കൊയിലാണ്ടിയിലെ റോഡുകളുടെ ശോചനീയാവസ്ഥ; ഗതാഗതക്കുരുക്കും സമക്രമത്തിലുള്ള മാറ്റവും ബസ് സര്‍വ്വീസുകളെ ബാധിക്കുന്നു, സമരപരിപാടികള്‍ക്കൊരുങ്ങി ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും തൊഴിലാളികളും


കൊയിലാണ്ടി: റോഡുകളുടെ ശോചനീയാവസ്ഥ കാരണം ബസ് സര്‍വ്വീസുകള്‍ ബുദ്ധിമുട്ടിലാകുന്നു. സര്‍വ്വീസുകള്‍ മുടങ്ങുന്നതും ഏറെ നേരം ഗതാഗത തടസ്സം നേരിടുന്നതും ബസ് സര്‍വ്വീസ് നടത്തുന്നതിന് വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്ന് ബസ് ഓപ്പറേറ്റര്‍ അസോസിയേഷന്‍ പ്രസിഡണ്ട് അബ്ദുളള.പി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

വെങ്ങളം, വടകര- കൊയിലാണ്ടി, നന്തി- മൂടാടി, പയ്യോളി- അയനിക്കാട്, കൊയിലാണ്ടി, കോഴിക്കോട്-മേപ്പയ്യൂര്‍ / മുത്താമ്പി നടുവണ്ണൂര്‍ ബൈപ്പാസിന് സമീപത്തെ റോഡുകളുടെ ശോചനീയാവസ്ഥ കാരണം സര്‍വ്വീസ് നടത്താന്‍ പറ്റാത്ത അവസ്ഥയാണുള്ളത്.

മഴ പെയ്തതോടെ പലയിടത്തും വെള്ളക്കെട്ടും രൂപപ്പെട്ടതിനാല്‍ ഗതാഗത തടസ്സം ബസ്സുകളുടെ സമയ ക്രമീകരണത്തെ ബാധിക്കുന്നു. ദിവസവും 2000 ത്തിലധികം രൂപയുടെ നഷ്ടമാണ് ബസ് ഉടമകള്‍ക്ക് നേരിടേണ്ടി വരുന്നതെന്നും ഇത് മൂലം തൊഴിലാളികള്‍ക്ക് കൂലി നല്‍കുന്നതടക്കമുള്ള പ്രതിസന്ധി നേരിടുകയാണെന്നും അബ്ദുള്ള കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

.ഇത് പോലെ തിരുവങ്ങൂര്‍ ഭാഗത്തും റോഡുകള്‍ പൊളിഞ്ഞത് കാരണം സര്‍വീസ് നടത്താന്‍ പറ്റുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. റോഡിലെ കുഴികളില്‍ വീണ് വാഹനങ്ങള്‍ കേടുവരുന്നതിനാല്‍ സര്‍വീസ് നടത്താന്‍ പറ്റാത്ത അവസ്ഥയാണെന്ന് തൊഴിലാളികള്‍ പറഞ്ഞു. തിരുവങ്ങൂരില്‍ അടിപ്പാതയുടെ പ്രവൃത്തി നടക്കുന്ന ഭാഗത്തെ സര്‍വ്വീസ് റോഡാണ് ഗതാഗതക്കുരുക്കിന് മറ്റൊരു കാരണമാകുന്നത്.  ഈ സര്‍വ്വീസ് റോഡിലും വലിയതോതിലുള്ള കുഴി രൂപപ്പെട്ടതിനാല്‍ വെങ്ങളം ഭാഗത്തുനിന്നും കൊയിലാണ്ടി ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ഇഴഞ്ഞുനീങ്ങുന്ന സ്ഥിതിയാണുള്ളത്.

ദേശീപാത നിര്‍മ്മാണത്തിന്റെ ഭാഗമുണ്ടായ കുഴികള്‍ കാരണം ഇന്ന് പയ്യോളി മുതല്‍ കുറ്റിയില്‍പീടിക വരെ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു. ഇന്ന് രാവിലെ 8മണി മുതല്‍ നിരവധി വാഹനങ്ങളാണ് റോഡില്‍ കുടുങ്ങിക്കിക്കുന്നത്.റോഡ് നിര്‍മ്മാണത്തിനായി പയ്യോളി കോടതിക്ക് മുമ്പിലുണ്ടായ കുഴികള്‍ കാരണമാണ് ഗതാഗതക്കുരുക്ക്.

ബസ് സര്‍വീസ് നിര്‍ത്തിവെച്ച് തൊഴിലാളികള്‍ അനിശ്ചിതകാല  സമരം നടത്തുമെന്ന് കൊയിലാണ്ടി ഏരിയാ മോട്ടോര്‍ എഞ്ചിനീയറിംങ് വര്‍ക്കേഴ്‌സ് യൂണിയന്‍ സി.ഐ.ടി.യു നേതാക്കളായ രജീഷ്, പി. ബിജു തുടങ്ങിയവര്‍ അറിയിച്ചു. നിലവില്‍ റോഡുകളുടെ അപാകത പരിഹരിച്ചില്ലെങ്കില്‍ ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ച് സമര പരിപാടികള്‍ നടത്തുമെന്നും ബസ് ഓപ്പറേറ്റര്‍ അസോസിയേഷന്‍ പ്രസിഡണ്ട് അബ്ദുളള.പി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ഗതാഗതക്കുരുക്കിന്‌ പരിഹാരമായില്ല; പയ്യോളി മുതല്‍ കുറ്റിയില്‍പീടിക വരെ വന്‍ ഗതാഗാതക്കുരുക്ക്, വലഞ്ഞ് യാത്രക്കാര്‍

”ഈ കുഴികളെങ്കിലും ഒന്ന് മൂടിത്തന്നുകൂടേ” തിരുവങ്ങൂരിലെ ദേശീയപാതയിലും സര്‍വ്വീസ് റോഡിലും പലയിടത്തും വലിയ കുഴികള്‍, വാഹനങ്ങള്‍ നിരങ്ങിപ്പോകേണ്ടിവരുന്നത് കാരണം ഗതഗാതക്കുരുക്ക് പതിവ്