Category: അറിയിപ്പുകള്‍

Total 1060 Posts

സംസ്ഥാനത്തെ റേഷന്‍ വിതരണം പരിഷ്‌കരിച്ചു; ഇനി മുതല്‍ രണ്ടുഘട്ടങ്ങളിലായി

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍വിതരണരീതിയില്‍ മാറ്റം. രണ്ടുഘട്ടമായിട്ടായിരിക്കും ഇനി വിവിധ വിഭാഗങ്ങള്‍ക്കു റേഷന്‍ നല്‍കുക. മുന്‍ഗണനവിഭാഗം കാര്‍ഡുടമകള്‍ക്ക് (മഞ്ഞ, പിങ്ക്) എല്ലാ മാസവും 15നു മുന്‍പും പൊതുവിഭാഗത്തിന് (നീല, വെള്ള) 15നുശേഷവുമായിരിക്കും വിതരണം. ഇ-പോസ് യന്ത്രത്തിനുണ്ടാകുന്ന പ്രശ്‌നം പരിഹരിക്കുകയും മാസാവസാനമുള്ള തിരക്കു കുറയ്ക്കുകയും ലക്ഷ്യമിട്ടാണ് പുതിയ നടപടി. റേഷന്‍വിതരണം രണ്ടുഘട്ടമായി നടപ്പാക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പൊതുവിതരണ ഉപഭോക്തൃകാര്യ

വിധവകളുടെ മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് വനിതാ ശിശുവികസന വകുപ്പിന്റെ ധനസഹായം; വിശദാംശങ്ങള്‍ അറിയാം

കോഴിക്കോട്: വിധവകളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് വനിതാ ശിശുവികസന വകുപ്പ് നല്‍കുന്ന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. മെറിറ്റ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍, ഗവ. എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ മെറിറ്റ് സീറ്റില്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന വിധവകളുടെ മക്കള്‍ക്കാണ് ധനസഹായം ലഭിക്കുക. ട്യൂഷന്‍ ഫീസും സ്ഥാപനം നിശ്ചയിച്ച ഹോസ്റ്റല്‍ ഫീസും, മെസ്സ് ഫീസും വനിത ശിശു വികസന

ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; കൊയിലാണ്ടി നോര്‍ത്ത് ഇലക്ട്രിക് സെക്ഷനിലെ ക്യാഷ് കൗണ്ടറിന്റെ പ്രവര്‍ത്തന സമയത്തില്‍ നാളെ മുതല്‍ മാറ്റം

കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത് ഇലക്ട്രിക്കല്‍ സെക്ഷനിലെ ക്യാഷ് കൗണ്ടര്‍ പ്രവര്‍ത്തനത്തില്‍ നാളെ മുതല്‍ മാറ്റമുണ്ടാകുമെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. രാവിലെ 9 മണി മുതല്‍ 3 മണി വരെയാണ് നാളെ മുതല്‍ ക്യാഷ് കൗണ്ടര്‍ പ്രവര്‍ത്തിക്കുക. സെക്ഷന്‍ ഓഫീസുകളില്‍ നിലവിലുള്ള രണ്ട് ക്യാഷ് കൗണ്ടറുകള്‍ ഒരു കൗണ്ടറാക്കി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പ്രവര്‍ത്തനസമയത്തില്‍ മാറ്റം വരുത്തിയിട്ടുള്ളത്. കറണ്ട്

കൊങ്ങന്നൂര്‍ ഭഗവതീ ക്ഷേത്രം ശ്രീമദ് ഭാഗവത നവാഹ യജ്ഞം ആരംഭിച്ചു

ചിങ്ങപുരം: കൊങ്ങന്നൂര്‍ ഭഗവതീ ക്ഷേത്രത്തില്‍ ദേവീ ഭാഗവത നവാഹയജ്ഞം ആരംഭിച്ചു. ക്ഷേത്രം തന്ത്രി ഏറാഞ്ചേരി ഇല്ലത്ത് ഹരിഗോവിന്ദന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഇന്നലെ വൈകിട്ട് വീരവഞ്ചേരി അയ്യപ്പക്ഷേത്രത്തില്‍ നിന്നും ഗ്രന്ഥഘോഷയാത്രയും ചിങ്ങപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്ന് കെടാവിളക്ക് ഘോഷയാത്രയും നടന്നു. യജ്ഞാചാര്യന്‍ ആലച്ചേരി ഹരികൃഷ്ണന്‍ നമ്പൂതിരി, ക്ഷേത്ര ഊരാളന്‍ സി.കെ വേണുഗോപാലന്‍

പൊയില്‍ക്കാവ് ദുര്‍ഗ്ഗാദേവി ക്ഷേത്രം നവരാത്രി മഹോത്സവം ഒക്ടോബര്‍ 15 മുതല്‍ 24 വരെ

കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം ഒക്ടോബര്‍ 15 മുതല്‍ 24 വരെ നടക്കും. 15ന് വൈകീട്ട് 6.30 ന് നാടക പ്രവര്‍ത്തകന്‍ കോഴിക്കോട് നാരായണന്‍ നായര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. മലബാര്‍ ദേവസ്വം ബോഡ് അംഗം റിനീഷ് മുഖ്യാതിഥിയായിരിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 15 മുതല്‍ 23 വരെ കാലത്ത് 7.30 നും,

അഖിലേന്ത്യാ സഹകരണ വാരാഘോഷം; വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പ്രസംഗ പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു, വിശദാംശങ്ങള്‍

കൊയിലാണ്ടി: 70-ാംമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് കൊയിലാണ്ടി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ പ്രത്യേക പ്രസംഗ-പ്രബന്ധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. കൊയിലാണ്ടി താലൂക്കിലെ ഹൈസ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കാണ് മത്സരങ്ങള്‍ നടത്തുന്നത്. സര്‍ക്കിള്‍ തലത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് ജില്ലാ തലത്തില്‍ പങ്കെടുക്കുന്നതിന് അര്‍ഹതയും ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന

യുകെയിലേക്ക് ജോലി നേടി പറക്കാന്‍ ആഗ്രഹമുണ്ടോ? ഇതാ നോര്‍ക്ക അവസരം ഒരുക്കുന്നു: അഭിമുഖം കൊച്ചിയില്‍, ആദ്യ ദിനം തിരഞ്ഞെടുക്കപ്പെട്ടത് 30 പേര്‍

കൊച്ചി: യു.കെ.യിലേക്കുളള നോര്‍ക്ക റിക്രൂട്ട്‌മെന്റ് ഡ്രൈവിന് കൊച്ചിയില്‍ തുടക്കമായി. ആദ്യദിനത്തില്‍ വിവിധ സ്‌പെഷ്യാലിറ്റികളിലേക്ക് 30നഴ്‌സ്മാര്‍ക്കാണ് നിയമനം ലഭിച്ചത്. IELTS/ OET യോഗ്യത ഇല്ലാത്തവര്‍ക്കും പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും ഉപാധികളോടെ റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാവുന്നതാണ്. ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം തെളിയിക്കുന്ന IELTS/ OET യു.കെ സ്‌കോറും ഉളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അവരുടെ

സംസ്ഥാനത്ത് ഇന്ന് മുതല്‍ വീണ്ടും മഴ ശക്തമാകും; മലയോര മേഖലയില്‍ ഇടിമിന്നലിനും സാധ്യത

കൊയിലാണ്ടി: സംസ്ഥാനത്ത് ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലയോര മേഖലയില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച മൂന്നു ജില്ലകളിലും ചൊവ്വാഴ്ച നാല് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴ ലഭിക്കുക. കാലവര്‍ഷം കഴിഞ്ഞ് തുലാവര്‍ഷം തുടങ്ങുന്നതിന്റെ ഭാഗമായുള്ള മാറ്റമാണ്

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയിലേക്ക് അംശദായം അടയ്ക്കാന്‍ വിട്ടുപോയോ,പേടിക്കണ്ട സമയപരിധി നീട്ടിയിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയാം

കോഴിക്കോട്: കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി അംശദായം അടയ്ക്കുന്നത് ഒക്ടോബര്‍ 31 വരെ നീട്ടി. 24 മാസത്തിലധികം അംശദായം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ 60 വയസ്സ് പൂര്‍ത്തിയാവത്തര്‍ക്കാണ് ഒക്ടോബര്‍ 31 വരെ സമയം നീട്ടിയത്. കൂടാതെ കാലപരിധിയില്ലാത്ത അംശദായ കുടിശ്ശിക പിഴസഹിതം അടച്ച് അംഗത്വം പുനസ്ഥാപിക്കാവുന്നതിനും സമയം അനുവദിച്ചതായി ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു. കുടിശ്ശിക

കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് താല്‍ക്കാലിക തൊഴിലവസരം; വിശദാംശങ്ങള്‍ അറിയാം

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് താല്‍ക്കാലിക തൊഴിലവസരം. ഒക്ടോബര്‍ 15 മുതല്‍ 24 വരെ പത്ത് ദിവസത്തേക്ക് ക്ഷേത്ര ഭരണാധികാരികള്‍ ഏല്‍പ്പിക്കുന്ന ഏത് ജോലിയും ചെയ്യാന്‍ തയ്യാറുള്ള 14 പേരെയാണ് നിയമിക്കുന്നത്. ക്ഷേത്ര പരിസരവാസികളും മുന്‍കാലങ്ങളില്‍ ഈ പ്രവൃത്തി ചെയ്ത് പരിചയമുള്ളവരുമായ ഹിന്ദുക്കളായ ക്ഷേത്ര വിശ്വാസികളില്‍ നിന്നാണ് അപേക്ഷകള്‍