Category: സബ്ജില്ല കലോത്സവം
സഹപാഠികൾ കലോത്സവം ആസ്വദിക്കുമ്പോൾ കാവലായി അവർ; കൊയിലാണ്ടി ഉപജില്ലാ കലാമേളയിൽ ശ്രദ്ധേയമായി എസ്.പി.സി അംഗങ്ങളായ ‘കുട്ടിപ്പൊലീസുകാരു’ടെ വിലമതിക്കാനാകാത്ത സേവനം
കൊയിലാണ്ടി: ഉപജില്ലാ കലോത്സവം ആവേശകരമായി തുടരുമ്പോൾ ശ്രദ്ധേയമായി എസ്.പി.സി അംഗങ്ങളായ ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ വിദ്യാർഥികൾ. മറ്റു വിദ്യാര്‍ഥികള്‍ കലാമാമാങ്കത്തിന്റെ ആവേശക്കാഴ്ചകൾ ആസ്വദിക്കുമ്പോഴും തങ്ങളുടെ ദൗത്യം മറക്കാതെ ആത്മാർത്ഥമായി ജോലി നോക്കുകയാണ് എസ്.പി.സി. കേഡറ്റുകള്‍. രാവിലെ 8.30ന് തുടങ്ങുന്ന ഡ്യൂട്ടി വൈകീട്ട് ആറുമണിക്കാണ് അവസാനിക്കുക. രാത്രി സമയത്തും ഡ്യൂട്ടി തുടരുന്ന വിദ്യാർത്ഥികളും കൂട്ടത്തിലുണ്ട്. വെൽഫെയർ, ഗതാഗതം, സ്റ്റേജ്,
ഹൈസ്കൂൾ വിഭാഗത്തിൽ ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി മുന്നില്‍, ഹയർ സെക്കന്ററിയിൽ മാപ്പിള സ്കൂൾ; വാശിയേറിയ കലാ പോരാട്ടം തുടരുമ്പോൾ ഏറ്റവും പുതിയ പോയിന്റ് നില ഇങ്ങനെ
കൊയിലാണ്ടി: ഉപജില്ലാ കലോത്സവം രണ്ടാം ദിവസം അവസാനിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ആവേശകരമായ മത്സരം തുടരുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ജി.എം.വി.എച്ച്.എസ്.എസ്. കൊയിലാണ്ടിയുമാണ് മുന്നിട്ട് നില്‍ക്കുന്നത്. എഴുപത്തി മൂന്ന് പോയിന്റ് ആണ് എച്ച്.എസ്. വിഭാഗത്തില്‍ മുന്നിട്ട് നില്‍ക്കുന്ന ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിക്കുള്ളത്. 14 എ ഗ്രേഡും, 1 ബിയുമുണ്ട്.
വയറും മനസ്സും നിറച്ച് സുരേഷിന്റെ പാചകപ്പുര, കുട്ടികളെ ഊട്ടാന്‍ മദര്‍ പി.ടി.എയും; ഉപജില്ല കലോത്സവത്തിലെ പാചകപ്പുരയുടെ വിശേഷങ്ങള്‍
കൊയിലാണ്ടി: പതിവുതെറ്റാതെ കലോത്സവത്തിനെത്തിയവരുടെ വയറും മനസ്സും നിറച്ച് സുരേഷ് മുചുകുന്നിന്റെ ഭക്ഷണപ്പുര. സുരേഷ് മുചുകുന്നിന്റെ നേതൃത്വത്തില്‍ ഉള്ള മലബാര്‍ കാറ്ററിങ്ങ് സര്‍വീസാണ് വര്‍ഷങ്ങളായി കലോത്സവവേദിയില്‍ ഭക്ഷണം വിളമ്പുന്നത്. മത്സരത്തിന്റെ രണ്ടാം ദിനവും ഗംഭീര ഭക്ഷണമാണ് കലവറയില്‍ ഒരുക്കിയിരിക്കുന്നത്. നാലു ദിവസങ്ങളിലായി നടക്കുന്ന കലോത്സവവുമായി ബന്ധപ്പെട്ട് പതിനായിരത്തോളം പേര്‍ക്ക് ഭക്ഷണം ഒരുക്കേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. അഞ്ചുലക്ഷത്തോളം രൂപ ചിലവ്
കൊയിലാണ്ടി ഉപജില്ലാ കലോത്സവം: കോല്‍ക്കളിയില്‍ കയ്യാങ്കളി, പൊലീസെത്തി ആള്‍ക്കൂട്ടം പിരിച്ചുവിട്ടു – വീഡിയോ
കൊയിലാണ്ടി: ഉപജില്ലാ കലോത്സവത്തില്‍ കയ്യാങ്കളി. കോല്‍ക്കളി മത്സരഫലത്തെചൊല്ലിയുണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. സംഘര്‍ഷം ഭക്ഷണശാലയിലേക്കും എത്തിയതിനെ തുടര്‍ന്ന് ഭക്ഷണവിതരണം അരമണിക്കൂറോളം നിര്‍ത്തി വെക്കേണ്ടിവന്നു. കൊയിലാണ്ടി സ്‌റ്റേഡിയത്തിലെ വേദി രണ്ടില്‍ നടന്ന കോല്‍ക്കളി മത്സരത്തിന്റെ ഫലത്തില്‍ തര്‍ക്കം ഉന്നയിച്ച് വിദ്യാര്‍ഥികളുടെ പരിശീലകര്‍ ഉള്‍പ്പടെ ചിലര്‍ രംഗത്തെത്തിയതാണ് തര്‍ക്കത്തിന്റെ കാരണം. തര്‍ക്കം തീര്‍പ്പാകാതെ കയ്യാങ്കളി വരെ എത്തിയപ്പോള്‍ പൊലീസ്
പോരാട്ടച്ചൂടിലേക്ക് കലോത്സവ വേദി; കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിലെ സ്റ്റേജ് മത്സരങ്ങള്‍ക്ക് തുടക്കം, ഇന്നത്തെ പരിപാടികളും വേദികളും അറിയാം
കൊയിലാണ്ടി: ഉപജില്ലാ കലോത്സവത്തിന്റെ രണ്ടാം ദിനത്തിനായി അരങ്ങുണര്‍ന്നു. 12 വേദികളിലായാണ് ഇന്ന് മത്സരങ്ങള്‍. ഭരതനാട്യം, തിരുവാതിര, കോല്‍ക്കളി, ദഫ്മുട്ട്, ഒപ്പന, അറബനമുട്ട് ഉള്‍പ്പടെയുള്ള മത്സരങ്ങള്‍ ഇന്ന് അരങ്ങിലെത്തും. ഇന്ന് നടക്കുന്ന മത്സരങ്ങളും വേദികളും വേദി 1 (സ്മാര്‍ട്ട് ഡ്രൈവിംഗ് സ്‌കൂള്‍ഗ്രൗണ്ട്) ഭരതനാട്യം, തിരുവാതിര. വേദി 2 (സ്റ്റേഡിയം ഗ്രൗണ്ട്) കോല്‍ക്കളി ഒപ്പന ദഫ്മുട്ട് അറബനമുട്ട് ഒപ്പന
ഖുർആൻ പാരായണം, പദനിർമ്മാണം, പ്രസംഗം, കഥാകഥനം… അറബിയിൽ തകർത്ത് കുട്ടിപ്രതിഭകൾ; വൈവിധ്യങ്ങൾ കൊണ്ട് ശ്രദ്ധേയമായി കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിലെ അറബിക് സാഹിത്യോത്സവം
കൊയിലാണ്ടി: അറബി ഭാഷയിൽ അവർ എഴുതി, വായിച്ചു, പ്രസംഗിച്ചു, പാടി…. കലോത്സവത്തിന്റെ ആദ്യ ദിനത്തിൽ തന്നെ ശ്രദ്ധേയമായി അറബിക് സാഹിത്യോത്സവം. ‘ഞങ്ങൾക്ക് മലയാളത്തിൽ മാത്രമല്ലടാ അറബിയിലും നല്ല പിടിപാടാണെന്നു’ തെളിയിച്ചു കൊണ്ടാണ് പരിപാടികളിൽ ഓരോന്നിലും ഒന്നിനൊന്നു മികച്ച പ്രവർത്തനങ്ങളുമായി കുട്ടികൾ വേദിയിൽ നിറഞ്ഞു നിന്നത്. കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിന്റെ ആദ്യദിനമായ ഇന്നത്തെ പരിപാടികളിൽ ഏറെ ശ്രദ്ധ