Category: മേപ്പയ്യൂര്‍

Total 516 Posts

സംശയം തോന്നി പൊലീസ് പിടികൂടി, ചോദ്യം ചെയ്തപ്പോള്‍ ബാറ്ററി മോഷണവിവരങ്ങള്‍ പുറത്തുവന്നു; അറസ്റ്റിലായവരില്‍ മേപ്പയ്യൂര്‍ സ്വദേശിയായ ഇരുപതുകാരനും

മേപ്പയ്യൂര്‍: വാഹനങ്ങളുടെ ബാറ്ററി മോഷ്ടിച്ച് വില്‍ക്കുന്ന രണ്ട് യുവാക്കള്‍ മേപ്പയ്യൂര്‍ പൊലീസിന്റെ പിടിയില്‍. മേപ്പയ്യൂര്‍ സ്വദേശിയായ അമല്‍ (20), മേപ്പാടി സ്വദേശി വിശാഖ് (19) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ പട്രോളിങ്ങിനിടെ റോഡരികില്‍ കാറില്‍ സംശയാസ്പദമായ രീതിയില്‍ കണ്ട ഇവരെ സംശയം തോന്നി പൊലീസ് പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ വാഹനത്തില്‍ നിന്നും ടൂള്‍സ് കണ്ടെത്തിയതോടെ സ്റ്റഷനില്‍ കൊണ്ടുവന്ന്

ശുചിത്വ ബോധവല്‍ക്കരണം, ചൂല് മടയല്‍ മത്സരത്തിലൂടെ; മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പുതുമയാര്‍ന്ന മത്സരത്തിന്റെ വീഡിയോ കാണാം

മേപ്പയ്യൂര്‍: ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂരില്‍ ശുചിത്വ ബോധവല്‍ക്കരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചൂല് മടയല്‍ മത്സരം സംഘടിപ്പിച്ചു. സ്‌കൂള്‍ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും മത്സരത്തില്‍ പങ്കെടുത്തു. പുതുമയാര്‍ന്ന മത്സരം നടക്കുന്നതിഞ്ഞ് പുതിയ തലമുറയെ പ്രോത്സാഹിപ്പിക്കാന്‍ രക്ഷിതാക്കളും സ്‌കൂളിലേക്ക് എത്തിയത് ഏറെ കൗതുകമായി. സ്‌കൂള്‍ സ്‌കൗട്ട് മിസ്ട്രസ് ടി.വി ശാലിനി,

“ബസ് ഓടിക്കാനൊന്നും പെൺകുട്ടികൾക്ക് പറ്റില്ലെന്നാണ് ചിലരൊക്കെ വിചാരിക്കുന്നത്, എന്നാൽ എന്റെ കരുത്ത് അതാണ്”; മേപ്പയ്യൂർ സ്വദേശിനിയായ ബസ് ഡ്രൈവർ അനുഗ്രഹ മനസ് തുറക്കുന്നു

പേരാമ്പ്ര: ബസ് ഡ്രെെവിം​ഗൊന്നും പെൺകുട്ടികൾക്ക് പറ്റില്ലെന്ന ചിന്തയാണ് പലർക്കും. പെൺകുട്ട്യാണല്ലോ, തിരക്കുള്ള റോഡിലൂടെ വലിയ വണ്ടി ഓടിക്കൽ അവർക്ക് സാധിക്കുമോയെന്ന സംശയമാണ് പലരുടെയുമുള്ളിൽ. എതിരെ ചിറിപ്പാഞ്ഞ് വാഹനങ്ങൾ വരുമ്പോഴും ആത്മവിശ്വാസത്തോടെയാണ് നോവ ബസിന്റെ വളയം പിടിക്കുന്നതെന്ന് മേപ്പയ്യൂർ സ്വദേശിനി അനു​ഗ്രഹ പറയുന്നു. പെൺകുട്ട്യാണല്ലോ പറ്റുമോ എന്നൊരു പേടി പലർക്കുമുണ്ടായിരുന്നു. അവരെ ഞാൻ കുറ്റം പറയില്ല. ആർക്കായാലും

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലെ മികച്ച വിജയം; മേപ്പയൂർ ഗവ. വോക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്ക് സ്നേഹാദരവ്

മേപ്പയ്യൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ മേപ്പയൂർ ഗവ. വോക്കേഷണൽ ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്നേഹാദരവ് നൽകി. മേപ്പയൂർ ഗ്രാമ പഞ്ചായത്തും, പഞ്ചായത്ത് വിദ്യാഭ്യസ സമിതിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ എംപ്ലോയിമെന്റ് ഓഫിസറും പേരാമ്പ്ര കരിയർ ഡവലപ്‌മന്റ് സെന്റർ മാനേജറുമായ പി.രജീവൻ ഭാവി പഠന സാധ്യതകളെ കുറിച്ച് വിശദീകരിച്ചു.

മഴപെയ്തതോടെ ദുരിതമൊഴിയാതെ മേപ്പയ്യൂർ പുലപ്രക്കുന്ന് നിവാസികള്‍; അനിയന്ത്രിത ഖനനം നടത്തിയ പ്രദേശങ്ങളില്‍ നിന്നും മണ്ണും ഉരുളന്‍ കല്ലുമുള്‍പ്പെടെ ഒലിച്ചിറങ്ങി, റോഡ് അപകടാവസ്ഥയില്‍

മേപ്പയ്യൂര്‍: മഴപെയ്തതോടെ അനിയന്ത്രിത മണ്ണ് ഖനനം നടത്തിയിരുന്ന മേപ്പയ്യൂര്‍ നാലാംവാര്‍ഡിലെ പുലപ്രക്കുന്ന് പരിസരവാസികള്‍ ദുരിതത്തില്‍. കഴിഞ്ഞദിവസം രാത്രിപെയ്ത കനത്തമഴയില്‍ കുന്നില്‍ ഇളക്കിയിട്ട മേല്‍മണ്ണ്, കല്ല് എന്നിവ താഴേക്കൊലിച്ചിറങ്ങി റോഡിലും പരിസരവാസികളുടെ വീട്ടുപറമ്പുകളിലും മുറ്റങ്ങളിലും വരെ നിറഞ്ഞിരിക്കയാണ്. പ്രദേശങ്ങളില്‍ നിന്നും മണ്ണ് ഖനനം നടക്കുന്ന സമയത്തുതന്നെ നാട്ടുകാര്‍ ഈ ആശങ്ക അറിയിച്ചിരുന്നു. പ്രതീക്ഷിച്ചതുപോലെ തന്നെ മഴ പെയ്തതോടെ

അച്ഛന്റെ കൈ പിടിച്ച് ബസില്‍ യാത്ര ചെയ്ത് തുടക്കം, ഇന്ന് സ്റ്റിയറിംഗ് വളയം മുറുകെ പിടിച്ച് റോഡിലൂടെ ബസ്സുമായി കുതിക്കുന്ന മിടുക്കി; മേപ്പയൂരിലെ ബസ് ഡ്രൈവര്‍ അനുഗ്രഹയുടെ വിശേഷങ്ങള്‍

മേപ്പയൂര്‍: വണ്ടി ഓടിക്കലും പരിചരണമെന്നും ഇക്കാലത്ത് പുരുഷന്മാര്‍ക്ക് മാത്രം പരിചയമുള്ളതല്ല. ഈ കൂട്ടത്തില്‍ നെഞ്ചുറപ്പോടെ കടന്ന് വരുന്ന ചില സ്ത്രീകള്‍ കൂടിയുണ്ട്. അത്തരത്തില്‍ ചില സാഹസികത നിറഞ്ഞ വഴിയിലൂടെ സഞ്ചരിക്കുന്ന ഒരു പെണ്‍കുട്ടിയാണ് മേപ്പയ്യൂര്‍ എടത്തില്‍ മുക്ക് സ്വദേശി അനുഗ്രഹ. പേരാമ്പ്ര- വടകര റൂട്ടില്‍ ഓടുന്ന നോവ ബസ്സിന്റെ ഡ്രൈവറാണ് ഈ 24 കാരി. അച്ഛന്‍

വിദ്യാര്‍ത്ഥികള്‍ക്കിനി ശുദ്ധമായ കുടിവെള്ളം; അധ്യായന വര്‍ഷാരംഭത്തില്‍ മേപ്പയ്യൂര്‍ ജി.വി.എച്ച് എസ്.എസിന് വാട്ടര്‍ പ്യൂരിഫയര്‍ കൈമാറി ടീം മേപ്പയ്യൂര്‍ വാട്ട്‌സാപ്പ് കൂട്ടായ്മ

മേപ്പയ്യൂര്‍: അധ്യായന വര്‍ഷാരംഭ ദിനം മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസിലേക്ക് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി ടീം വാട്ട്‌സാപ്പ് കൂട്ടായ്മ മാതൃകയായി. 4000ല്‍ പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ വേനല്‍ കാലങ്ങളില്‍ കുടിവെളളത്തിന് രൂക്ഷമായ ക്ഷാമം അനുഭവിക്കുന്നെണ്ടെന്ന് മനസിലാക്കിയ ടീം മേപ്പയ്യൂര്‍ കൂട്ടായ്മ ഇവിടേക്ക് വാട്ടര്‍ പ്യൂരിഫയര്‍ വാങ്ങിച്ചു നല്‍കുകയായിരുന്നു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്തംഗം എ.പി രമ്യ

മിതമായ നിരക്കില്‍ ചികിത്സയും മുഴുവന്‍ സമയ സേവനവും; മേപ്പയ്യൂരില്‍ സുരക്ഷപെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്ക് പ്രവര്‍ത്തനമാരംഭിച്ചു

മേപ്പയൂര്‍: സുരക്ഷ ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു. സുരക്ഷപെയിന്‍ ആന്റ് പാലിയേറ്റീവ് മേപ്പയ്യൂര്‍ നോര്‍ത്ത് ക്ലിനിക്ക് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ കെ.ടി രാജന്‍ അധ്യക്ഷനായി. ജനസൗഹൃദമായി 24 മണിക്കൂറും ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നതാണ്. കൂടാതെ മിതമായ നിരക്കിലാണ് ചികിത്സ ലഭ്യമാക്കുന്നത്. ഫിസിയോ തെറാപ്പി സ്പീച്ച് തെറാപ്പി കൗണ്‍സലിങ്ങ് എന്നീ സൗകര്യങ്ങള്‍

രണ്ട് വനിതകളുടെ നേതൃത്വത്തിൽ മേപ്പയ്യൂരിൽ ‘സൃഷ്ടി’ നെയിം ബോർഡ് മാനുഫാക്‌ചറിങ്-സ്ക്രീൻ പ്രിന്റിങ് യൂണിറ്റ്

മേപ്പയ്യൂർ: രണ്ട് വനിതകൾ ആരംഭിച്ച സൃഷ്ടി – നെയിം ബോർഡ് മാനുഫാക്ചറിങ് – സ്ക്രീൻ പ്രിന്റിങ് യൂണിറ്റ് മേപ്പയൂർ ടൗണിൽ പ്രവർത്തനം ആരംഭിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ എം.എം.രവീന്ദ്രൻ അധ്യക്ഷനായി. മേലടി ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച

തലച്ചോറില്‍ അണുബാധയുണ്ടായി കോമയില്‍ കിടന്നെങ്കിലും തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ച് ബന്ധുക്കളും സുഹൃത്തുക്കളും, ഒടുവില്‍ ഏവരെയും ദുഃഖത്തിലാഴ്ത്തി മരണം; മേപ്പയ്യൂർ നെടുംമ്പൊയിലിൽ പനി ബാധിച്ച് മരിച്ച നിധീഷിന്റെ വേര്‍പാടിന്റെ വേദനയില്‍ നാട്‌

മേപ്പയ്യൂർ: പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴും നിധീഷ് തിരിച്ചുവരുമെന്ന പ്രതീക്ഷിയിലായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും. എന്നാൽ എല്ലാ പ്രതീക്ഷകളും ഇല്ലാതാക്കി നിധീഷ് മടങ്ങി. നിടുംമ്പൊയിൽ അരിമ്പാലപറമ്പിൽ നിധീഷാണ് പനിബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. പനിബാധിച്ച് അബോധാവസ്ഥയിലായതിനെ തുടർന്നാണ് നിധീഷിനെ മെയ് 26-ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പനിയെ തുടർന്നുണ്ടായ അണുബാധ തലച്ചോറിനെ ബാധിച്ചതോടെ കോമയിലായി. നാല്