Category: മേപ്പയ്യൂര്‍

Total 562 Posts

‘അക്കൗണ്ടെടുക്കാനായെത്തിയ വിദ്യാര്‍ഥിയെ പൊലീസ് പിടിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു’; മേപ്പയ്യൂര്‍ പൊലീസിനെതിരെ പരാതിയുമായി ചെറുവണ്ണൂര്‍ സ്വദേശി

മേപ്പയ്യൂര്‍: അക്കൗണ്ടെടുക്കാനായി മേപ്പയ്യൂരിലെത്തിയ വിദ്യാര്‍ഥിയെ പത്തോളം പൊലീസുകാര്‍ പിടിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ചെറുവണ്ണൂര്‍ പാറക്കാത്ത് വീട്ടില്‍ പി.ആദില്‍ (18) ആണ് മേപ്പയ്യൂര്‍ എസ്.എച്ച്.ഒയ്ക്കും മനുഷ്യാവകാശ കമ്മീഷനും എസ്.പിയ്ക്കും പരാതി നല്‍കിയത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെ മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷന് സമീപത്തുവെച്ചായിരുന്നു സംഭവമെന്നാണ് പരാതിയില്‍ പറയുന്നത്. പൊലീസ് സ്റ്റേഷന് അടുത്തുള്ള എസ്.ബി.ഐയുടെ ഓണ്‍ലൈന്‍ സെന്ററിന് മുമ്പില്‍

6.6 ഹെക്ടറില്‍ പുഞ്ച നെല്‍കൃഷിയില്‍ പൊന്ന് വിളയിച്ച് കര്‍ഷകര്‍; ആഘോഷമായി മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിന്റെ കൊയ്ത്തുത്സവം

മേപ്പയൂർ: മേപ്പയൂർ ഗ്രാമപഞ്ചായത്ത് കീഴ്പയൂർ പാടശേഖരത്തിൽ കൃഷി ചെയ്ത പുഞ്ച നെൽകൃഷി കീഴ്പ്പയ്യൂർ പാടശേഖര സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ വിളവെടുത്ത് ഉദ്ഘാടനം ചെയ്തു. മേപ്പയൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം നെൽകൃഷി സ്ഥിരം കൃഷി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കീഴ്പയൂരിൽ 6.6 ഹെക്ടറിൽ പുഞ്ച നെൽകൃഷി സാധ്യമാക്കിയത്. 18 ഓളം കർഷകരാണ് കൃഷി ചെയ്തത്‌. മണ്ണൂത്തി

മേപ്പയ്യൂർ മഞ്ഞക്കുളം വലിയപറമ്പിൽ ജാനകി അന്തരിച്ചു

മേപ്പയ്യൂർ: മഞ്ഞക്കുളം വലിയപറമ്പിൽ ജാനകി അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ സ്വാതന്ത്ര്യസമര സേനാനി വലിയപറമ്പിൽ കണ്ണൻ വൈദ്യര്‍. മക്കൾ: രാധാകൃഷ്ണൻ, ഹരിദാസൻ, ജയകൃഷ്ണൻ (ബേബി), പ്രേംജിത്ത്, പരേതനായ രാജൻ. മരുമക്കൾ: സിന്ധു, രസിത, ലിജി. സഹോദരങ്ങൾ: ലീല, ബാലകൃഷ്ണൻ, ദേവി, പരേതരായ ശങ്കരൻ, മാത, ലക്ഷ്മി. സംസ്കാരം: വൈകീട്ട് ആറ് മണിക്ക് വീട്ടുവളപ്പില്‍. Description:

ഗുരുതി തര്‍പ്പണം സര്‍പ്പബലി, ഭഗവത് സേവ; മേപ്പയ്യൂര്‍ ശ്രീകണ്ഠമനശാല ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവം സമാപിച്ചു

മേപ്പയൂര്‍: വിവിധ പരിപാടികളോടെ ശ്രീകണ്ഠമനശാല ക്ഷേത്രത്തിലെ ചാത്തന്മാരുടെ നടതുറപ്പ് മഹോത്സവം ആഘോഷിച്ചു. സര്‍പ്പബലി, ഭഗവത് സേവ, പായസഹോമം, ഗുരുതി തര്‍പ്പണം തുടങ്ങിയ ചടങ്ങുകള്‍ നടന്നു. ക്ഷേത്രം തന്ത്രി കാട്ടുമാടം അഭിനവ് അനില്‍ നമ്പൂതിരിപ്പാട്, പാതിരിക്കുന്നത്ത് മന കൃഷ്ണകുമാര്‍ നമ്പൂതിരി, പേരൂര്‍ ദാമോദരന്‍ നമ്പൂതിരി, മൊളേരി സന്ദീപ് നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു.

ആട്ടവും പാട്ടുമായി ആവേശത്തോടെ വിദ്യാര്‍ഥികള്‍; ബാലസംഘം പേരാമ്പ്ര ഏരിയാ വേനല്‍ തുമ്പി പരിശീലന ക്യാമ്പ് മഞ്ഞക്കുളത്ത്

മേപ്പയൂര്‍: പേരാമ്പ്ര ഏരിയാ വേനല്‍ തുമ്പി പരിശീലന ക്യാമ്പ് മഞ്ഞക്കുളത്ത് ആരംഭിച്ചു. ക്യാമ്പ് പ്രശസ്ത നാടകസിനിമ നടന്‍ എരവട്ടൂര്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബാലസംഘം ഏരിയ പ്രസിഡണ്ട് സാഞ്ജല്‍ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ദേവിക തുമ്പികളെ പരിചയപ്പെടുത്തി. സ്വാഗത സംഘം കണ്‍വീനര്‍ രജീഷ് സ്വാഗതം പറഞ്ഞു. ഭവ്യ ബിന്ദു നന്ദി പ്രകാശിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട്

ആനിമേഷനും കോസ്മറ്റോളജിയും സൗജന്യമായി പഠിക്കാം; മേപ്പയൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

മേപ്പയ്യൂര്‍: പൊതുവിദ്യാഭ്യാസ വകുപ്പ് മേപ്പയൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി ആരംഭിക്കുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കോസ്‌മെറ്റോളജിസ്റ്റ്, ആനിമേറ്റര്‍ എന്നീ രണ്ട് കോഴ്‌സുകളിലേക്കാണ് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നത്. കോഴ്‌സ് ഫീ സൗജന്യമായിരിക്കും. യോഗ്യത: പത്താം ക്ലാസ്. കാലാവധി ഒരു വര്‍ഷവും പ്രായപരിധി 15 മുതല്‍ 23 വയസ്സു വരെയാണ്. എസ്‌സി/എസ് ടി

ഇനി സുഖയാത്ര; മേപ്പയ്യൂർ ചങ്ങരംവള്ളി – തച്ചറോത്ത് കൊല്ലിയിൽ റോഡ് തുറന്നു

മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച ചങ്ങരംവള്ളി – തച്ചറോത്ത് കൊല്ലിയിൽ റോഡ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.എം.പ്രസീത അധ്യക്ഷത വഹിച്ചു. പഞ്ചായത്തിൻ്റെ 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. ടി.കെ ഗംഗാധരൻ, ആർ.പ്രമീള, രമാഭായ് പി.കെ എന്നിവർ സംസാരിച്ചു. അയൽസഭാ

കുണ്ടുംകുഴിയും ഭയക്കാതെ ഇനി യാത്ര ചെയ്യാം; മേപ്പയ്യൂരിലെ വിളയാട്ടൂര്‍ മേക്കുന്നകണ്ടി വട്ടപ്പൊയില്‍ റോഡ് തുറന്നു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡ്16 ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പണിത വിളയാട്ടൂര്‍ മേക്കുന്നന്‍ കണ്ടി വട്ടപ്പൊയില്‍ റോഡ് തുറന്നു. റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ വി.പി.ബിജു അധ്യക്ഷത വഹിച്ചു. മുരളിധരന്‍ കൈപ്പുറത്ത്, കെ.പി. സലാം, രവി ചാത്തോത്ത് എന്നിവര്‍ സംസാരിച്ചു. അയല്‍സഭാ കണ്‍വീനര്‍ സന്‍ജിവ് കൈരളി

ശുചിത്വ സന്ദേശ റാലിയും ലഹരിവിരുദ്ധ റാലിയും മേപ്പയ്യൂരില്‍; മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി മേപ്പയ്യൂര്‍

മേപ്പയ്യൂര്‍: മാലിന്യമുക്തം നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ പങ്കെടുത്ത ശുചിത്വ സന്ദേശ, ലഹരി വിരുദ്ധ സന്ദേശ റാലി മേപ്പയ്യൂര്‍ ടൗണില്‍ നടന്നു. തുടര്‍ന്ന് നടന്ന പ്രഖ്യാപന സമ്മേളനത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ശുചിത്വ

അന്ധവിശ്വാസത്തിനെതിരെ സര്‍ക്കാര്‍ നിയമനിർമ്മാണം നടത്തണം; കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലാ സമ്മേളനം

കീഴരിയൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലാ സമ്മേളനം കീഴരിയൂരിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു. പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗം കെ.ടി രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. നവോത്ഥാന മൂല്യങ്ങൾ സമകാലിക കേരളത്തിൽ ശോഷണം സംഭവിക്കുന്നതായും അതിനു വേണ്ടി വർഗ്ഗീയ കോർപ്പറേറ്റ് ശക്തികൾ പരിശ്രമിച്ചു കൊണ്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.