Category: അറിയിപ്പുകള്‍
ഇനി സുഖമായി യാത്ര ചെയ്യാം; അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടിരുന്ന മാഹിപ്പാലം തുറന്നു
മാഹി: അടിയന്തിര അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടിരുന്ന മാഹിപ്പാലം തുറന്നു. അറ്റകുറ്റപ്പണിക്കായി ഏപ്രില്‍ 28നു ആണ് പാലം പൂര്‍ണമായും അടച്ചത്. ആദ്യം മെയ് 10നു തുറക്കും എന്നാണ് അറിയിച്ചത്. പിന്നീട് 18വരെ നീട്ടുകയായിരുന്നു. ടാറിങ് പൂര്‍ണമായും അടര്‍ത്തി മാറ്റി നാലില്‍ രണ്ട് എക്‌സ്പാന്‍ഷന്‍ ജോയിന്റ് പൂര്‍ണമായും രണ്ട് ഭാഗികമായും മാറ്റി. എക്‌സ്പാന്‍ഷന്‍ ജോയിന്റ് കോണ്‍ക്രീറ്റ് കൃത്യമായി ചേരാന്‍
കോഴിക്കോട് ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു, വരുംദിവസങ്ങളിലെ മഴ മുന്നറിയിപ്പ് നോക്കാം വിശദമായി
കോഴിക്കോട്: സംസ്ഥാനത്ത് മഴ കനക്കുന്നു. ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം കോഴിക്കോട് ജില്ലയുള്‍പ്പെടെ അഞ്ച് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോഴിക്കോട്, തൃശ്ശൂര്‍ എറണാകുളം കണ്ണൂര്‍ ജില്ലകളിലാണ് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. (64.5 115.5 mm) മഴയ്ക്കും മണിക്കൂറില്‍ 40
കോഴിക്കോട് ഗവ: മെഡിക്കല്‍ കോളജില്‍ പോസ്റ്റ് ഡോക്ടറല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; യോഗ്യതകളും വിശദാംശങ്ങളും അറിയാം
കോഴിക്കോട്: ഗവ: മെഡിക്കല്‍ കോളജില്‍ ഹോസ്പിറ്റല്‍ ഡവലപ്‌മെന്റ് സൊസൈറ്റി മുഖേന നടത്തുന്ന പോസ്റ്റ് ഡോക്ടറല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സ്-പോസ്റ്റ് ഡോക്ടറല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് – ഫീറ്റല്‍ മെഡിസിന്‍ ആന്‍ഡ് നിയോനാറ്റോളജി – (ഒരു ഒഴിവ്). യോഗ്യത: എംഡി/ഡിഎന്‍ ബി (റേഡിയോ ഡയഗ്നോസിസ്) അല്ലെങ്കില്‍ ഡിഎംആര്‍ഡി യും (റേഡിയോ ഡയഗ്നോസിസ്) ഒരു വര്‍ഷത്തെ പ്രവര്‍ത്തി
മെയ് 18 മുതല്‍ 22 വരെ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ തീവ്രമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു, നോക്കാം വിശദമായി
തിരുവനന്തപുരം: മെയ് 18 മുതല്‍ 22 വരെ കേരളത്തില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 18ന് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനുമാണ് സാധ്യത. മെയ് 19 മുതല്‍ 22
പൂക്കാട് നിന്ന് തിരുവങ്ങുരിലേയ്ക്കുളള യാത്രാമധ്യേ തിരുവങ്ങൂര്‍ സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി: പൂക്കാട് നിന്ന് തിരുവങ്ങുരിലേയ്ക്കുളള യാത്രാമധ്യേ തിരുവങ്ങൂര്‍ സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. തിരുവങ്ങൂര്‍ പുതുക്കുളങ്ങര മൊയ്തീന്റെ കറുത്ത നിറമുളള പേഴ്‌സാണ് നഷ്ടപ്പെട്ടത്. ആധാര്‍കാര്‍ഡ്, ഹെല്‍ത്ത് കാര്‍ഡ്, 700 രൂപ എന്നിവ അടങ്ങുന്ന പേഴ്‌സാണ് കാണാതായത്. ഇന്നലെ രാത്രി 8 മണിയോടെ പൂക്കാട് നിന്നും തുവ്വക്കോട് ഭാഗത്തേയ്ക്കും തിരിച്ച് തിരുവങ്ങൂരേയ്ക്കും പോയിരുന്നു.
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്നും നാളെയും കോഴിക്കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
കോഴിക്കോട്; വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ഇന്ന് 9 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് നിര്‍ദേശം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍
കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലേക്കുള്ള ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം
കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ നാലുവര്‍ഷം ബിരുദ പ്രോഗ്രാമിലേക്കുള്ള 2024-2025 അധ്യയന വര്‍ഷത്തെ ഏകജാലക പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. 31 മെയ് വൈകീട്ട് അഞ്ച് മണി വരെ ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷന്‍ സംബന്ധമായ വിവരങ്ങളും പ്രോസ്‌പെക്ട്‌സും admission.kannuruniversity.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫീസ് 600 /
പ്ലസ് വണ്‍ പ്രവേശനത്തിനായി തിരക്ക് കൂട്ടുന്നവരാണോ?; ടെന്‍ഷനടിക്കേണ്ട നാളെ മുതല്‍ അപേക്ഷിക്കാം, ജൂണ്‍ 24 ന് ക്ലാസുകള്‍ ആരംഭിക്കും, അറിയാം വിശദമായി
കോഴിക്കോട്: പ്ലസ് വൺ പ്രവേശനത്തിനായുള്ള ഏകജാലക ഓൺലൈൻ അപേക്ഷാ സമർപ്പണം നാളെ മുതല്‍ ആരംഭിക്കും. അപേക്ഷകർക്ക് സ്വന്തമായോ അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും അതതു പ്രദേശങ്ങളിലെ ഗവൺമെന്റ്/ എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എം.ബി.എ ഒഴിവുളള സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു; വിശദമായി അറിയാം
കോഴിക്കോട്: സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ (ഫുള്‍ടൈം) 2024-26 ബാച്ചിലേയ്ക്ക് ഒഴിവുളള ഏതാനും സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. നാളെ (മെയ് 16) രാവിലെ 10 മുതല്‍ ഉച്ച ഒരു മണി വരെ കോഴിക്കോട് തളി ജംഗ്ഷനിലെ ഇ.എം.എസ്. മെമ്മോറിയല്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജിലാണ് സ്‌പോട്
പ്ലസ്ടു കഴിഞ്ഞവരാണോ?; കേരള സര്‍ക്കാര്‍ സ്ഥാപനം എല്‍.ബി.എസ് സെന്ററിന്റെ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തില്‍ പ്ലസ്ടു (കൊമേഴ്സ്) യോഗ്യതയുള്ളവര്‍ക്ക് കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ടാലി), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡിസിഎഫ്എ) എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അവസാന തിയതി മെയ് 18. ഫോണ്‍: 8547440029, 0495-2720250.