Category: Uncategorized
കുറ്റ്യാടി മരുതോങ്കരയില്‍ പട്ടാപ്പകല്‍ വീട്ടില്‍ മോഷണം; സ്വര്‍ണവും പണവും കവര്‍ന്നു
കുറ്റ്യാടി: മരുതോങ്കരയില്‍ പട്ടാപ്പകല്‍ വീട്ടില്‍ മോഷണം. കള്ളാട് നവോദയ വായനശാലയ്ക്ക് സമീപത്തെ പാലോത്ത് കുളങ്ങര ചന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെ നാലര ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ മോഷണം പോയിട്ടുണ്ട്. ഞായറാഴ്ച വീട്ടുകാര്‍ ബന്ധുവീട്ടിലെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് സംഭവം. നാലുപവന്റെ പാദസരം, രണ്ടുപവന്റെ വള, അൻപതിനായിരം രൂപയുടെ ഡയമണ്ട് മാല, കമ്മൽ,
തിക്കോടിയില്‍ ദേശീയപാത പ്രവൃത്തി പുനരാരംഭിച്ചത് ആക്ഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം; പഞ്ചായത്ത് പ്രസിഡന്റടക്കം നിരവധി പേര്‍ അറസ്റ്റില്‍
തിക്കോടി: തിക്കോടി ടൗണില്‍ അടിപ്പാത അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കാതെ പ്രദേശത്തെ ദേശീയപാത നിര്‍മ്മാണ പ്രവൃത്തി തുടങ്ങാനുള്ള നീക്കം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം. പ്രവൃത്തി തടയാന്‍ ശ്രമിച്ച പ്രദേശവാസികളെ പൊലീസ് നേരിട്ടതോടെയാണ് പ്രദേശത്ത് സംഘര്‍ഷമുടലെടുത്തത്. പൊലീസ് മര്‍ദ്ദനത്തില്‍ സ്ത്രീകളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് സമരസമിതി പ്രവര്‍ത്തകര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
കൊയിലാണ്ടി മേല്‍പ്പാലത്തിനടിയില്‍ നിര്‍ത്തിയിട്ട പെരുവട്ടൂര്‍ സ്വദേശിയുടെ ബൈക്ക് കാണാതായതായി പരാതി
കൊയിലാണ്ടി : കൊയിലാണ്ടി മേല്‍പ്പാലത്തിനടിയില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കാണാതായതായി പരാതി. കൊയിലാണ്ടി പെരുവട്ടൂര്‍ സ്വദേശിയായ നിഷാന്തിന്റെ സ്പ്ലണ്ടര്‍ KL11 L 9179 ബൈക്ക് ആണ് കാണാതായത്. ഇന്ന് രാവിലെ 7.50 ന് മേല്‍പ്പാലത്തിന് അടിയില്‍ നിര്‍ത്തിയിട്ടതായിരുന്നു. തിരിച്ച് വൈകീട്ട് 6.30 യോടെ എത്തിയപ്പോള്‍ നിര്‍ത്തിയിട്ട് സ്ഥാനത്ത് ബൈക്ക് കാണാനില്ലെന്ന് പരാതിക്കാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
ഇത്തവണ ഓണംകളറാക്കാന്‍ മേപ്പയ്യൂര്‍ സി.ഡി.എസ് അംഗങ്ങള്‍ നട്ടുവളര്‍ത്തിയ പൂക്കളും; അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ഓണം വിപണന മേളയ്ക്ക് മേപ്പയ്യൂരില്‍ തുടക്കമായി
മേപ്പയ്യൂര്‍: കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഓണം വിപണന മേളയ്ക്ക് മേപ്പയ്യൂരില്‍ തുടക്കമായി. സെപ്തംബര്‍ 9 മുതല്‍ 13 വരെ മേപ്പയ്യൂര്‍ ബസ്സ്റ്റാന്റ് പരിസരത്ത് വച്ചാണ് വിപണന മേള. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളും സംരംഭകരും ഉല്‍പ്പാദിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ മേളയില്‍ ലഭ്യമാകും. സി.ഡി.എസിന്റെ നേതൃത്വത്തില്‍ വിളവെടുപ്പ് നടത്തിയ പൂക്കളുടെ വില്‍പ്പനയും വിപണനത്തിനായി എത്തി. ആദ്യ വില്‍പ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
കൊയിലാണ്ടി കോതമംഗലത്ത് ബസ്സ് നിയന്ത്രണംവിട്ട് ഇടിച്ചുണ്ടായ അപകടം; സംഭവം ബസ്സ് കാറിനെയും ടിപ്പര്‍ലോറിയെയും മറികടക്കുന്നതിനിടയില്‍, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
കൊയിലാണ്ടി: ഇന്ന് രാവിലെ കോതമംഗലത്ത് ബസ്സ് ഇടിച്ചുണ്ടായ അപകടത്തിന്റെ സി.സി.ടിവി. ദൃശ്യങ്ങള്‍ പുറത്ത്. താമരശ്ശേരി ഭാഗത്ത് നിന്നും കൊയിലാണ്ടി ഭാഗത്തേയ്ക്ക് അമിതവേഗതയില്‍ വരികയായിരുന്ന കണിച്ചാട്ടില്‍ എന്ന ബസ്സ് നിയന്ത്രണംവിട്ട് കോതമംഗലം വിഷ്ണു ക്ഷേത്രത്തിന്റെ കവാടത്തിന് ഇടിക്കുകയായിരുന്നു. രാവിലെ 8.24 ഓടെയാണ് സംഭവം.സമീപത്തെ സി.സി.ടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ദൃശ്യങ്ങളില്‍ കാറിനെയും ടിപ്പര്‍ലോറിയെയും മറികടക്കുന്നതിനിടയില്‍ ബസ്സ് നിയന്ത്രണംവിട്ട് ഇടിക്കുന്നത്
വെളിച്ചെണ്ണയും ചെറുപയറും ഉള്‍പ്പെടെ 14 ഇനങ്ങള്‍; സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതല്‍
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 6 ലക്ഷത്തോളം വരുന്ന എ.എ.വൈ (മഞ്ഞ) കാർഡുടമകൾക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എൻ.പി.ഐ കാർഡുടമകൾക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷൻകാർഡ് ഉടമകൾക്കുമുള്ള സൗജന്യ ഓണക്കിറ്റ് റേഷൻ കടകൾ വഴി നാളെ മുതൽ വിതരണം ചെയ്യും. രാവിലെ 8 മണിക്ക് തിരുവനന്തപുരം പേരൂർക്കട ബാപ്പൂജി ഗ്രന്ഥശാല ഓഡിറ്റോറിയത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ്
ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്കിന്റെ നാലാമത് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
കൊയിലാണ്ടി: ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് ബ്രാഞ്ച് ഏര്‍പ്പെടുത്തിയ ദുരന്തനിവാരണ, ആരോഗ്യ, ജീവകാരുണ്യ സന്നദ്ധ പ്രവര്‍ത്തകനുള്ള നാലാമത് ജില്ലാതല അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. റെഡ്‌ക്രോസ് വളണ്ടിയറും മികച്ച ദുരന്ത രക്ഷാ പ്രവര്‍ത്തകനുമായിരുന്ന എ.ടി. അഷറഫ് കാപ്പാടിന്റെ സ്മരണാര്‍ത്ഥമാണ് റെഡ്‌ക്രോസ് അവാര്‍ഡ് നല്‍കുന്നത്. പ്രശസ്തിപത്രവും, ശില്‍പവും, കാഷ് അവാര്‍ഡുമാണ് ജേതാവിനു സമ്മാനിക്കുക. സ്വയം നിര്‍ദ്ദേശം സ്വീകരിക്കുന്നതല്ല.
ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ച് വിക്ടറി കൊരയങ്ങാട്
കൊയിലാണ്ടി: ഓണാഘോഷ പരിപാടികളുടെ ഭാഗമായി വിക്ടറി കൊരയങ്ങാട് വെറ്ററന്‍സ് ഫുട്‌ബോള്‍ സംഘടിപ്പിച്ചു. കൊയിലാണ്ടിയുടെ ഫുട്‌ബോള്‍ താരം ഋഷി ദാസ് കല്ലാട്ട് ഉദ്ഘാടനം ചെയ്തു. ബാബുവിന്റെ നേതൃത്വത്തിലുള്ള ശാല ടീം ടൂര്‍ണ്ണമെന്റില്‍ വിജയികളായി. ഋഷി ദാസ് കല്ലാട്ട്, പി.പി. ബാലന്‍, ടി.ടി. ഷാജി, എ.ടി. രാജന്‍, സി.എം. ബാലന്‍, എം.ജി വിഷ്ണു, എം.കെ വേണു തുടങ്ങിയവര്‍ സമ്മാനങ്ങള്‍
പെരുവട്ടൂരില്‍ ഓണച്ചന്ത ആരംഭിച്ച് കൊയിലാണ്ടി സര്‍വീസ് സഹകരണ ബാങ്കും കണ്‍സ്യൂമര്‍ ഫെഡും
കൊയിലാണ്ടി : പെരുവട്ടൂരില്‍ കൊയിലാണ്ടി സര്‍വീസ് സഹകരണ ബാങ്കും കണ്‍സ്യൂമര്‍ ഫെഡും സംയുക്തമായി നടത്തുന്ന ഓണചന്ത ആരംഭിച്ചു. ആദ്യകിറ്റ് കിറ്റ് പ്രദേശത്തെ മുതിര്‍ന്ന വ്യക്തി നമ്പ്രത്ത് കുറ്റി കുഞ്ഞിക്കേളപ്പന് നല്‍കി ബാങ്ക് പ്രസിഡന്റ് അഡ്വ. കെ വിജയന്‍ ചന്തയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വിപണിയിലെ വിലക്കയറ്റം ഓണാഘോഷങ്ങള്‍ക്ക് തടസമാവാതിരിക്കാന്‍ ചന്ത പരമാവധി സാധാരണക്കാരിലേക്കെത്തിക്കുമെന്ന് അഡ്വ. കെ വിജയന്‍
പോഷകസമൃതി പദ്ധതിയുമായി നടുവത്തൂര്‍ ശ്രീ വാസുദേവാശ്രമം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
50 ടിഷ്യു കള്‍ച്ചര്‍ നേന്ത്രവാഴ കന്നുകള്‍ പദ്ധതിയിലേക്ക് കൃഷിഭവന്‍ നല്‍കി. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സോളമന്‍ ബേബി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആതിര, രാജേഷ് കിഴക്കെ മലോല്‍, എന്‍. രേഖ എന്നിവര്‍ സംസാരിച്ചു.എന്‍.എസ്.എസ് ലീഡര്‍ ചേതസ് പി.എം സ്വാഗതവും ദേവനന്ദ കെ. നന്ദിയും പറഞ്ഞു. Summary: Natuvathur Sri Vasudevasramam Higher Secondary School with