ഇന്ധനം അടിക്കുന്നതിനിടെ ഗുഡ്സ് ഓട്ടോയിൽ നിന്നും തീ; മുക്കത്തെ പമ്പ് ജീവനക്കാരന്റെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻദുരന്തം, വീഡിയോ കാണാം


മുക്കം: ഇന്ധനം അടിക്കാൻ പമ്പിലെത്തിയ ​ഗുഡ്സ് ഓട്ടോയിൽ നിന്നും തീ ഉയർന്നത് പരിഭ്രാന്തി പരത്തി. പെട്രോൾ പമ്പ് ജീവനക്കാരൻ സമയോചിതമായി ഇടപെട്ടതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. മുക്കം നോർത്ത് കാരശ്ശേരിയിലെ കെസികെ പെട്രോൾ പമ്പിലായിരുന്നു സംഭവം.

ഇന്ധനം നിറക്കാൻ വന്ന ഗുഡ്സ് ഓട്ടോയുടെ അടിഭാ​ഗത്ത് നിന്ന് തീ ഉയരുകയായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ വണ്ടി തള്ളി നീക്കാനടക്കം ശ്രമിക്കുകയായിരുന്നു ഡുഡ്സ് ഡ്രെെവർ. ഈ സമയം അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീ പടർന്നത് കെടുത്തിയാണ് പമ്പ് ജീവനക്കാരൻ രക്ഷ‍കനായത്.

വീഡിയോ കാണാം: