Category: കൊയിലാണ്ടി
കൊയിലാണ്ടി ഹാര്‍ബറിനായി 20.9കോടി രൂപ അനുവദിച്ച കേന്ദ്രസര്‍ക്കാറിന് അഭിവാദ്യം; കൊയിലാണ്ടിയില്‍ ബി.ജെ.പി പ്രകടനം
കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഫിഷിങ്ങ് ഹാര്‍ബറിന്റെ വികസന പ്രവര്‍ത്തനത്തിനായി 20.9 കോടിരൂപ അനുവദിച്ച കേന്ദ്ര ഫിഷറീസ് സഹ മന്ത്രി ജോര്‍ജ് കുര്യനും കേന്ദ്ര സര്‍ക്കാറിനും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് കൊണ്ട് ബി.ജെ.പി കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് പ്രകടനം നടത്തി. കേന്ദ്ര സര്‍ക്കാറിന്റെ മത്സ്യ സമ്പദ യോജനയില്‍ ഉള്‍പ്പെടുത്തിയാണ് കൊയിലാണ്ടി ഹാര്‍ബറിന്റെ വികസനത്തിന് പണം അനുവദിച്ചത്.
കവര്‍ച്ച ആസൂത്രണം ചെയ്തത് തിക്കോടി ബീച്ചില്‍; ബാഗും പര്‍ദ്ദയും തുറശ്ശേരിക്കടവില്‍ ഉപേക്ഷിച്ചു; കൊയിലാണ്ടിയില്‍ കവര്‍ച്ചാ നാടകം നടത്തി പണം തട്ടിയ കേസില്‍ പ്രതികളുമായി പൊലീസിന്റെ തെളിവെടുപ്പ്
കൊയിലാണ്ടി: കള്ളക്കഥയുണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ച കേസ്സില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കൂടുതല്‍ അന്വേഷണത്തിനും, തെളിവെടുപ്പിനുമായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. പോലീസ് സമര്‍പ്പിച്ച അപേക്ഷയില്‍ മൂന്ന് ദിവസത്തയ്ക്കാണ് കോടതി പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ ശേഷം തിക്കോടി കാത്തലിക് സിറിയന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, മോഷണം ആസൂത്രണം ചെയ്ത തിക്കോടി
പാലിന് ലിറ്ററിന് 3 രൂപസബ്‌സിഡി മുതല്‍ കന്നുകാലികള്‍ക്ക് ഇന്‍ഷുറന്‍സ് വരെ; ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമായി മുഴുവന്‍ കറവ പശുക്കള്‍ക്കും സൗജന്യമായി ധാതുലവണ മിശ്രിതം വിതരണം ചെയ്ത് മൂടാടി പഞ്ചായത്ത്
മൂടാടി: ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി മൂടാടി പഞ്ചായത്തിലെ മുഴുവന്‍ കറവ പശുക്കള്‍ക്കും ധാതുലവണ മിശ്രിതം നല്‍കി. ധാതു ലവണമിശ്രിതം വിതരണം ഗ്രാമപഞ്ചായത് പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ നിര്‍വ്വഹിച്ചു. കറവപ്പശുക്കള്‍ളില്‍ കാത്സ്യം മറ്റ് ധാതു ലവണങ്ങളുടെ അഭാവം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ഓരോ പശുവിനും 15 കിലോവീതം ധാതുലവണ മിശ്രിതം സൗജന്യമായാണ് ഗ്രാമപഞ്ചായത്ത് നല്‍കുന്നത്. ഇത് കൂടാതെ
അടച്ചിട്ട വീട് കുത്തിത്തുറന്ന് പട്ടാപ്പകൽ മോഷണം; തൂണേരിയിൽ നാടോടി സ്ത്രീകളെ നാട്ടുകാർ പിടികൂടി
നാദാപുരം: തൂണേരിയില്‍ വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ നാടോടി സ്ത്രീകള്‍ പിടിയില്‍. തൂണേരി പഞ്ചായത്തിലെ കോടഞ്ചേരിയില്‍ തെയ്യുള്ളതില്‍ രാമകൃഷ്ണന്റെ അടച്ചിട്ട വീട് കുത്തിത്തുറന്നാണ് പട്ടാപ്പകല്‍ മോഷണം നടന്നത്. വിലപിടിപ്പുള്ള ചെമ്പ് പാത്രങ്ങളും അലൂമിനിയം പാത്രങ്ങളും കൊണ്ടുപോകുന്നതില്‍ സംശയം തോന്നിയ നാടോടി സംഘത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ തടഞ്ഞു നിർത്തി ചോദ്യം ചെയ്തപ്പോഴാണ് കവർച്ചാ ശ്രമമാണെന്ന് മനസ്സിലായത്. സംഘത്തിലെ
കൊയിലാണ്ടി നടേരി രാരംകണ്ടി വാസു അന്തരിച്ചു
കൊയിലാണ്ടി: നടേരി രാരംകണ്ടി വാസു അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഭാര്യ: ചിരുതക്കുട്ടി. മക്കൾ: ഷൈനു, ഷൈനേഷ്, ഷൈജു, ഷൈനി. മരുമകൻ: യതീന്ദ്രദാസ് (മുചുകുന്ന്). സഹോദരങ്ങൾ: ഗോവിന്ദൻ, ശേഖരൻ, ശാരദ, സുധ, പരേതരായ രാമൻകുട്ടി, രാഘവൻ, കുഞ്ഞിക്കണ്ണൻ. Description: Koyilandyi Naderi Raramkandi Vasu passed away
കീഴരിയൂർ വാഴയിൽ അസൈനാർ അന്തരിച്ചു
കീഴരിയൂർ: വാഴയിൽ അസൈനാർ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. ദീർഘകാലം ദുബായ് പോലീസിൽ ഉദ്യോഗസ്ഥനായിരുന്നു. ഉപ്പ: പരേതനായ മമ്മു. ഉമ്മ: പരേതയായ ആമിന. ഭാര്യ: കീഴത്ത് ആയിഷ. മക്കൾ: ഷഹനാസ്, സഫീറ, ഫിദ ഹഫ്‌ന. മരുമക്കൾ: സാജിദ് (വാല്യക്കോട്), സജീർ (ചെലവൂർ), ഷമീജ് (കാട്ടിൽ പീടിക). സഹോദരങ്ങൾ: അബ്ദുള്ള, അയിഷു, ജമീല, സഫിയ. Description: Keezhriyur Vazhayil
വര്‍ഷങ്ങളുടെ ഓര്‍മകള്‍, വിശേഷങ്ങള്‍ പറഞ്ഞും കേട്ടും അവര്‍ ഒരിക്കല്‍ക്കൂടി ഒത്തുച്ചേര്‍ന്നു; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ‘ഓർമ്മകളിലെ എന്റെ നളന്ദ’ അദ്ധ്യാപക-വിദ്യാര്‍ത്ഥി സംഗമം
കൊല്ലം: വര്‍ഷങ്ങളുടെ ഓര്‍മകള്‍ പങ്കുവെച്ച് അവര്‍ ഒരിക്കല്‍ക്കൂടി ഒത്തുകൂടി. ഞായറാഴ്ച കൊല്ലം ചിറ ലേക്ക് വ്യൂവില്‍ സംഘടിപ്പിച്ച ‘ഓർമ്മകളിലെ എന്റെ നളന്ദ’ പരിപാടിയില്‍ 1960 മുതൽ നളന്ദയിൽ പഠിപ്പിച്ച അദ്ധ്യാപകരും പഠിച്ച വിദ്യാർത്ഥികളുമടക്കം നിരവധി പേരാണ് പങ്കെടുത്തത്. സംഗമം കല്‍പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു. 1960 കാലഘട്ടത്തില്‍ കൊയിലാണ്ടിയിൽ അധികവിദ്യാഭ്യാസത്തിനായി ആരംഭിച്ച ട്യൂട്ടോറിയൽ പ്രസ്ഥാനങ്ങളിൽ ആദ്യത്തേതായിരുന്നു
വായനശാലകളുടെ ഗ്രേഡ് പരിശോധന ഉടൻ ആരംഭിക്കും; കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച ലൈബ്രറി സെക്രട്ടറിമാരുടെ യോഗത്തിൽ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട്
കൊയിലാണ്ടി: വായനശാലകളുടെ ദൈനംദിന പ്രവർത്തനം പരിശോധിച്ച് ഗ്രേഡ് തീരുമാനിക്കാനുള്ള പരിശോധന ഉടൻ ആരംഭിക്കുമെന്നും പരിശോധനക്കാവശ്യമായ ഒരുക്കങ്ങൾ ലൈബ്രറി നടത്തണമെന്നും ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് ഡോ.കെ.ദിനേശൻ പറഞ്ഞു. കൊയിലാണ്ടി സാംസ്കാരിക നിലയത്തില്‍ സംഘടിപ്പിച്ച ലൈബ്രറി സെക്രട്ടറിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈബ്രറികളിൽ ബാലവേദി, യുവവേദി, വനിതാ വേദി, വയോജന വേദി തുടങ്ങിയവ രൂപീകരിച്ച് ഒരു പ്രദേശത്തെ
വയലാര്‍ അനുസ്മരണം; പുസ്തക ചര്‍ച്ചയുമായി കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം വായനക്കൂട്ടം
ചേമഞ്ചേരി: കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം വായനക്കൂട്ടം വയലാർ അനുസ്മരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു. ഇന്ന് വൈകിട്ട് 3മണിക്ക് കാഞ്ഞിലശ്ശേരി നായനാർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ചെറുകഥാകൃത്തും പ്രഭാഷകനുമായ അനിൽ കാഞ്ഞിലശ്ശേരി പുസ്തകാവലോകനം നടത്തി. ഈ വർഷത്തെ വയലാർ അവാർഡ് നേടിയ അശോകൻ ചെരുവിലിന്റെ ‘കാട്ടൂർ കടവ്’ എന്ന നോവലാണ് പൊതു വായനക്കായി തെരഞ്ഞെടുത്തത്. ഗ്രന്ഥാലയം പ്രസിഡണ്ട്
കച്ചേരി,തിരുവാതിരക്കളി, സംഘനൃത്തം; പത്താം വാര്‍ഷികം ആഘോഷമാക്കി അഭയപുരി റസിഡന്റ്‌സ് അസോസിയേഷന്‍
ചേമഞ്ചേരി: അഭയപുരി റസിഡന്റ്‌സ് അസോസിയേഷന്‍ പത്താം വാര്‍ഷികം ആഘോഷിച്ചു. പരിപാടിയില്‍ വിവിധ മേഖലകളില്‍ ഉന്നതവിജയം കൈവരിച്ചവരെ ആദരിച്ചു. പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ മുഖ്യാതിഥിയായി. ചേലിയ കഥകളി വിദ്യാലയം പ്രിന്‍സിപ്പാളും കഥകളി ആചാര്യനുമായ കലാമണ്ഡലം പ്രേംകുമാറിനെ ആദരിച്ചു. ഉണ്ണിഗോപാലന്‍ മാസ്റ്റര്‍ പ്രഭാഷണം നടത്തി. സതി കിഴക്കയില്‍