Category: അറിയിപ്പുകള്‍

Total 1132 Posts

സ്റ്റാര്‍ട്ട്അപ്പ് തുടങ്ങാനുള്ള ഓട്ടത്തിലാണോ ? എങ്കിലിതാ 20 ലക്ഷം വരെ ലഭിക്കുന്ന വായ്പാ പദ്ധതി; വിശദമായി അറിയാം

കോഴിക്കോട്‌: കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട് അപ്പ് സംരംഭം ആരംഭിക്കുന്നതിനു വേണ്ടി നടപ്പിലാക്കുന്ന സ്റ്റാര്‍ട്ട് അപ്പ് വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം പരമാവധി 20 ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കും. മൂന്ന് ലക്ഷം രൂപ വരെ കുടുംബവാര്‍ഷിക വരുമാനമുള്ള ഒ.ബി.സി. വിഭാഗം പ്രൊഫഷണലുകള്‍ക്ക്

ഭിന്നശേഷിക്കാര്‍ക്കുള്ള വിവിധ വ്യക്തിഗത ഗുണഭോക്തൃ പദ്ധതികള്‍ക്ക് അപേക്ഷിക്കാം; അറിയാം വിശദവിവരങ്ങള്‍

കോഴിക്കോട്: സാമൂഹികനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള വിവിധ വ്യക്തിഗത ഗുണഭോക്തൃ പദ്ധതികള്‍ക്ക് അപേക്ഷിക്കാം. ഭിന്നശേഷിക്കാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് നല്‍കുന്ന വിദ്യാകിരണം, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന വിദ്യാജ്യോതി, വിവാഹ ധനസഹായ പദ്ധതിയായ പരിണയം, ഭിന്നശേഷിക്കാരായ അമ്മമാരുടെ കുട്ടിക്ക് രണ്ട് വയസ്സ് വരെ സാമ്പത്തിക സഹായം നല്‍കുന്ന മാതൃജ്യോതി, ഉന്നത പരീക്ഷകളില്‍ മികച്ച

കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യത; നാളെ മുതല്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ മുതല്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ കേരള തീരം മുതല്‍ വടക്കന്‍ മഹാരാഷ്ട്ര തീരം വരെ പുതിയ ന്യുന മര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നതിന്റെ ഫലമായാണ് മഴ സാധ്യത. 12-07-2024: കോഴിക്കോട്, കണ്ണൂര്‍,

ഹോട്ടല്‍ മാനേജ്‌മെന്റ് ആണോ താല്‍പ്പര്യം?; മങ്കട ഗവ. ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സീറ്റൊഴിവ്, വിശദമായി നോക്കാം

കോഴിക്കോട്: മങ്കട ഗവ. ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹോട്ടല്‍ മാനേജ്മന്റ് മേഖലയിലെ കോഴ്‌സില്‍ സീറ്റൊഴിവ്. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഫുഡ് ആന്‍ഡ് ബീവറേജസ് സര്‍വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഹോട്ടല്‍ അക്കൊമഡേഷന്‍ ഓപ്പറേഷന്‍ എന്നീ കോഴ്സുകളിലേക്കാണ് സീറ്റ് ഒഴിവുള്ളത്. ജനറല്‍ വിഭാഗത്തിലും ഒബിസി, എസ്.സി, എസ്.ടി മറ്റു സംവരണ വിഭാഗങ്ങള്‍ക്ക് റിസര്‍വേഷന്‍ സീറ്റിലും ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.

സൗജന്യ പി.എസ്.സി പരിശീലനം; അറിയാം വിശദമായി

കോഴിക്കോട്: എംപ്ലോയ്‌മെന്റ് വകുപ്പിനു കീഴിലെ കോഴിക്കോട് പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കായുളള കോച്ചിംഗ് കം ഗൈഡന്‍സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട എസ്.എസ്.എല്‍.സി. പാസ്സായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി.എസ്.സി പരീക്ഷകള്‍ക്കായി സ്റ്റൈപ്പന്റോടു കൂടിയ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. എസ്.എസ്.എല്‍.സി. പാസ്സായ 41 വയസ്സോ അതില്‍ താഴെയോ പ്രായവുമുളള പട്ടിക ജാതി/ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 20 നകം ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ കോച്ചിംഗ്

കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ ലഭിക്കുന്നവര്‍ ആഗസ്റ്റ് 24 നകം മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം; വിശദമായി നോക്കാം

കോഴിക്കോട്: 2023 ഡിസംബര്‍ 31 വരെ കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ അംഗങ്ങളും സുഗമമായ പെന്‍ഷന്‍ വിതരണത്തിന് 2024 ആഗസ്റ്റ് 24 നുള്ളില്‍ വാര്‍ഷിക മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം. വിവരങ്ങള്‍ക്ക് ക്ഷേമനിധി ബോര്‍ഡിന്റെ മലപ്പുറം, കോഴിക്കോട് ജില്ല എക്‌സിക്യൂട്ടീവ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 8547655337, 0483-2760204.

അസാപ്പില്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ അവസരം; വിശദമായി അറിയാം

കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് കേരളയുടെ പുതുതലമുറ കോഴ്സുകള്‍ സ്‌കോളര്‍ഷിപ്പോടു കൂടെ പഠിക്കുവാന്‍ അവസരം. 10 ശതമാനം മുതല്‍ 50 ശതമാനം വരെ സ്‌കോളര്‍ഷിപ്പോടു കൂടെ ഗെയിം ഡെവലപ്പര്‍, വിആര്‍ ഡെവലപ്പര്‍, ആര്‍ട്ടിസ്റ്റ്, പ്രോഗ്രാമര്‍, വേസ്റ്റ് വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് ടെക്നിഷ്യന്‍, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ എന്നീ കോഴ്സുകളില്‍

കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ വിനോദ സഞ്ചാരികൾക്ക് വീണ്ടും പ്രവേശനം അനുവദിച്ചു

കൂരാച്ചുണ്ട് : കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചു . ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ കലക്ടറുടെ നിർദേശപ്രകാരം ഇന്നലെ വൈകിട്ടു മുതലാണ് വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചത്. മലബാറിലെ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് കരിയാത്തുംപാറ. കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് ജൂൺ 24നാണ് ടൂറിസ്റ്റ് കേന്ദ്രം

കേരളത്തിൽ മുഹറം 10 ജൂലൈ 17ന്‌; തയ്യാറെടുപ്പില്‍ വിശ്വാസികള്‍

കോഴിക്കോട്: കേരളത്തിലെവിടെയും മുഹറം മാസ ചന്ദ്രപ്പിറവി ദൃശ്യമായ വിവരം ലഭിക്കാത്ത സാഹചര്യത്തിൽ നാളെ (08/07/2024 തിങ്കള്‍) മുഹറം ഒന്നും ജൂലൈ 17 ബുധനാഴ്ച്ച മുഹറം പത്തും ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍,

കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ നാളെ (8-07-2024) വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: നോര്‍ത്ത് സെക്ഷന്‍ പരിധിയിൽ സംസ്ഥാനപാതയിൽ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. കണയങ്കോട് പാലം മുതൽ കൊയിലാണ്ടി വരെയും തച്ചംവള്ളി, കൊണ്ടംവള്ളി, വരകുന്ന്, എളാട്ടേരി, നടക്കൽ എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലുമാണ്‌ വൈദ്യുതി വിതരണം തടസപ്പെടുക. രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. ഹൈടെൻഷൻ ലൈനിൽ മെയിന്റനന്‍സ് വര്‍ക്ക്