തികേടും, നെറ്റിയിലും മുഖത്തും ഉണ്ടാകുന്ന കുരുക്കളുമൊക്കെയായി താരന് വരുത്തുന്ന പ്രശ്നങ്ങള്‍ പലതാണ്. മുടിയെ വരണ്ടുണങ്ങിയതാക്കി മാറ്റി, അതിലൂടെ മുടിക്കൊഴിച്ചില്‍ വര്‍ധിപ്പിക്കാന്‍ താരന് സാധിക്കും. തല ചൊറിച്ചിലും ഇതോടൊപ്പം വര്‍ധിക്കും. മഞ്ഞുകാലത്താണ് താരന് കൂടുതലായി നമ്മുടെ മുടിയില്‍ കണ്ടുവരുന്നത് താരന് വരാന്‍
ആര്‍ത്തവ സമയത്തെ വയറുവേദനയ്ക്ക് ഈ മരുന്നാണോ കഴിക്കാറുള്ളത്? എങ്കില്‍ ജാഗ്രത വേണമെന്ന് നിർദേശം
ആര്‍ത്തവ സമയത്തെ വയറുവേദനയ്ക്ക് പൊതുവില്‍ ഒട്ടുമിക്കപേരും വാങ്ങി കഴിക്കുന്ന വേദനാസംഹാരിയാണ് മഫ്താല്‍. ആര്‍ത്തവ വേദനയ്ക്ക് പുറമേ ഡ്മനോറിയ, പനി, പല്ലുവേദന, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്കും മെഫെനാമിക് ആസിഡ് അടങ്ങിയ മെഫ്താല്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ ഈ വേദനാസംഹാരിയുടെ ഉപയോഗത്തില്‍ ജാഗ്രതവേണമെന്ന നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷന്. മെഫ്താല്‍ ആന്തരിക അവയവങ്ങളെ
തണുപ്പ് കാലത്ത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ നട്സ് കഴിക്കൂ.. ഗുണങ്ങള്‍ പലത്, അറിയാം വിശദമായി
ഈ തണുപ്പ് കാലത്ത് ചര്‍മ്മം വരണ്ടു പോകുമ്പോള്‍ നമ്മള് സ്കിന്‍ നന്നായി സംരക്ഷിക്കുന്നതു പോലെ തന്നെ പ്രധാനമാണ് ഭക്ഷണ ക്രമീകരണവും. ശരീരം ഊര്ത്വസ്വലതയോടെ നിലനില്ക്കാന് ഭക്ഷത്തോളം പ്രധാനപ്പെട്ടതായി മറ്റൊന്നുമുണ്ടാകില്ല. വല്ലാതെ താണുപോകുന്ന അന്തരീക്ഷോഷ്മാവാണ് പലയിടത്തും ഉള്ളത്. ഈ സമയത്ത് നമുക്ക് വിശപ്പേറുന്നത് സാധാരണയാണ്. ശരീരത്തിന് കലോറി സംഭരിയ്ക്കാനുളള കാരണം കൊണ്ടുകൂടിയാണ് ഇത് സംഭവിയ്ക്കുന്നത്. ഇതിനാല്‍ തന്നെ
ചിലത് ഗുരുതരമായ രോഗങ്ങളുടെ ലക്ഷണങ്ങളാകാവാം; ശരീരത്തിലെ ചൊറിച്ചിലുകള്‍ അവഗണിക്കരുത്
ദേഹത്ത് ഇടയ്ക്കിടെ അനുഭവപ്പെടുന്ന ചൊറിച്ചില്‍, പലരും നിസാരമായി കണ്ട് അവഗണിക്കാറാണ് പതിവ്. അല്ലെങ്കില്‍ മഞ്ഞളോ മറ്റൊ പുരട്ടി താല്‍ക്കാലിക ശമനം കാണും. എന്നാല്‍ ഇത്തരം ചൊറിച്ചിലുകള്‍ ചിലപ്പോള്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുടെ സൂചനകളാവാം. നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിലൊന്നായ കരളിന്റെ ആരോഗ്യം മോശമാവുന്നു എന്നതിന്റെ ലക്ഷണമായി ചര്‍മ്മത്തില്‍ ചൊറിച്ചിലുകള്‍ വരാറുണ്ട്. കരളിന്റെ പ്രവര്‍ത്തനം മോശം ആകുമ്പോള്‍
മുഖക്കുരു അകറ്റണോ? ചര്‍മ്മം തിളങ്ങാന്‍ ഉപയോഗിക്കാം അടുക്കളയിലെ നാല് ചേരുവകള്‍
മുഖക്കുരു എല്ലാവരുടെയും പ്രശ്നമാണല്ലേ.. മുഖക്കുരു മാറുവാനായി വിപണിയില്‍ നിന്നും നിരവധി ഉല്‍പ്പന്നങ്ങള്‍ വാങ്ങി മടുത്തെങ്കില്‍ ഇതൊന്നു പരീക്ഷിച്ചു നോക്കൂ… മഞ്ഞള്‍ വീട്ടില്‍ തന്നെ ലഭ്യമായിട്ടുളള പ്രകൃദിദത്തമായ മഞ്ഞളാണ് താരം. മഞ്ഞളില്‍ ആന്റി ബാക്ടീരിയല്‍, ആന്റി ഇന്‍ഫളമേറ്ററി എന്നിവ അടങ്ങിയിട്ടുളളതിനാല്‍ മുഖക്കുരു, കറുത്തപാടുകള്‍ എന്നിവ ആകറ്റാന്‍ വളരെ അധികം സാഹായിക്കുന്നു. കൂടാതെ ചര്‍മ്മത്തിന് നല്ല നിറം നല്‍കാനും
മുരിങ്ങ, തുളസി, കറിവേപ്പില…. വീട്ടില്‍ ധാരാളം കാണപ്പെടുന്ന ഈ ഇലകള്‍ കഴിച്ചും കുറയ്ക്കാം ചീത്ത കൊളസ്ട്രോള്‍
അശ്രദ്ധമായ ജീവിതശൈലി പലവിധ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അതിലൊന്നാണ് കൊളസ്ട്രോള്‍. പ്രമേഹം, അമിതവണ്ണും, രക്തസമ്മര്‍ദ്ദം എന്നിവ കൊളസ്ട്രോള്‍ നില ഉയരാന്‍ കാരണണാകുന്നു. ശരീരത്തില്‍ നല്ല കൊളസ്ട്രോളും മോശം കൊളസ്ട്രോളുമുണഅട്. നല്ല കൊളസ്ട്രോള്‍ എച്ച്.ഡി.എല്‍ കൊളസ്ട്രോള്‍ എന്നാണ് അറിയപ്പെടുന്നത്. ചീത്ത കൊളസ്ട്രോള്‍ എല്‍.ഡി.എല്‍ കൊളസ്ട്രോളാണ്. കൊളസ്ട്രോള്‍ കൂടിയാല്‍ ഇത് രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടുകയും ഹൃദയത്തിലേക്കുള്ള രക്തപ്രവാഹത്തെ തടസപ്പെടുത്തുകയും ചെയ്യും. അതിനാല്‍