Category: മേപ്പയ്യൂര്‍
മേപ്പയ്യൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ അധ്യാപക ഒഴിവ്
മേപ്പയ്യൂർ: മേപ്പയ്യൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ വിവിധ വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുകളിലേക്കും എഫ്.ടി.എം ഒഴിവുകളിലേക്കും മെയ് 30 തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തുന്നു. ഹിന്ദി, ഗണിത ശാസ്ത്രം രാവിലെ 9.30, സോഷ്യൽ സയൻസ് 10.30, മലയാളം 11 .30, എഫ്.ടി.എം 1.30 എന്നിങ്ങനെയാണ് കൂടിക്കാഴ്ചയുടെ സമയം. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ
റോഡ് പൊട്ടിപ്പൊളിഞ്ഞ് ചെളിക്കുളമായി, കാല്‍നട യാത്ര ദുഷ്ക്കരം; മേപ്പയ്യൂര്‍-അരിക്കുളം പഞ്ചായത്തുകളിലെ കായലു കണ്ടി വളേരി മുക്ക് കനാല്‍ റോഡിന്റ ശോചനീയാവസ്ഥയില്‍ ബുദ്ധിമുട്ടിലായി യാത്രക്കാര്‍
അരിക്കുളം: മേപ്പയ്യൂര്‍-അരിക്കുളം ഗ്രാമപഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന കായലു കണ്ടി വളേരി മുക്ക് കനാല്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യം ശക്തമാവുന്നു. റോഡ് തകര്‍ന്നതിനാല്‍ ഇതുവഴി കാല് നടയാത്രപോലും ദുസ്സഹമായിരിക്കുകയാണ്. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളുമെല്ലാം ഏറെ പ്രയാസപ്പെട്ടാണ് ഇതിലൂടെ ഗതാഗതം നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ റോഡ് ചെളിക്കുളമായ അവസ്ഥയായിരുന്നു. ആശുപത്രികള്‍, വിദ്യാലയങ്ങള്‍, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ
ഉയർന്ന വോൾട്ടേജ്; കൊഴുക്കല്ലൂരിൽ വൈദ്യുതോപകരണങ്ങൾ കത്തി നശിച്ചു; നിരവധി വീടുകളിൽ നാശനഷ്ടം
മേപ്പയൂർ: ഉയർന്ന വോൾട്ടേജ് മൂലം കൊഴുക്കല്ലൂരിൽ വൈദ്യുതോപകരണങ്ങൾ കത്തി നശിച്ചു. കോരമ്മൻ കണ്ടി അന്ത്രുവിൻ്റെ വീട്ടിലാണ് വലിയതോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചത്. സമീപത്തെ വീടുകളിലും വൈധ്യുതി ഉപകരണങ്ങൾക്ക് കേടുപാടുകളുണ്ടായി. അന്ത്രുവിൻ്റെ വീട്ടിലെ ഫ്രിഡ്ജും മറ്റു നിരവധി വൈദ്യുതോപകരണങ്ങളും കത്തിനശിച്ചു. ഏകദേശം 65000 രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് കണക്കുകൂട്ടൽ. സമീപത്തെ വീടുകളിലും മിക്സി, ഫാൻ, എക്സ്ഹോസ്റ്റ് ഫാൻ തുടങ്ങിയവ
മേപ്പയ്യൂരില്‍ ഇന്ന് കടകള്‍ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
മേപ്പയ്യൂര്‍: വ്യാപാരി വ്യവസായി ഏകോപനസമിതി മേപ്പയ്യൂര്‍ യൂണിറ്റ് ജനറല്‍ ബോഡി യോഗം നടക്കുന്നതിനാല്‍ മെയ് 24ന് ഉച്ചയ്ക്ക് ഒരു മണിവരെ മേപ്പയ്യൂര്‍ ടൗണില്‍ കടകള്‍ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മേപ്പയ്യൂര്‍ യൂണിറ്റ് ഭാരവാഹികള്‍ അറിയിച്ചു.
ചെറുവണ്ണൂർ പഞ്ചായത്തിൽ ഇടത് ഭരണം അവസാനിക്കുമോ? അവസരം മുതലെടുക്കാൻ യു.ഡി.എഫ്; അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി
പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കി. 15 അംഗ ബോര്‍ഡില്‍ എല്‍.ഡി.എഫിന് എട്ടും യു.ഡി.എഫിന് ഏഴും സീറ്റുകളാണുള്ളത്. പഞ്ചായത്ത് പ്രസിഡന്റായ സി.പി.ഐയിലെ ഇ.ടി. രാധ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായതിനാല്‍, ദീര്‍ഘകാല അവധിയിലാണ്. അതിനാല്‍ ഭരണ സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല. ഇരു മുന്നണികള്‍ക്കും ഏഴുവീതം അംഗങ്ങളായിരിക്കും ഉണ്ടാവുക. പഞ്ചായത്തില്‍ സി.പി.എം
ബൈത്തുറഹ്മ പദ്ധതി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മഹനീയ മാതൃകയെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ
മേപ്പയ്യൂർ: മുസ്ലിം ലീഗ് പാർട്ടിയുടെ നേതൃത്വത്തിൽ പൊതുസമൂഹത്തിന് മാതൃകയായി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മഹനീയ മാതൃകയാണ് ബൈത്തുറഹ്മ ഭവന നിർമ്മാണ പദ്ധതിയെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. ബൈത്തുറഹ്മ പദ്ധതിയുടെ കീഴിൽ നിരാലംബരായ നിരവധി കുടുംബങ്ങൾക്ക് തലചായ്ക്കാൻ ഇടം ഒരുക്കാനായത് ഏറെ ചാരിതാർത്ഥ്യമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മേപ്പയ്യൂർ
എലിപ്പനി, ഡെങ്കിപ്പനി രോഗങ്ങളിൽ നിന്ന് വേണം അതീവജാഗ്രത; മൂടാടിയിൽ ബോധവൽക്കരണവും രോഗ നിർണ്ണയ ക്യാമ്പും; അറിയാം ജാഗ്രത നിർദ്ദേശങ്ങൾ
മൂടാടി: സംസ്ഥാനത്ത് എലിപ്പനി മരണം 14 ആയി ഉയർന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് മൂടാടി കുടുംബാരോഗ്യ കേന്ദ്രം. മൂടാടി പഞ്ചായത്തിലെ മൂന്നാം വാർഡിൽ എലിപ്പനി, ഡങ്കിപ്പനി രോഗങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും, ജീവിതശൈലീ രോഗനിർണ്ണയ ക്യാമ്പും നടത്തി. വാർഡ് മെമ്പർ രജുലയുടെ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷമേജ്, സിസ്റ്റർ ജിഷ,
മേപ്പയ്യൂരില്‍ അതിഥി തൊഴിലാളി ക്യാമ്പുകളില്‍ പരിശോധന; ഉടമയില്‍ നിന്ന് പിഴ ഈടാക്കി
മേപ്പയ്യൂര്‍: മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിലെ അതിഥി തൊഴിലാളി ക്യാമ്പുകളിലെ പരിശോധന ആരോഗ്യ വകുപ്പും പഞ്ചായത്തും കര്‍ശനമാക്കി. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ സി.പി.സതീഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പരിസരം വൃത്തിഹീനമായി കണ്ടെത്തിയ ബസ്റ്റാന്റിനു സമീപത്തെ അതിഥി തൊഴിലാളി ക്യാമ്പ് കെട്ടിട ഉടമയില്‍ നിന്നും പിഴ ഈടാക്കി. വരും ദിവസങ്ങളിലും മേപ്പയ്യൂരില്‍ കര്‍ശന പരിശോധന തുടരുമെന്ന് പഞ്ചായത്ത് സെക്രട്ടറി
മേപ്പയ്യൂരിൽ മെയ് 28ന് ശുചിത്വ ഹർത്താൽ; കടകൾ പൂർണ്ണമായും അടച്ചിടും
മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൽ മെയ് 28 ശനിയാഴ്ച ശുചിത്വ ഹർത്താൽ ആചരിക്കും. ശുചീകരണ പ്രവർത്തനങ്ങൾക്കായാണ് ശുചിത്വ ഹർത്താൽ നടത്തുന്നത്. ശുചിത്വ ഹർത്താൽ ദിവസം രാവിലെ ഏഴ് മണി മുതൽ ടൗണിൽ കച്ചവട സ്ഥാപനങ്ങൾ അടച്ചിട്ട് മുഴുവൻ കച്ചവടക്കാരും പരിപാടിയുമായി സഹകരിക്കും. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ അധ്യക്ഷനായി. അസിസ്റ്റന്റ് സെക്രട്ടറി എ.സന്ദീപ് സ്വാഗതം പറഞ്ഞു. സ്റ്റാന്റിങ്
കാരയാട് യോഗീകുളങ്ങര ക്ഷേത്രത്തിലെ ഭണ്ഡാരം കവർന്ന പ്രതി അറസ്റ്റിൽ
മേപ്പയ്യൂര്‍: കാരയാട് യോഗീകുളങ്ങര ക്ഷേത്രത്തിന്റെ ഭണ്ഡാരം തകര്‍ത്ത് കവര്‍ച്ച നടത്തിയയാൾ അറസ്റ്റിൽ. മുളിയങ്ങല്‍ സ്വദേശി സതീശന് (32) ആണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു കവര്‍ച്ച നടന്നത്. മൂന്നു മാസങ്ങള്‍ക്ക് മുമ്പ് മേപ്പയൂര്‍ ടൗണിലെ വ്യാപാരസ്ഥാപനം കുത്തിത്തുറന്ന് പണം കവര്‍ന്ന കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതാണ് സതീശന്. മേപ്പയൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ കെ.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ പി.വി.പ്രശോഭ്,