അസാപ്പില്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ അവസരം; വിശദമായി അറിയാം


കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് കേരളയുടെ പുതുതലമുറ കോഴ്സുകള്‍ സ്‌കോളര്‍ഷിപ്പോടു കൂടെ പഠിക്കുവാന്‍ അവസരം. 10 ശതമാനം മുതല്‍ 50 ശതമാനം വരെ സ്‌കോളര്‍ഷിപ്പോടു കൂടെ ഗെയിം ഡെവലപ്പര്‍, വിആര്‍ ഡെവലപ്പര്‍, ആര്‍ട്ടിസ്റ്റ്, പ്രോഗ്രാമര്‍, വേസ്റ്റ് വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് ടെക്നിഷ്യന്‍, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ എന്നീ കോഴ്സുകളില്‍ ആണ് അവസരം.

അസാപിന്റെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളില്‍ നടക്കുന്ന കോഴ്സുകളില്‍ അതാത് മേഖലകളിലുള്ള ഇന്‍ഡസ്ട്രിയല്‍ സ്ഥാപനങ്ങളില്‍ പരിശീലനവും നല്‍കും. ജൂലൈ 31 വരെ അപേക്ഷിക്കുന്നവരെ ഉള്‍പ്പെടുത്തി നടത്തുന്ന മല്‍ത്സര പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സ്‌കോളര്‍ഷിപ്പ് അനുവദിക്കുക.

അപേക്ഷകള്‍ സമര്‍പ്പിക്കുവാന്‍ https://link.asapcsp.in/scholarship സന്ദര്‍ശിക്കുക. ഫോണ്‍ – 9495422535, 9495999620, 7012394449.