Category: പ്രാദേശിക വാർത്തകൾ
പങ്കെടുത്തത് ഇരുനൂറിലധികം പേര്‍; സഹാനി ഹോസ്പിറ്റല്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
നന്തി ബസാര്‍: ഇഫ്താര്‍ സംഗമം സംഘടിപ്പിച്ച് സഹാനി ഹോസ്പിറ്റല്‍. അഡ്വ. ഇബ്രാഹിം, ഉസ്താദ് നൗസിഫ് എന്നിവര്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കുകയും റംസാന്‍ സന്ദേശം പകര്‍ന്നു നല്‍കുകയും ചെയ്തു. ചടങ്ങില്‍ മലബാര്‍ മെഡിക്കല്‍ കോളേജ്, സഹാനി ഹോസ്പിറ്റല്‍ ചെയര്‍മാന്‍ അനില്‍ കുമാര്‍ വള്ളില്‍, അഡ്മിനിസ്‌ട്രേറ്റര്‍ കേണല്‍ മോഹനന്‍, തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, മൂടാടി ഗ്രാമപഞ്ചായത്ത്
പോലീസ് ഉദ്യോഗസ്ഥൻ ട്രെയിൻ തട്ടി മരിച്ചു
പാനൂർ: പോലീസ് ഉദ്യോഗസ്ഥൻ തലശ്ശേരിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ. കൂത്തുപറമ്പ് കണ്ണവം സ്വദേശി മുഹമ്മദാണ് മരിച്ചത്. ഇന്ന് രാവിലെ 8.15 ഓടെയാണ് സംഭവം. വന്ദേ ഭാരത് ട്രെയിൻ ഇടിച്ചാണ് മരണം സംഭവിച്ചത്. പാനൂർ കൺട്രോൾ റൂമിലെ സീനിയർ സിവിൽ പൊലീസുകാരനാണ് മരിച്ച മുഹമ്മദ്.
ലൈറ്റും ഫാനും ഇടാൻ പേടിക്കേണ്ട; ഏപ്രിൽ മാസം വൈദ്യുതി നിരക്കിൽ വർധനവുണ്ടാകില്ല
തിരുവനന്തപുരം: ഏപ്രിൽ മാസത്തിൽ വൈദ്യുതി നിരക്കിൽ വർധനവുണ്ടാകില്ലെന്ന് കെഎസ്ഇബി. ഇന്ധന സർചാർജിൽ വന്ന കുറവ് കാരണമാണ് വൈദ്യുതി നിരക്കിൽ വർധനവില്ലാത്തത്. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം, ജനുവരി മുതൽ ഈടാക്കിയിരുന്ന 19 പൈസയുടെ ഇന്ധന സർചാർജ് ഏപ്രിൽ മാസത്തിൽ ഏഴ് പൈസയായി കുറയും. ഇതോടെ, റെഗുലേറ്ററി കമ്മീഷൻ്റെ ഉത്തരവ് പ്രകാരം
ലഹരിയ്‌ക്കെതിരെ സന്ദേശവുമായി ‘കാലം സാക്ഷി’; സുരേഷ് കനവിന്റെ ഏകപാത്ര നാടകം ശ്രദ്ധേയമായി
ലോക നാടക ദിനത്തില്‍ ലഹരി വിരുദ്ധ സന്ദേശവുമായി സുരേഷ് കനവിന്റെ ഏകപാത്ര നാടകം കാലം സാക്ഷി. ആശയവും ധൈര്യവും നല്‍കിയത് പ്രശസ്ത സംവിധായകന്‍ എ.ജി.രാജനാണ്. സിനിമയിലും നാടകങ്ങളിലും അഭിനയിക്കുന്ന കനവ് സുരേഷ് ചിത്രകാരനും ശില്പ്പിയുമാണ്. ലഹരിയുടെ അതിഭീകര താണ്ഡവം രാജ്യത്തിന് ഭാവിയില്‍ തലയില്ലാത്ത തലമുറകളെ സൃഷ്ടിക്കേണ്ട അവസ്ഥ ഉണ്ടായേക്കാം എന്നും രാജ്യത്തിന്റെ രാഷ്ട്ര സന്തുലിതാവസ്ഥ തന്നെ
ആനക്കുളത്ത് സ്വകാര്യ ബസിന് പിന്നില്‍ കാറിടിച്ച് അപകടം
കൊയിലാണ്ടി: ദേശീയപാതയില്‍ ആനക്കുളം ജങ്ഷനില്‍ സ്വകാര്യ ബസിന് പിന്നില്‍ കാറിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് 11.30ഓടെയാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ് ബ്രേക്കിട്ടതോടെ പിറകിലുണ്ടായിരുന്ന വാഗണര്‍ കാര്‍ ബസിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന് പിറകിലെ ലാഡര്‍ ഭാഗം കാറിന്റെ ബോണറ്റില്‍ കുടുങ്ങുകയും വാഹനങ്ങള്‍ വേര്‍പെടുത്താന്‍
അവധിക്കാല കോഴ്‌സാണോ അന്വേഷിക്കുന്നത്; ഐ.എച്ച്.ആര്‍.ഡി നാല് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു, വിശദാംശങ്ങള്‍ അറിയാം
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ എക്സ്റ്റന്‍ഷന്‍ സെന്ററില്‍ രണ്ട് മാസം ദൈര്‍ഘ്യമുള്ള നാലുതരം അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി/പ്ലസ് ടു പരീക്ഷ എഴുതി നില്‍ക്കുന്നവര്‍ക്കും അതിനു മുകളില്‍ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്കും അപേക്ഷിക്കാം. മലയാളം കമ്പ്യൂട്ടിംഗ് (എംഎസ് ഓഫീസ്), പൈതോണ്‍ പ്രോഗ്രാമിങ്, ഫ്രഞ്ച് എ ഐ, ഇന്റേണ്‍ഷിപ്പ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
വാട്സ് ആപ് ഇനി വേറെ ലെവൽ; സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാൻ ഇനി വാട്സ് ആപിലും ട്രെൻഡിംഗ് ട്രാക്കുകൾ തെരയാം
ഉപയോക്താക്കൾക്ക് അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകളിൽ ഉൾപ്പെടുത്തുന്നതിന് ഗാനം, ആർട്ടിസ്റ്റ് അല്ലെങ്കിൽ ട്രെൻഡിംഗ് ട്രാക്കുകൾ ഇനി വാട്സ് ആപിലും തെരയാൻ കഴിയും. ഇൻസ്റ്റഗ്രാമിലേത് പോലെ മ്യൂസിക് ലൈബ്രറിയിലൂടെ ബ്രൗസ് ചെയ്ത് സംഗീതം തെരഞ്ഞെടുക്കാൻ കഴിയുന്ന തരത്തിലാണ് ക്രമീകരണം. ആഗ്രഹിക്കുന്ന ട്രാക്കിന്റെ ഭാഗം മാത്രമായി കട്ട് ചെയ്ത് എടുക്കാം. ഫോട്ടോ അടിസ്ഥാനമാക്കിയുള്ള സ്റ്റാറ്റസിലെ മ്യൂസിക് ക്ലിപ്പുകൾ 15 സെക്കൻഡായി
തൊഴിലുറപ്പ് തൊഴിലാളികൾക്ക് സന്തോഷ വാർത്ത; ദിവസ വേതനം വർധിപ്പിച്ച് കേന്ദ്ര സർക്കാർ
ദില്ലി: തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസ വേതനം കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചു. 23 രൂപയാണ് വർധിപ്പിച്ചത്. പുതുക്കിയ വേതനം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഗ്രാമവികസന മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു. മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പുതുക്കിയ നിരക്ക് പ്രകാരം 369 രൂപയാണ് കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസക്കൂലി. നിലവിൽ 346 രൂപയാണ് കേരളത്തിലെ
സംരംഭകരായ വനിതകള്‍ക്ക് ആദരം; മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വനിതകള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി മലബാര്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്
മൂടാടി: വനിതകള്‍ക്ക് വ്യത്യസ്തമായ അവാര്‍ഡുകള്‍ നല്‍കി മലബാര്‍ കോളേജിലെ മാനേജ്മന്റ് സ്റ്റഡീസ് ഡിപ്പാര്‍ട്‌മെന്റ്. കഴിഞ്ഞ ദിവസം മൂടാടി ഗ്രാമ പഞ്ചായത്തിലെ അനവധി സംരംഭകരില്‍ നിന്നും തിരഞ്ഞെടുത്ത മികച്ച വനിതാ സംരംഭകയായ റെയ്ഹാനത് (she fit fitness studio) അവാര്‍ഡ് ഏറ്റുവാങ്ങി. കൂടാതെ മറ്റു സംരംഭകരായ റംല (pathu’s pi-ckle), സബിത (ornamental fish culture), ശാന്ത
ഗവ. കോണ്‍ട്രാക്ടറായിരുന്ന നടുവത്തൂര്‍ പഴയന രാജു അന്തരിച്ചു
കീഴരിയൂര്‍: ഗവ. കോണ്‍ട്രാക്ടറായിരുന്ന പഴയന രാജു അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. നടുവത്തൂര്‍ ശിവക്ഷേത്രത്തിലെ ആദ്യ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായിരുന്നു. ഭാര്യ: ശാരദ. മക്കള്‍: അജിത, അനില, ഡോ. അജയ് കുമാര്‍ (ഹൈജിയ ദന്തല്‍ ക്ലിനിക്ക് കൊയിലാണ്ടി). മരുമക്കള്‍: വത്സന്‍ കീഴൂര്‍, അഡ്വ. ശങ്കരന്‍ മണമല്‍, ബിന്ദു. സഹോദരങ്ങള്‍: ഇ.എം.പവിത്രന്‍, ഇ.എം.സുരേന്ദ്രന്‍ (ഇരുവരും വിക്ടറി ഗ്രൂപ്പ് മാനേജിങ്