Category: Push.
എ.ടി.അഷ്റഫ് സ്മാരക ജില്ലാതല റെഡ്ക്രോസ് പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു; വിശദാംശങ്ങൾ അറിയാം
കൊയിലാണ്ടി: ഇന്ത്യൻ റെഡ്ക്രോസ് വളണ്ടിയറും ഫയർ ആന്റ് റസ്ക്യു ചീഫ് വാർഡനും ദുരന്ത നിവാരണ പ്രവർത്തകനുമായിരുന്ന എ.ടി.അഷ്റഫിന്റെ സ്മരണയിൽ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി താലൂക്ക് കമ്മിറ്റി ഏർപ്പെടുത്തിയ ദുരന്തനിവാരണ, ആരോഗ്യ, ജീവകാരുണ്യ സന്നദ്ധ പ്രവർത്തകനുള്ള മൂന്നാമത് ജില്ലാതല പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. പ്രശസ്തിപത്രവും ശിൽപ്പവും 5001 രൂപയും അടങ്ങുന്നതാണ് പുരസ്കാരം. കോഴിക്കോട് ജില്ലയിൽ സ്ഥിരതാമസമാക്കിയ റെഡ്ക്രോസ് അംഗമല്ലാത്ത
ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, തീരദേശവാസികൾ ജാഗ്രത പാലിക്കണം
തിരുവനന്തപുരം: കേരളത്തിൽ വ്യാപകമായ മഴ തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ജൂലൈ 24 ഓടെ വടക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ഒഡിഷ – ആന്ധ്രാപ്രദേശ് തീരത്തിനു സമീപം പുതിയൊരു ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. കേരളത്തിൽ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര
Kerala Lottery Results | Bhagyakuri | Karunya Lottery KR-611 Result | കാരുണ്യ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പർ അറിയാം, ഒപ്പം വിശദമായ നറുക്കെടുപ്പ് ഫലവും
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ.ആർ- 611 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച്
ശക്തമായ കാറ്റില്‍ അരിക്കുളത്ത് തെങ്ങ് വീണ് 11 കെ.വി ലൈന്‍ തകര്‍ന്നു; പ്രദേശത്ത് വൈദ്യുതി വിതരണം മുടങ്ങി
അരിക്കുളം: അരിക്കുളത്ത് ശക്തമായ കാറ്റില്‍ തെങ്ങ് വീണ് വൈദ്യുതി ലൈന്‍ തകര്‍ന്നു. അരിക്കുളം സെക്ഷന് കീഴില്‍ കുരുടിമുക്ക് ചാവട്ട് റോഡിലെ 11 കെ.വി ലൈനാണ് പൊട്ടിയത്. പ്രദേശത്തെ വൈദ്യുതി വിതരണം തടസപ്പെട്ട നിലയിലാണ്. ഇന്ന് ഉച്ചയോടെയുണ്ടായ ശക്തമായ കാറ്റില്‍ അരിക്കുളം സെക്ഷന് കീഴില്‍ പലഭാഗത്തും മരങ്ങള്‍ വീണ് ലൈനുകള്‍ പൊട്ടിയിട്ടുണ്ട്. വൈദ്യുതി വിതരണം പുനസ്ഥാപിക്കുന്ന പ്രവൃത്തി
കൊയിലാണ്ടി കുറുവങ്ങാട് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; അംഗന്‍വാടി ജീവനക്കാരിയായ യുവതി മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി കുറുവങ്ങാട് ബൈക്ക് അപകടത്തില്‍പ്പെട്ട് പരിക്കേറ്റ യുവതി മരിച്ചു. അരങ്ങാടത്ത് സ്വദേശി ആലുള്ളകണ്ടിയില്‍ ഇന്ദിരയാണ് മരിച്ചത്. നാല്‍പ്പത്തിയാറ് വയസായിരുന്നു. ഇന്നലെ രാത്രി പത്തുമണിക്കുശേഷം കുറുവങ്ങാട് പള്ളിയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്. കുന്ദമംഗലത്തുനിന്നും അരങ്ങാടത്തേക്ക് വരികയായിരുന്ന ഇന്ദിര സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഇന്ദിരയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന്
ചേലിയയുടെ പ്രിയപ്പെട്ട പാട്ടുകാരി; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് തിളക്കത്തില്‍ കൊയിലാണ്ടിക്കാരി മൃദുല വാര്യർ
കൊയിലാണ്ടി: മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലൂടെ കൊയിലാണ്ടി ചേലിയയുടെ അഭിമാനമായി മാറിയിരിക്കുകയാണ് മൃദുല വാര്യര്‍. പത്തൊമ്പതാം നൂറ്റാണ്ടിലെ മയില്‍പ്പീലി ഇളകുന്നു കണ്ണാ.. എന്ന മനോഹര ഗാനത്തിലൂടെയാണ് 2022ലെ മികച്ച പിന്നണി ഗായികയ്ക്കുള്ള അവാര്‍ഡ് മൃദുല സ്വന്തമാക്കിയത്. ഐഡിയ സ്റ്റാര്‍ സിംഗര്‍ വേദിയിലൂടെയാണ് മൃദുല കരിയര്‍ തുടങ്ങുന്നത്. 2007ല്‍ പുറത്തിറങ്ങിയ ഗോള്‍ എന്ന ചിത്രത്തിലെ
Kerala Lottery Result Today Nirmal NR 338 Winners| 70 ലക്ഷം നേടിയ ഭാഗ്യനമ്പർ ഇതാണ്… നിർമ്മൽ ലോട്ടറി നറുക്കെടുത്തു; സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദമായ ഫലം അറിയാം
തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിന്റെ നിര്‍മ്മല്‍ എന്‍ ആര്‍ 338 ലോട്ടറി ഫലം പുറത്ത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഫലം പുറത്തുവന്നത്. ഒന്നാം സമ്മാനമായി 70 ലക്ഷം രൂപ ലഭിക്കും. രണ്ടാം സമ്മാനമായി 10 ലക്ഷം രൂപ സ്വന്തമാക്കാം. എല്ലാ വെള്ളിയാഴ്ചയുമാണ് നിര്‍മ്മല്‍ ലോട്ടറി നറുക്കെടുക്കുന്നത്. 40 രൂപയാണ് ടിക്കറ്റിന്റെ വില. ഒന്നാം സമ്മാനം
53-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍ മമ്മൂട്ടി, മികച്ച നടി വിന്‍സി അലോഷ്യസ്
തിരുവനന്തപുരം: 53-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നന്‍പകല്‍ നേരത്ത് മയക്കത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് വിന്‍സി അലോഷ്യസ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. കുഞ്ചാക്കോ ബോബനും, അലൻസിയറിനുമാണ് മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശം. ആകെ 154 സിനിമകളാണ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്. അപ്പന്‍, ഇലവീഴാപൂഞ്ചിറ, നന്‍പകല്‍
സി.പി.ഐയുടെ ആദ്യകാല പ്രവർത്തകനും ജോയിന്റ് കൗൺസിൽ നേതാവുമായിരുന്ന അരിക്കുളം ഉമ്മിണിയത്ത് യു.ബാലകൃഷ്ണൻ അന്തരിച്ചു
അരിക്കുളം: സി.പി.ഐയുടെ ആദ്യകാല പ്രവർത്തകനും ജോയിന്റ് കൗൺസിൽ നേതാവുമായിരുന്ന അരിക്കുളം കാളിയത്ത് മുക്കിലെ ഉമ്മിണിയത്ത് യു.ബാലകൃഷ്ണൻ (രാഗം) അന്തരിച്ചു. സി.പി.ഐ കൊയിലാണ്ടി താലൂക്ക് കമ്മിറ്റി അംഗം, ജോയിന്റ് കൗൺസിൽ താലൂക്ക് സെക്രട്ടറി, ജില്ലാ പ്രസിഡണ്ട്, വർക്കേഴ്സ് കോ-ഓർഡിനേഷൻ കൗൺസിൽ ജില്ലാ ട്രഷറർ എന്നിങ്ങനെ നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്. അരിക്കുളം റിട്ട.ലൈവ് സ്റ്റോക് ഇൻസ്‌പെക്ടർ കൂടിയായിരുന്നു. ഭാര്യ:
Kerala Lottery Results | Karunya Plus Lottery KN-479 Result | കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN-479 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.