കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് താല്‍ക്കാലിക തൊഴിലവസരം; വിശദാംശങ്ങള്‍ അറിയാം


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് താല്‍ക്കാലിക തൊഴിലവസരം. ഒക്ടോബര്‍ 15 മുതല്‍ 24 വരെ പത്ത് ദിവസത്തേക്ക് ക്ഷേത്ര ഭരണാധികാരികള്‍ ഏല്‍പ്പിക്കുന്ന ഏത് ജോലിയും ചെയ്യാന്‍ തയ്യാറുള്ള 14 പേരെയാണ് നിയമിക്കുന്നത്.

ക്ഷേത്ര പരിസരവാസികളും മുന്‍കാലങ്ങളില്‍ ഈ പ്രവൃത്തി ചെയ്ത് പരിചയമുള്ളവരുമായ ഹിന്ദുക്കളായ ക്ഷേത്ര വിശ്വാസികളില്‍ നിന്നാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകര്‍ 18 വയസ് പൂര്‍ത്തിയായവരും 60 വയസ് കഴിയാത്തവരുമായിരിക്കണം. അപേക്ഷകര്‍ പൂര്‍ണ്ണ ആരോഗ്യവാന്മാരായിരിക്കണമെന്നും നിബന്ധനയുണ്ട്.

അപേക്ഷകര്‍ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യതയും വയസും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി, ആധാര്‍ കാര്‍ഡിന്റെ കോപ്പി എന്നിവ സഹിതം ഒക്ടോബര്‍ ആറ് വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ദേവസ്വം ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.

നിയമനം ലഭിക്കുന്നവരുടെ സേവനം തൃപ്തികരമല്ലെങ്കില്‍ അവരെ ജോലിയില്‍ നിന്ന് കാരണം കാണിക്കാതെ തന്നെ ഒഴിവാക്കാനുള്ള അധികാരം ദേവസ്വം അധികൃതരില്‍ നിക്ഷിപ്തമാണെന്നും പിഷാരികാവ് ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.