Category: Uncategorized

Total 2638 Posts

മലബാര്‍ സൗഹൃദവേദിയുടെ അന്താരാഷ്ട്ര ഡോക്യുമെന്ററി ആല്‍ബം സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് കൊയിലാണ്ടി പോലീസ് സ്‌റ്റേഷന്‍ ഡ്രൈവറായ ഒ.കെ സുരേഷ് രചനയും സംവിധാനവും ചെയ്ത ‘ജാഗ്രത’ യ്ക്ക്.

കൊയിലാണ്ടി: മലബാര്‍ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ അന്താരാഷ്ട്ര ഡോക്യുമെന്ററി ആല്‍ബം സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് കൊയിലാണ്ടി പോലീസ് സ്‌റ്റേഷന്‍ ഡ്രൈവറായ ഒ.കെ സുരേഷ് രചനയും സംവിധാനവും ചെയ്ത ‘ജാഗ്രത’ യ്ക്ക്. സമൂഹത്തില്‍ വളര്‍ന്നുവരുന്ന ലഹരി ഭീകരതയ്‌ക്കെതിരെ സമൂഹ മനസ്സാക്ഷിയെ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ച ആല്‍ബത്തിന് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. സംവിധാനം

ഇന്ധനം അടിക്കുന്നതിനിടെ ഗുഡ്സ് ഓട്ടോയിൽ നിന്നും തീ; മുക്കത്തെ പമ്പ് ജീവനക്കാരന്റെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻദുരന്തം, വീഡിയോ കാണാം

മുക്കം: ഇന്ധനം അടിക്കാൻ പമ്പിലെത്തിയ ​ഗുഡ്സ് ഓട്ടോയിൽ നിന്നും തീ ഉയർന്നത് പരിഭ്രാന്തി പരത്തി. പെട്രോൾ പമ്പ് ജീവനക്കാരൻ സമയോചിതമായി ഇടപെട്ടതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. മുക്കം നോർത്ത് കാരശ്ശേരിയിലെ കെസികെ പെട്രോൾ പമ്പിലായിരുന്നു സംഭവം. ഇന്ധനം നിറക്കാൻ വന്ന ഗുഡ്സ് ഓട്ടോയുടെ അടിഭാ​ഗത്ത് നിന്ന് തീ ഉയരുകയായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ വണ്ടി തള്ളി നീക്കാനടക്കം

പാറപ്പള്ളി മര്‍കസ് മാലിക് ദീനാര്‍ സ്റ്റുഡന്‍സ് യൂണിയന്‍ അന്നബഅ് സംഘടിപ്പിക്കുന്ന ക്യു-കൗന്‍ ഖുര്‍ആന്‍ ഫെസ്റ്റിവല്‍ ജൂലായ് 4 മുതല്‍ ഓഗസ്റ്റ് 4 വരെ

കൊയിലാണ്ടി: പാറപ്പള്ളി മര്‍കസ് മാലിക് ദീനാര്‍ സ്റ്റുഡന്‍സ് യൂണിയന്‍ അന്നബഅ് സംഘടിപ്പിക്കുന്ന ക്യു-കൗന്‍ ഖുര്‍ആന്‍ ഫെസ്റ്റിവലിന്റെ മൂന്നാം എഡിഷന്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രഖ്യാപിച്ചു. ജൂലായ് 04 മുതല്‍ ഓഗസ്റ്റ് 04 വരെയാണ് ഫെസ്റ്റിവല്‍. അന്നബഅ് ഖുര്‍ആന്‍ ഫെസ്റ്റിവലിന്റെ ഭാഗമായി കേരളത്തിലെ വിവിധ ദഅവാ കോളേജുകളില്‍ പഠനം നടത്തുന്ന ഇരുന്നൂറോളം

സ്ഥലംമാറ്റം ലഭിച്ച പ്രിയ അധ്യാപകന് യാത്രയയപ്പ് നല്‍കി തിക്കോടിയന്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ. കമ്മിറ്റി

പയ്യോളി: സ്ഥലം മാറ്റം ലഭിച്ച തിക്കോടിയന്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രധാന അദ്ധ്യാപകന്‍ എന്‍.എം. മൂസക്കോയ മാസ്റ്റര്‍ക്ക് പി.ടി.എ. കമ്മിറ്റി യാത്രയയപ്പ് നല്‍കി. നടുവണ്ണൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലേയ്ക്കാണ് സ്ഥലം മാറ്റം ലഭിച്ചത്. പി.ടി.എ. പ്രസിഡന്റ് സബീഷ് കുന്നങ്ങോത്ത് യാത്രയയപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി പ്രധാന അധ്യാപിക കെ.എം. ആബിദ

കോഴിക്കോട് ജില്ലയിൽ നാളെ കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നാളെ(21.6.2024) വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ.എസ്.യു. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കെ.എസ്.യു ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിനു നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ് നടത്തുന്നതെന്ന് ജില്ലാ പ്രസിഡന്റ് വി ടി സൂരജ് വാർത്താ കുറിപ്പിലൂടെ അറിയിച്ചു. കോഴിക്കോട് കലക്ട്രേറ്റിലേക്ക്

പന്തലായനി അഘോര ശിവക്ഷേത്രം പ്രതിഷ്ഠാദിനം; മഹാവിഷ്ണു ക്ഷേത്രത്തിന്റെ ശുദ്ധികലശം ഫണ്ട് ഉദ്ഘാടനം നടന്നു

കൊയിലാണ്ടി: പ്രതിഷ്ഠാദിന ദിവസം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ / ശുദ്ധികലശം ഫണ്ട് ഉദ്ഘാടനം നടന്നു. സായി ദാസ് കാളിയമ്പത്തില്‍ നിന്നും വിഷ്ണു ക്ഷേത്ര കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ എ.കെ. പ്രേംകുമാര്‍, സാമ്പത്തിക കണ്‍വീനര്‍ എ.കെ.ഗീത ടീച്ചര്‍, ബാബു കോയാരി എന്നിവര്‍ ആദ്യ തുക ഏറ്റുവാങ്ങി. ബ്രഹ്‌മശ്രീ പാടേരി ഇല്ലത്ത് നാരായണന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ പന്തലായനി

കേരള ഗണക കണിശ സഭ ജില്ലാ സമ്മേളനം 23ന് കൊയിലാണ്ടിയില്‍; മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും

കൊയിലാണ്ടി: കേരള ഗണക കണിശസഭ ജില്ലാ സമ്മേളനവും കുടുംബ സംഗമവും കൊയിലാണ്ടിയില്‍ വെച്ച് നടക്കും. പരിപാടി ജൂണ്‍ 23ന് കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 23 ന് രാവിലെ പത്ത് മണിക്ക് പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ ചെയര്‍മാന്‍ പാലത്ത് രാമചന്ദ്രന്‍ പണിക്കര്‍ അധ്യക്ഷതയും കെ.ജി.കെ.എസ്

‘പൈപ്പിട്ടിട്ട് ഒരുവര്‍ഷത്തോളമായേ ഉള്ളൂ, മുറ്റത്ത് മഴയുള്ളപ്പോഴും ഇല്ലാത്തപ്പോഴും വെള്ളക്കെട്ടാണ്’; മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ജല്‍ജീവന്‍ പദ്ധതിയുടെ പൈപ്പുകളില്‍ ലീക്കേജ്, വ്യാപക പരാതി

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ജല്‍ജീവന്‍ പദ്ധതിയുടെ ഭാഗമായുള്ള ജലവിതരണ ശൃംഖലയില്‍ പലഭാഗങ്ങളിലും ലീക്കുകാരണം ജലംപാഴായിപ്പോകുന്നെന്ന് നാട്ടുകാരുടെ പരാതി. അരിക്കുളം പഞ്ചായത്തിനോട് ചേര്‍ന്നുവരുന്ന മേപ്പയ്യൂര്‍ പഞ്ചായത്തിലെ 11ാം വാര്‍ഡിലാണ് പ്രശ്‌നം രൂക്ഷമായിരിക്കുന്നത്. വീടുകളിലേക്ക് കണക്ഷന്‍ നല്‍കിയ ഭാഗത്ത് പൈപ്പുകള്‍ ശരിയായി ഉറപ്പിച്ചിട്ടില്ല. വാര്‍ഡിലെ മിക്ക വീടുകളിലും ടാപ്പുള്ള ഭാഗത്ത് ലീക്കുകാരണം മുറ്റത്ത് വെള്ളം നില്‍ക്കുന്ന സ്ഥിതിയാണ്. കൂടാതെ

ഭര്‍ത്താവിനൊപ്പം സഞ്ചരിക്കവെ അപകടം; മുക്കത്ത് ബൈക്ക് ടിപ്പറിനടിയില്‍പ്പെട്ട് സ്ത്രീ മരിച്ചു

മുക്കം: ഭര്‍ത്താവിനൊപ്പം സഞ്ചരിക്കവെ ബൈക്ക് അപകടത്തില്‍പ്പെട്ട് ടിപ്പറിനടിയിലേക്ക് മറിഞ്ഞ് ഭാര്യ മരിച്ചു. കളന്തോട് സ്വദേശി തത്തമ്മപ്പറമ്പില്‍ മാധവിയാണ് മരിച്ചത്. അറുപത് വയസായിരുന്നു. ഭര്‍ത്താവ് വേലായുധനൊപ്പം സഞ്ചരിക്കവേയായിരുന്നു അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ വേലായുധനെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകകുന്നേരം അഞ്ച് മണിക്കായിരുന്നു സംഭവം. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയില്‍ മുക്കം അഗസ്ത്യന്‍മൂഴിയിലാണ് അപകടം നടന്നത്. റോഡിലെ ഗതാഗത

ട്രാക്ടര്‍ മുതല്‍ തെങ്ങ് കയറ്റ യന്ത്രം വരെ; മേപ്പയ്യൂര്‍ കൃഷിഭവനില്‍ കര്‍ഷകര്‍ക്ക് കാര്‍ഷിക ഉപകരണങ്ങള്‍ സബ്‌സിഡി നിരക്കില്‍ വാങ്ങുവാന്‍ അവസരം

top1] മേപ്പയൂര്‍: മേപ്പയ്യൂര്‍ കൃഷിഭവന്റ ആഭിമുഖ്യത്തില്‍ SMAM പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് കാര്‍ഷിക ഉപകരണങ്ങള്‍ സബ്‌സിഡി നിരക്കില്‍ വാങ്ങുവാന്‍ അവസരം. 40%മുതല്‍ 80%വരെ സബ്സിഡി നിരക്കില്‍ കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങാന്‍ വിവിധ കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനവും സൗജന്യ രജിസ്‌ട്രേഷന്‍ ക്യാമ്പും, 24/06/2024 തിങ്കളാഴ്ച നടത്തുന്നു. രാവിലെ 10.30 മുതല്‍ 3 മണി വരെ കൃഷിഭവന്‍ പരിസരത്ത്