യുകെയിലേക്ക് ജോലി നേടി പറക്കാന്‍ ആഗ്രഹമുണ്ടോ? ഇതാ നോര്‍ക്ക അവസരം ഒരുക്കുന്നു: അഭിമുഖം കൊച്ചിയില്‍, ആദ്യ ദിനം തിരഞ്ഞെടുക്കപ്പെട്ടത് 30 പേര്‍


കൊച്ചി: യു.കെ.യിലേക്കുളള നോര്‍ക്ക റിക്രൂട്ട്‌മെന്റ് ഡ്രൈവിന് കൊച്ചിയില്‍ തുടക്കമായി. ആദ്യദിനത്തില്‍ വിവിധ സ്‌പെഷ്യാലിറ്റികളിലേക്ക് 30നഴ്‌സ്മാര്‍ക്കാണ് നിയമനം ലഭിച്ചത്.

IELTS/ OET യോഗ്യത ഇല്ലാത്തവര്‍ക്കും പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും ഉപാധികളോടെ റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാവുന്നതാണ്. ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം തെളിയിക്കുന്ന IELTS/ OET യു.കെ സ്‌കോറും ഉളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അവരുടെ ബയോഡാറ്റ, OET /IELTS സ്‌കോര്‍ കാര്‍ഡ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാസ്സ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷിക്കുക. അല്ലെങ്കില്‍ നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജിന്റെ വെബ്ബ്‌സൈറ്റ് (www.nifl.norkaroots.org) സന്ദര്‍ശിച്ചും അപേക്ഷ നല്‍കാവുന്നതാണ്.

റിക്രൂട്ട്‌മെന്റ് പൂര്‍ണ്ണമായും സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറില്‍ (ENGLISH, MALAYALAM) 18004253939 ഇന്ത്യയില്‍ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്‌സൈറ്റുകളിലും വിവരങ്ങള്‍ ലഭ്യമാണ്.