Category: പയ്യോളി

Total 623 Posts

ഇരിങ്ങല്‍ കൊട്ടക്കലില്‍ മണല്‍വാരുന്നതിനിടെ തോണി അടിയൊഴുക്കില്‍പ്പെട്ടു; രണ്ട് തൊഴിലാളികള്‍ അത്ഭുകരമായി രക്ഷപ്പെട്ടു, തോണി തകര്‍ന്നു

കോട്ടക്കല്‍: കോട്ടക്കലില്‍ പുഴയിലെ അടിയൊഴുക്കില്‍പ്പെട്ട് തോണി പൂര്‍ണമായി തകര്‍ന്നു. തോണിയിലുണ്ടായിരുന്ന രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ ഏഴരയോടെ കുറ്റ്യാടിപ്പുഴ കടലിനോടു ചേരുന്ന സാന്റ്ബാങ്ക്‌സിന് അടുത്തായുള്ള അഴിമുഖത്തായിരുന്നു സംഭവം. ശിവപ്രസാദും തെക്കേ കോട്ടോല്‍ സതീശനുമാണ് തോണിയിലുണ്ടായിരുന്നത്. പുഴയില്‍ ശക്തമായ അഴിയൊഴുക്ക് പ്രകടമാകുകയും തോണി ഒഴുക്കില്‍പ്പെട്ട് കടലിലേക്ക് പോകുന്നതായും തോന്നിയതോടെ ഇരുവരും വെള്ളത്തില്‍ ചാടി നീന്തി രക്ഷപ്പെടുകയായിരുന്നെന്ന്

പയ്യോളി തിക്കോടിയൻ സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് ഇന്ന് (05/07/23) അവധി

പയ്യോളി: കനത്ത മഴയെതുടർന്ന് പയ്യോളി തിക്കോടിയൻ സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് അവധി പ്രഖ്യാപിച്ചു. കനത്ത കാലവർഷക്കെടുതികൾ മൂലം നാട്ടിൽ അപകട സാഹചര്യം നില നിൽക്കുന്നതിനാൽ ജൂലെെ അഞ്ചിന് സ്കൂളിലെ ഹെെസ്കൂൾ വിഭാ​ഗത്തിന് പ്രാദേശിക അവധി നൽകിയതെന്ന് പ്രധാനധ്യാപകൻ അറിയിച്ചു. പകരം മറ്റൊരു പൊതു അവധി ദിവസം ക്ലാസ് പ്രവർത്തിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. Summary: Thikodian

നടുറോഡിലെ വെള്ളക്കെട്ട് വാഗാഡ് നീക്കിയില്ല; ദേശീയപാതയില്‍ പയ്യോളി ഹൈസ്‌കൂളിന് സമീപം കുടുംബം സഞ്ചരിച്ച കാര്‍ വെള്ളത്തില്‍ മുങ്ങി (വീഡിയോ കാണാം)

പയ്യോളി: ദേശീയപാതയില്‍ പയ്യോളി ഹൈസ്‌കൂളിന് സമീപം നടുറോഡില്‍ കാര്‍ വെള്ളത്തില്‍ മുങ്ങി. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. കുടുംബം സഞ്ചരിച്ച കാറാണ് വെള്ളത്തില്‍ മുങ്ങിയത്. വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കാത്ത വിധം തകരാറിലായി. ദേശീയപാതാവികസനത്തിന്റെ ഭാഗമായി നിലവിലെ ദേശീയപാതയുടെ രണ്ട് വശത്തും പുതുതായി സര്‍വ്വീസ് റോഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഈ റോഡുകള്‍ ഉയരത്തിലായതിനാല്‍

പയ്യോളിയില്‍ വാടക സ്റ്റോറില്‍ മോഷണം പതിവാക്കിയ യുവാവിനെ കൈയ്യോടെ പൊക്കി കട ഉടമയും നാട്ടുകാരും; പ്രതിയെ അറസ്റ്റു ചെയ്ത് പോലീസ്

പയ്യോളി: വാടക സ്‌റ്റോറില്‍ നിന്നും മോഷണം നടത്തുന്നതിനിടെ മോഷ്ടാവിനെ പിടികൂടി നാട്ടുകാര്‍ പോലീസില്‍ ഏല്‍പിച്ചു. പയ്യോളി ബീച്ചില്‍ സായിവിന്റെ കാട്ടില്‍ റിയാസി (38) നെയാണ് പിടികൂടിയത്. പയ്യോളിയിലെ കെ.സി.കെ വാടക സ്റ്റോറില്‍ മോഷണത്തിനിടെയാണ് ഇയാളെ കട ഉടമയും നാട്ടുകാരും ചേര്‍ന്ന് െൈകയ്യോടെ പൊക്കി പോലീസില്‍ ഏല്‍പ്പിച്ചത്. പയ്യോളി പോലീസ് ഇയാളെ അറസ്റ്റു ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ

‘ലോകം മുഴുവൻ സുഖം പകരാനായി…’ ഒരേസമയം ഗാനമാലപിച്ച് മൂവായിരത്തോളം കുട്ടികളും അധ്യാപകരും; വേറിട്ട അനുഭവമായി പയ്യോളി തിക്കോടിയൻ സ്മാരക ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കന്ററി സ്‌ക്കൂളിലെ ഗാനാലാപനം

പയ്യോളി: ലോക സംഗീത ദിനത്തില്‍ വേറിട്ട പരിപാടി അവതരിപ്പിച്ച് പയ്യോളി തിക്കോടിയൻസ് സ്മാരക ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്‌ക്കൂള്‍. റേഡിയോ സംവിധാനം ഉപയോഗിച്ച് മ്യൂസിക് ക്ലബ്ബിലെ വിദ്യാർത്ഥികൾ ചേർന്ന് ആലപിച്ച “ലോകം മുഴുവൻ സുഖം പകരാനായി സ്നേഹദീപമേ മിഴി തുറക്കൂ…” എന്ന ഗാനമാണ് ഒരേസമയം ക്ലാസിൽ എഴുന്നേറ്റു നിന്ന് 3000ത്തോളം കുട്ടികളും ഒപ്പം അധ്യാപകരും

പയ്യോളിയില്‍ ചെങ്കല്ലുമായി പോവുകയായിരുന്ന ലോറി തലകീഴായി മറിഞ്ഞു

പയ്യോളി: അയനിക്കാട് കളരിപ്പടിക്ക് സമീപം ലോറി തലകീഴായി മറിഞ്ഞ് അപകടം. ഇന്ന് പുലര്‍ച്ചെ 5.20 ഓടെയായിരുന്നു സംഭവം. കണ്ണൂരില്‍ നിന്നും ചെങ്കല്ലുമായി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് തലകീഴായി മറിഞ്ഞത്. നിയന്ത്രണം വിട്ട ലോറി ഡിവൈഡറിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. ലോറി ഡ്രൈവറായ കണ്ണൂര്‍ സ്വദേശി നിധിന്‍ (32)ന് നിസാര പരിക്കുണ്ട്. ഡ്രൈവര്‍ മാത്രമാണ് ലോറിയിലുണ്ടായിരുന്നതെന്ന് പയ്യോളി

പയ്യോളിയില്‍ ലോറി ഇടിച്ച് റെയില്‍വേ ഗേറ്റ് തകര്‍ന്നു; രണ്ടാം ഗേറ്റ് വഴിയുള്ള ഗതാഗതം നിരോധിച്ചു

പയ്യോളി: ലോറി ഇടിച്ച് റെയില്‍വേ ഗേറ്റ് തകര്‍ന്നു. പയ്യോളി റെയില്‍വേ സ്‌റ്റേഷന് വടക്കുഭാഗത്തെ ഗേറ്റ് ആണ് പിക് അപ്പ് ലോറി ഇടിച്ചു തകര്‍ത്തത്. ഇന്ന് വൈകിട്ട് 4.45ഓടെയായിരുന്നും സംഭവം. ഗേറ്റ് തുറന്നിട്ട സമയത്ത് പടിഞ്ഞാറ് ഭാഗത്തേക്ക് കടന്നുപോവുകയായിരുന്നു പിക് അപ്പ് ലോറി എതിരെ വരികയായിരുന്ന സ്‌ക്കൂള്‍ ബസിന് കടന്ന് പോകാന്‍ സൗകര്യമൊരുക്കുന്നതിനിടെയാണ് ഗേറ്റില്‍ ഇടിച്ചത്. ആര്‍.പി.എഫ്

പയ്യോളിയില്‍ ട്രെയിനില്‍ നിന്നും വീണ് യുവാവിന് പരിക്ക്

പയ്യോളി: ട്രെയിനില്‍ നിന്നും വീണ്‌ ഒരാള്‍ക്ക് പരിക്ക്. അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദിന് സമീപത്ത്‌ ഇന്ന് വൈകിട്ട് 6.15 ഓടെയായിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശി രാജേഷ് ആണ് അപകടത്തില്‍പെട്ടത്. മസ്ജിദിന് സമീപത്തെ ഡ്രെയിനേജില്‍ തലയിടിച്ച് പരിക്കേറ്റ നിലയില്‍ റെയില്‍വേയുടെ ടിആര്‍ഡി സ്റ്റാഫുകളാണ് ഇയാളെ കണ്ടെത്തിയത്. മാഹിയില്‍ ജോലി ചെയ്യുന്ന രാജേഷ് താമസസ്ഥലമായ കോഴിക്കോട്ടേക്ക് പോവുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.

ഡ്രൈനേജ് നിര്‍മ്മാണത്തിലെ അപാകത കാരണം പാലൂര്‍ മുതല്‍ നന്തിവരെയുള്ള സര്‍വ്വീസ് റോഡില്‍ പലയിടത്തും വെള്ളക്കെട്ട്; പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ വാഗാഡ് കമ്പനി റോഡ് കുത്തിപ്പൊളിച്ച് ഡ്രൈനേജിലേക്ക് വെള്ളം ഒഴുക്കിവിടുന്നതായി നാട്ടുകാരുടെ പരാതി

പയ്യോളി: ഡ്രൈനേജ് നിര്‍മ്മാണത്തിലെ അപാകത കാരണം ദേശീയപാതയിലെ സര്‍വ്വീസ് റോഡില്‍ വെള്ളക്കെട്ട് രൂക്ഷമായതോടെ അധികൃതരുടെ കണ്ണില്‍പ്പൊടിയിടാന്‍ വാഗാഡ് അധികൃതര്‍ സ്ലാബ് പൊട്ടിച്ച് വെള്ളമൊഴുക്കി വിടുന്നതായി പരാതി. കോഴിക്കോടേക്കുള്ള സര്‍വ്വീസ് റോഡില്‍ പാലൂര്‍ മുതല്‍ നന്തിവരെയുള്ള ഭാഗത്താണ് സ്ലാബിന്റെ അരികിലായി റോഡ് കുത്തിപ്പൊളിക്കുന്നതെന്ന് പ്രദേശവാസികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. റോഡിന്റെ അതേ ലെവലിലാണ് ഡ്രൈനേജ്

ജോലി നൽകാമെന്ന് പറഞ്ഞ് ഉദ്യോഗാർത്ഥികളെ വഞ്ചിച്ച മാനേജ്മെൻറ് നീതി പാലിക്കണം, പണം തിരികെ നൽകണം; കെ.എം.എച്ച് എസ്.എസ് മാനേജ്മെന്റിനെതിരെhss പ്രതിഷേധം ശക്തം

പയ്യോളി: അധ്യാപക നിയമനം നൽകാമെന്ന് പറഞ്ഞ് ഉദ്യോഗാർത്ഥികളിൽ നിന്നും കോടികൾ കൈപറ്റുകയും വർഷങ്ങളായിട്ടും നിയമനം നൽകാതിരുന്ന കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കന്ററി സ്കൂൾ മാനേജ്മെന്റ് ഉദ്യോഗാർത്ഥികളോട് കൊടും വഞ്ചനയാണ് നടത്തിയതെന്ന് എൻ.സി.പി. സംസ്ഥാന സെക്രട്ടറി സി.സത്യചന്ദ്രൻ. മാനേജ്മെന്റ് ഉടൻ തന്നെ ഉദ്യോഗാർത്ഥികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം പറഞ്ഞു. കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കന്ററി