പേര്‍ഷ്യന്‍ വളര്‍ത്തു പൂച്ചയെ കാണ്‍മാനില്ല; കണ്ടുപിടിച്ച് നല്‍കുന്നവര്‍ക്ക് അയ്യായിരം രൂപ പ്രതിഫലം പ്രഖ്യാപിച്ച് അരിക്കുളം സ്വദേശി


അരിക്കുളം: അരിക്കുളം സ്വദേശിയുടെ 3 വയസ്സ് പ്രായമുള്ള തവിട് നിറമുള്ള പേര്‍ഷ്യന്‍ പൂച്ചയെ കാണാനില്ലെന്ന് പരാതി. തങ്ങളുടെ പൂച്ചയെ കണ്ടുപിടിച്ച് നല്‍കുന്നവര്‍ക്ക് അയ്യായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഉടമ. അരിക്കുളം പറമ്പത്ത് കൈതവയല്‍ സ്വദേശി നിര്‍മ്മിലിന്റെ വളര്‍ത്തുപൂച്ചയെയാണ് കാണാതായത്.

9.6.2024 രാവിലെ മുതലാണ് കാണാതായത്. കൂട് തുറന്നിട്ട നിലയിലായിരുന്നുവെന്നും സമീപപ്രദേശത്ത് മുഴുവന്‍ അന്വേഷിച്ചിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പരാതിക്കാരന്‍ കൊയിലാണ്ടി ന്യൂസ്‌ഡോട് കോമിനോട് പറഞ്ഞു. നിലവില്‍ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്. 6238923054, 8943424216.