Category: അറിയിപ്പുകള്‍

Total 1134 Posts

”എടാ മോനേ.. ഇങ്ങ് പോര് ലോക്കാ..”; കക്കയം ഇക്കോ ടൂറിസം അടച്ചിട്ടു, സഞ്ചാരികള്‍ക്ക് പ്രവേശനമില്ല

കൂരാച്ചുണ്ട്: കക്കയം ഇക്കോ ടൂറിസം അടച്ചിട്ടു. മഴക്കെടുതി കാരണം ഇന്നലെ (1.6.2024) മുതലാണ് അടച്ചിട്ടത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ ദീവസങ്ങളില്‍ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്നും ഡിവിഷണല്‍ ഫോറ്സ്റ്റ്, ഓഫീസര്‍, കോഴിക്കോട് ഡിവിഷന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഈ ഭാഗത്ത് പെയ്ത കനത്ത മഴയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായിരുന്നു.

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; കോഴിക്കോട് അടക്കം മൂന്ന് ജില്ലകളില്‍ റെഡ് അലർട്ട്

കോഴിക്കോട്: സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്‌. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്‌. നാളെ ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും ജൂണ്‍ അഞ്ചിന്‌ എറണാകുളം,

ഫാഷന്‍ ഡിസൈനിങ്ങാണോ താല്‍പ്പര്യം?; കേന്ദ്ര ടെക്‌സ്റ്റെല്‍സ് മന്ത്രാലയത്തിന് കീഴില്‍ ഫാഷന്‍ ഡിസൈനിംങ് ഡിഗ്രി/ഡിപ്ലോമ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിനു കീഴിലുള്ള അപ്പാരല്‍ ട്രയിനിങ് ആന്റ് ഡിസൈന്‍ സെന്റര്‍ കണ്ണൂര്‍ നടത്തുന്ന മൂന്ന് വര്‍ഷത്തെ ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍ (ബി.വോക് എഫ്.ഡി.ആര്‍) ഡിഗ്രി കോഴ്‌സിലേക്കും ഒരു വര്‍ഷത്തെ ഫാഷന്‍ ഡിസൈന്‍ ടെക്നോളജി (എഫ്ഡിടി) ഡിപ്ലോമ കോഴ്സിലേക്കും അഡ്മിഷന്‍ ആരംഭിച്ചു. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. വിലാസം: അപ്പാരല്‍ ട്രയിനിങ്

ലക്ഷ്യം മാധ്യമപ്രവര്‍ത്തനമാണോ? കാലിക്കറ്റ് പ്രസ്സ് ക്ലബ് ജേണലിസം പി.ജി ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം

കോഴിക്കോട്: കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം നടത്തുന്ന കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 15 ആണ് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി. ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദമാണ് യോഗ്യത. ഫൈനല്‍ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കേരള ഗവണ്‍മെന്റ്

ട്രോളിങ് നിരോധനം ജൂൺ 9 അർധരാത്രി മുതൽ; പെയർ ട്രോളിംഗ് കർശനമായി നിരോധിച്ചു

കോഴിക്കോട്: ഈ വർഷത്തെ ട്രോളിംഗ് നിരോധനം ജൂൺ 9 ന് അർധരാത്രി 12ന് തുടങ്ങുന്നതിനാൽ ഈ കാലയളവിൽ രണ്ട് വള്ളങ്ങൾ ഉപയോഗിച്ചുള്ള പെയർ ട്രോളിംഗ് അഥവാ ഡബിൾ നെറ്റ് കർശനമായി നിരോധിച്ചതായി ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് ബുധനാഴ്ച കലക്ടറേറ്റിൽ മത്സ്യത്തൊഴിലാളികൾക്കായി വിളിച്ചുചേർത്ത യോഗം വ്യക്തമാക്കി. യന്ത്രവൽകൃത ബോട്ടുകൾ ഒന്നും തന്നെ കടലിൽ പോകാനോ മത്സ്യബന്ധനം നടത്താനോ

പൂക്കാട് സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതി മുടങ്ങും; വിശദമായി അറിയാം

കൊയിലാണ്ടി: പൂക്കാട് സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ ഇന്ന്(29.5.2024) വൈദ്യുതി മുടങ്ങും. രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെ പൂക്കാട് ടൈണ്‍, kA സൂപ്പര്‍മാര്‍ക്കറ്റ്, ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധികളിലാണ് വൈദ്യുതി മുടങ്ങുക. ബൈപ്പാസ് ലൈന്‍ വര്‍ക്കിന്റെ ഭാഗമായിട്ടാണ് വൈദ്യുതി മുടങ്ങുന്നതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

പ്ലസ്‌വൺ പ്രവേശനം: ട്രയൽ അലോട്‌മെന്റ് നാളെ

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് നാളെ പ്രസിദ്ധീകരിക്കും. ഇതിനു ശേഷം അപേക്ഷയിലെ പിഴവുകൾ തിരുത്താൻ അവസരം നൽകും. തെരഞ്ഞെടുത്ത സ്കൂളുകളും വിഷയ കോംബിനേഷനുകളും ഉൾപ്പെടെ ഈ ഘട്ടത്തിൽ മാറ്റം വരുത്താനാകും. ഇതിനു ശേഷം ജൂൺ അഞ്ചിന് ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും. ഈ വർഷം 4,65,960 പേരാണ് ഏകജാലക രീതിയിൽ പ്ലസ് വൺ പ്രവേശനത്തിന്

കുരുടിമുക്ക് സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി

അരിക്കുളം: കുരുടിമുക്ക് സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. കുരുടിമുക്ക് കുന്നത്ത് മീത്തല്‍ തണ്ടേതാഴെ സന്ദീപ് ടി.കെ.(38) നെയാണ് കാണാതായത്. 24.5.2024 ഉച്ചമുതലാണ് കാണാതാവുന്നത്. നിലവില്‍ ഫോണ്‍ സ്വിച്ച്ഓഫ് ചെയ്യപ്പെട്ട നിലയിലാണുള്ളത്. പലയിടത്തും അന്വേഷിച്ചെങ്കിലും ഇതുവരെയും ഇയാളെ കണ്ടെത്താനായില്ലെന്ന് ബന്ധു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നിലവില്‍ മേപ്പയ്യൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. കണ്ടുകിട്ടുന്നവര്‍

ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; അറിയാം വിശദമായി

കോഴിക്കോട്; സ്റ്ററ്റ് റിസോഴ്‌സ് സെന്ററിനു കീഴിലെ എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് ജൂലൈയില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. വിദൂര വിദ്യാഭ്യാസ രീതിയില്‍ നടത്തുന്ന കോഴ്‌സിന് കോണ്ടാക്ട് ക്ലാസ്സുകളും പ്രാക്ടിക്കലുകളും ഇന്റേണ്‍ഷിപ്പും ടീച്ചിംഗ് പ്രാക്ടീസും ഉണ്ടായിരിക്കും. മിനിമം വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു/ഏതെങ്കിലും ടീച്ചര്‍ ട്രെയിനിംഗ്

സൈബര്‍ സെക്യൂര്‍ഡ് വെബ് ഡെവലപ്പ്‌മെന്റ് കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം

കോഴിക്കോട്; കേന്ദ്ര തൊഴില്‍, ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിലെ ദേശീയ തൊഴില്‍സേവന കേന്ദ്രം, പട്ടികജാതി/വര്‍ഗ്ഗക്കാരായ യുവതി യുവാക്കളുടെ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്നതിന് നടത്തുന്ന, ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള അംഗീകൃത സര്‍ട്ടിഫിക്കറ്റ് കോഴ്‌സായ ‘സൈബര്‍ സെക്യൂര്‍ഡ് വെബ് ഡെവലപ്പ്‌മെന്റ് അസോസിയേറ്റ്’ ജൂലൈ ഒന്നിന് ആരംഭിക്കുന്നു. 2024 ജൂലൈ ഒന്നിന് 18 വയസ്സിനും 30 വയസ്സിനും ഇടയില്‍ പ്രായമുള്ള, 12-ാം