Category: മേപ്പയ്യൂര്‍
മഹല്ല് ശാക്തീകരണത്തിനായി കീഴ്പ്പയൂരില്‍ നേതൃത്വം സംഗമം സംഘടിപ്പിച്ചു
മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ മഹല്ലിന്റെ വിദ്യാഭ്യാസ, സാംസ്‌കാരിക, സാമൂഹിക, ആരോഗ്യ രംഗങ്ങളിലെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ചുകൊണ്ടുള്ള മഹല്ല് ശാക്തീകരണത്തിന്റെ ഭാഗമായി തഖ് വിയ ’22 നേതൃസംഗമം സംഘടിപ്പിച്ചു. കീഴ്പ്പയ്യൂര്‍ മുഹ്‌യില്‍ ഇസ്ലാം മദ്രസയില്‍ വെച്ച് ചേര്‍ന്ന യോഗം മഹല്ല് ഖത്തീബ് മെഹ്ബൂബ് അലി അശ്അരി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട് കാരേക്കണ്ടി പോക്കര്‍ഹാജി അദ്ധ്യക്ഷത വഹിച്ചു.
കീഴരിയൂര്‍ സ്വദേശിയായ യുവാവിനെ കാണാനില്ല
കീഴരിയൂര്‍: കീഴരിയൂര്‍ സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. കിഴരിയൂര്‍ പുതുക്കുടി റിയാസിനെയാണ് ഇന്നലെ രാത്രിമുതല്‍ കാണാതായത്. യുവാവിന്റെ ബൈക്കും മൊബൈല്‍ ഫോണും ഇന്ന് കാലത്ത് നെല്യാടി പാലത്തിന് സമീപമുള്ള സഹോദരിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. സഹോദരി വീട്ടിലില്ലാത്ത സമയത്ത് ഇവ വീട്ടില്‍ വച്ച് പോവുകയായിരുന്നു. ഐവറി കളര്‍ ഷര്‍ട്ടും ബ്ലാക്ക് പാന്റുമാണ് കാണാതാകുമ്പോള്‍ റിയാസ് ധരിച്ചിരുന്നത്.
നവീകരിച്ച കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനവും മോട്ടിവേഷൻ ക്ലാസ്സും നടത്തി
മേപ്പയ്യൂർ: ചാവട്ട് മഹല്ല് ശാക്തീകരണത്തിൻ്റെ ഭാഗമായി മഹല്ലിലെ ഒൻപത് ഭാഗങ്ങളിലായി മുപ്പതിൽപരം വീടുകൾ ചേർത്തുകൊണ്ട് മഹല്ല് യൂനിറ്റ് കമ്മിറ്റികൾ രൂപീകരിക്കുകയും തുടർ പ്രവർത്തനങ്ങൾ ആവിഷ്കരിക്കുകയും ചെയ്തു. ഇതിൻ്റെ ഭാഗമായി മഹല്ല് കമ്മിറ്റിയുടെയും ചാവട്ട് ഇസ്ലാഹുൽ മുസ്ലിമീൻ മദ്രസ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും കമ്പ്യൂട്ടർ സാക്ഷരത ലഭ്യമാക്കാൻ വേണ്ടി നവീകരിച്ച കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനവും രക്ഷിതാക്കൾക്കുള്ള
നവീകരിച്ച നമ്പ്രത്ത്കര- ചാര്‍ത്താം കുഴി റോഡ് നാടിന് സമര്‍പ്പിച്ചു
കീഴരിയൂര്‍: തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച കീഴരിയൂരിലെ നമ്പ്രത്ത്കര- ചാര്‍ത്താം കുഴി റോഡ് ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിര്‍മ്മല ഉല്‍ഘാടനം നിര്‍വ്വഹിച്ചു. സന്ധ്യാ നിവാസ് കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. ഭാസ്‌ക്കരന്‍ മാസ്റ്റര്‍, മുഹമ്മദ് ചാര്‍ത്താം കുഴി എന്നിവര്‍ സംസാരിച്ചു. രാമകൃഷ്ണന്‍ ചാര്‍ത്താം കുഴി സ്വാഗതം പറഞ്ഞു.
മേപ്പയ്യൂരിലെ കമ്പിളിക്കുന്ന്-മാവുള്ളപറമ്പ് കുടിവെള്ള പദ്ധതിയുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു
മേപ്പയ്യൂര്‍: എളമ്പിലാട് ശാഖ മുസ്ലിം ലീഗ് കമ്മിറ്റി തുടക്കം കുറിച്ച ബൈത്തുറഹ്‌മ-കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള കമ്പിളിക്കുന്ന്-മാവുള്ളപറമ്പ് കുടിവെള്ള പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ വിതരണോദ്ഘാടനം ടി.ടി ഇസ്മയില്‍ നിര്‍വ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ 41 വീടുകളിലേക്ക് കുടവെള്ള കണക്ഷന്‍ നല്‍കി. ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് പി.പി.സി മൊയ്തി അധ്യക്ഷത വഹിച്ചു. എ.വി അബ്ദുല്ല, ഡോ:പി മുഹമ്മദ്,
ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ മേപ്പയ്യൂരിലെ സംയുക്ത ട്രേഡ് യൂണിയന്‍ യോഗത്തില്‍ തീരുമാനം
മേപ്പയ്യൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ, തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ സംയുക്ത ട്രേഡ് യൂണിയന്‍ മേപ്പയ്യൂര്‍ പഞ്ചായത്ത് ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനം. മാര്‍ച്ച് 28 ,29 തിയ്യതികളില്‍ ‘രാജ്യത്തെ രക്ഷിക്കൂ ജനതയെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയര്‍ത്തി സംയുക്ക ട്രേഡ് യൂണിയന്റെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്. യോഗം ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍ ഉദ്ഘാടനം
ചേര്‍ത്തു പിടിക്കാം കുരുന്നുകളെ; മേപ്പയ്യൂരില്‍ സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു
മേപ്പയ്യൂര്‍: പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ മേപ്പയൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എസ്.എസ്.കെ കേരള മേലടി ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ ബിആര്‍സി പരിധിയില്‍ വരുന്ന തുറയൂര്‍, മേപ്പയ്യൂര്‍, കീഴരിയൂര്‍ പഞ്ചായത്തിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി എന്നീ സേവനങ്ങള്‍
മീഡിയവണ്‍ ചാനല്‍ നിരോധനം ഭരണകൂടത്തിനെതിരെ സംസാരിക്കുന്നവരെ നിശബ്ദരാക്കുന്ന സമീപനമെന്ന് കെ. മുരളീധരന്‍: നിരോധനത്തിനെതിരെ മേപ്പയ്യൂരില്‍ ഐക്യദാര്‍ഢ്യ സദസ്സ്
മേപ്പയ്യൂര്‍: ഭരണകൂടത്തിനെതിരെ സംസാരിക്കുന്നവരെ നിശബ്ദരാക്കുന്ന ഭരണഘടനാ മൂല്യങ്ങളെ തകര്‍ക്കുന്ന നയങ്ങളുടെ ഭാഗമാണ് മീഡിയ വണ്‍ ചാനലിന്റെ നിരോധനമെന്നും ഇതിനെതിരെ ജനാധിപത്യശക്തികള്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും കെ.മുരളീധരന്‍ എം.പി അഭിപ്രായപ്പെട്ടു. മീഡിയ വണ്‍ ചാനലിന്റെ നിരോധനത്തിനെതിരെ മേപ്പയ്യൂരില്‍ നടന്ന ഐക്യദാര്‍ഡ്യ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിയെ സ്തുതിക്കുകയും ഗോഡ്‌സെക്ക് ക്ഷേത്രം പണിയുകയും ചെയ്യുന്ന കാപട്യമാണ് സംഘ
മഞ്ഞക്കുളത്ത് വാഹനാപകടം; ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ശ്രീറാം ഓട്ടോമാള്‍ സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം
മേപ്പയ്യൂര്‍: ഇരു ചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് മഞ്ഞക്കുളം ശ്രീറാം ഓട്ടോമാള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു. നരക്കോട് പള്ളിക്കു സമീപം കണിയാണ്ടി മീത്തല്‍ വിശ്വനാഥന്‍ (55) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 9.30 ആണ് സംഭവം. വീട്ടില്‍ നിന്ന് ജോലിക്കായി സ്‌കൂട്ടിയില്‍ വരികയായിരുന്നു വിശ്വനാഥന്‍. മഞ്ഞക്കുളത്ത് റോഡില്‍ നിന്ന് ശ്രീറാം ഓട്ടോമാളിലേക്ക് തിരിയുന്നതിനിടയില്‍ പയ്യോളി ഭാഗത്ത് നിന്ന് വരികയായിരുന്ന
വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട ബിൽ പിൻവലിക്കുന്നതുവരെ സമരം തുടരുമെന്ന് മുസ്ലിം ലീഗ്; മേപ്പയ്യൂരിൽ സമര സംഗമം
മേപ്പയ്യൂർ: സംസ്ഥാന സർക്കാർ വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട ബിൽ നിയമസഭയിൽ പിൻവലിക്കുന്നതുവരെ സമരം തുടരുമെന്ന് മേപ്പയ്യൂർ പഞ്ചായത്ത് മുസ്ലിം ലീഗ്. വഖഫ് സമരങ്ങളുടെ രണ്ടാം ഘട്ടം മുസ്ലിം ലീഗ് കേരളത്തിലുടനീളം പഞ്ചായത്ത്, മുൻസിപ്പൽ കേന്ദ്രങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്ന സമര സംഗമത്തിൻ്റെ ഭാഗമായി മേപ്പയ്യൂരിൽ സമര സംഗമം സംഘടിപ്പിച്ചു. സമര സംഗമം പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം