Category: അറിയിപ്പുകള്‍
ഡ്രൈവിംഗ് സമയത്ത് പിന്‍ പോക്കറ്റില്‍ പേഴ്‌സ് സൂക്ഷിക്കുന്നവരാണോ നിങ്ങള്‍? അപകടങ്ങള്‍ പതിയിരിക്കുന്നു; മുന്നറിയിപ്പുമായി എം വി ഡി
ഡ്രൈവിംഗ് സമയത്ത് പിന്‍ പോക്കറ്റില്‍ പേഴ്‌സ് സൂക്ഷിക്കുന്ന ശീലം ഉള്ളവരാണോ നിങ്ങള്‍? എന്നാല്‍ അതത്ര നല്ല ശീലമല്ല എന്ന മുന്നറിയിപ്പാണ് എംവിഡി നല്‍കുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് എംവിഡിയുടെ മുന്നറിയിപ്പ്. പേഴ്‌സ് നവടുവേദനയ്ക്കും കാലുകള്‍ക്ക് താഴെയുള്ള വേദനക്കും കാരണമാകുമെന്ന് ന്യൂറോളജിസ്റ്റുകള്‍ പറയുന്നു, ഇക്കാര്യം മുന്‍നിര്‍ത്തിയാണ് എം.വി.ഡിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ദീര്‍ഘനേരം പേഴ്‌സില്‍ ഇരിക്കുന്നത് നിങ്ങളുടെ ഹിപ്
ഐ.ടി നിയമത്തിലെ കടുംപിടുത്തം; ഇന്ത്യയില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തനം നിര്‍ത്തേണ്ടിവരുമെന്ന് വാട്‌സ് ആപ്പ് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തനം നിര്‍ത്തേണ്ടി വരുമെന്ന് മുന്നറിയിപ്പുമായി വാട്ആപ്പ്. ചാറ്റുകളുടെ സുരക്ഷ ഉറപ്പാക്കുന്ന എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനത്തില്‍ വീട്ടുവീഴ്ചയ്ക്ക് നിര്‍ബന്ധിച്ചാല്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ടിവരുമെന്നാണ് വാട്സാപ്പിന്റെ മുന്നറിയിപ്പ്. ഡല്‍ഹി ഹൈക്കോടതിയിലാണ് വാട്സാപ്പ് ഇക്കാര്യം അറിയിച്ചത്. സന്ദേശം അയക്കുന്നവര്‍ക്കും സ്വീകരിക്കുന്ന ആള്‍ക്കും മാത്രമേ അതിലെ ഉള്ളടക്കം കാണാന്‍ കഴിയൂവെന്ന് ഉറപ്പുവരുത്തുന്ന സാങ്കേതികവിദ്യയാണ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍. എന്നാല്‍,
വോട്ട് ചെയ്യാനെത്തിയ കാപ്പാട് സ്വദേശിനിയുടെ സ്വര്‍ണ്ണ കൈചെയിന്‍ കാണാതായതായി പരാതി
കൊയിലാണ്ടി: കാപ്പാട് സ്വദേശിനിയുടെ സ്വര്‍ണ്ണ ബ്രേസ്‌ലൈറ്റ് കാണാതായതായി പരാതി. ഇന്ന് വൈകീട്ട് 5.50 ഓടെയാണ് കാണാതായത്. കാപ്പാട് വികാസ് നഗര്‍ താമസിക്കും രജനിയുടെ ഒരുപവനോളം വരുന്ന ബ്രേസ്‌ലൈറ്റ് ആണ് കാണാതായത്. വോട്ട് ചെയ്യുവാനായി അരങ്ങാടത്ത് ആന്തട്ട ഗവ.യുപി സ്‌കൂളില്‍ പോയിരുന്നു. വോട്ട് ചെയ്ത് തിരിച്ച് പോകാന്‍ നേരത്താണ് ബ്രേസ്‌ലൈറ്റ് നഷ്ടമായ വിവരം അറിയുന്നത്. ഉടനെ തന്നെ
വോട്ടെടുപ്പിനായി വെയിലത്ത് ക്യൂ നില്‍ക്കുമ്പോള്‍ ശ്രദ്ധിക്കണേ; രണ്ടു മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടും, കോഴിക്കോട് ഉള്‍പ്പെടെയുള്ള 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട് ഉള്‍പ്പെടെയുള്ള 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി. പാലക്കാട് ഉയര്‍ന്ന താപനില 41°C വരെയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ 38°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കാസറഗോഡ് ജില്ലകളില്‍
ഡല്‍ഹി സര്‍വകലാശാലയില്‍ 82 കോഴ്‌സുകളിലേയ്ക്ക് പി.ജി പ്രവേശനം; ഉടന്‍ രജിസ്റ്റര്‍ ചെയ്യാം
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയില്‍ പിജി പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്യാം. സിയുഇടി പി.ജി പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. 82 പി.ജി കോഴ്‌സുകളിലേയ്ക്കാണ് പ്രവേശനം. 13,500 സീറ്റുകളാണുള്ളത്. മെയ് 25 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. ബിടെക് പ്രോഗ്രാമിന് 120 സീറ്റുകളാണുള്ളത്. ബിടെക്ക്, 5 വര്‍ഷ എല്‍എല്‍ബി എന്നിവയ്ക്കുള്ള രജിസ്‌ട്രേഷനും ഇതിനൊപ്പം ആരംഭിക്കും.
വോട്ടര്‍ ഐഡി കാര്‍ഡ് കൈവശമില്ലേ?; വോട്ട് ചെയ്യുവാന്‍ ഈ രേഖകള്‍ മതി, 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുനാള്‍ ബാക്കിനില്‍ക്കെ പലരും വോട്ടര്‍ ഐഡി കാര്‍ഡിനായി തിരച്ചിലാകും. എന്നാല്‍ തിരിച്ചറിയല്‍ രേഖ ഐഡി കാര്‍ഡ് (എപിക്) ന് പകരം 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. വോട്ടര്‍ ഐഡി കാര്‍ഡിന് പകരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുളള അംഗീകൃത തിരിച്ചറിയല്‍
കൊയിലാണ്ടിയില്‍ നിന്നും വടകരയിലേയ്ക്കുളള ബസ് യാത്രയ്ക്കിടെ വിരുന്നുകണ്ടി സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് കാണാതായതായി പരാതി
കൊയിലാണ്ടി: വിരുന്നുകണ്ടി സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് കാണതായതായി പരാതി. ഇബ്‌നുസീനുവിന്റെ പേഴ്‌സാണ് കാണാതായത്. കൊയിലാണ്ടിയില്‍ നിന്നും വടകരയിലേയ്ക്ക് സ്വകാര്യബസ്സിലെ യാത്രയ്ക്കിടെയാണ് പേഴ്‌സ് നഷ്ടമായതെന്ന് പരാതിക്കാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കാണാതായത്. ഡ്രൈവിംങ് ലൈസന്‍സ്, ആധാര്‍കാര്‍ഡ്, മെഡിക്കല്‍ കാര്‍ഡ് തുടങ്ങിയ രേഖകള്‍ അടങ്ങിയ പോഴ്‌സാണ് നഷ്ടമായത്.
കൊയിലാണ്ടിയില്‍ നിന്നും കുറുവങ്ങാടേയ്ക്കുളള യാത്രാമധ്യേ കുറുവങ്ങാട് സ്വദേശിനിയുടെ സ്വര്‍ണ്ണ പാദസരം നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി: കുറുവങ്ങാട് സ്വദേശിനിയുടെ സ്വര്‍ണ്ണപാദസരം നഷ്ടപ്പെട്ടതായി പരാതി. ഇന്ന് വൈകീട്ട് 5.30യോടെ കൊയിലാണ്ടി ദാറുസ്സലാം കോംപ്ലക്‌സിലെ ഷോപ്പില്‍ നിന്നും തിരിച്ച് വീട്ടിലേയ്ക്ക് മടങ്ങവെയാണ് പാദസരം നഷ്ടമായത്. ഒരുപവന്റെ ഒരുപാദസരമാണ് കാണാതായത്. വീട്ടിലെത്തിയ ശേഷമാണ് പാദസരം നഷ്ടമായ വിവരം അറിഞ്ഞതെന്ന് പരാതിക്കാരി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നിലവില്‍ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
കുന്ന്യോറമല സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് കൊല്ലത്ത് വച്ച് നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി: കൊല്ലത്ത് വച്ച് വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. കുന്ന്യോറമല സ്വദേശിയായ സുഖിന്‍ ലാലിന്റെ പേഴ്‌സ് ആണ് നഷ്ടപ്പെട്ടത്. ഇന്നലെ രാത്രി 8 മണിയോടെയാണ് കാണാതായത്. കൊല്ലത്തിനും കുന്ന്യോറമലയ്ക്കും ഇടയിലാണ് പേഴ്‌സ് നഷ്ടമായതെന്ന് കരുതുന്നുവെന്ന് പരാതിക്കാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, എ.ടി.എം കാര്‍ഡ് തുടങ്ങിയ
സംസ്ഥാനത്ത് 24 വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; കോഴിക്കോട് ജില്ലയുള്‍പ്പെടെ 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് 10 ജില്ലകളില്‍ ഏപ്രില്‍ 20 മുതല്‍ 24 വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പുമായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ്. യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കണ്ണൂര്‍, കോട്ടയം, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോഅലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കണ്ണൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില