മേപ്പയ്യൂരില്‍ നിന്നും കൊയിലാണ്ടിയിലേയ്ക്കുള്ള യാത്രാമധ്യേ വിയ്യൂര്‍ സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി


കൊയിലാണ്ടി: മേപ്പയ്യൂരില്‍ നിന്നും കൊയിലാണ്ടിയിലേയ്ക്കുള്ള യാത്രാമധ്യേ വിയ്യൂര്‍ സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. വിയ്യൂര്‍ െൈകയ്യില്‍ സ്വദേശി വിജയന്റെ പേഴ്‌സാണ് നഷ്ടപ്പെട്ടത്. ഇന്നലെ വൈകീട്ട് 5.50തോടെയാണ് പേഴ്‌സ് നഷ്ടമായ വിവരം അറിഞ്ഞതെന്ന് പരാതിക്കാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോോമിനോട് പറഞ്ഞു.

മേപ്പയ്യൂരില്‍ നിന്നും കൊയിലാണ്ടിയിലേയ്ക്ക് ബസ്സിലാണ് സഞ്ചരിച്ചിരുന്നത്. എ.ടി.എം കാര്‍ഡ്, ആര്‍മി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, ഗ്രോസറി കാര്‍ഡ് എന്നിവ അടങ്ങിയ പേഴ്‌സാണ് നഷ്ടമായത്. നിലവില്‍ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. കണ്ടുകിട്ടുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പരില്‍ അറിയിക്കേണ്ടതാണ്. 7034302246, 8281512917.