നവീകരിച്ച നമ്പ്രത്ത്കര- ചാര്‍ത്താം കുഴി റോഡ് നാടിന് സമര്‍പ്പിച്ചു


കീഴരിയൂര്‍: തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച കീഴരിയൂരിലെ നമ്പ്രത്ത്കര- ചാര്‍ത്താം കുഴി റോഡ് ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിര്‍മ്മല ഉല്‍ഘാടനം നിര്‍വ്വഹിച്ചു.

സന്ധ്യാ നിവാസ് കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. ഭാസ്‌ക്കരന്‍ മാസ്റ്റര്‍, മുഹമ്മദ് ചാര്‍ത്താം കുഴി എന്നിവര്‍ സംസാരിച്ചു. രാമകൃഷ്ണന്‍ ചാര്‍ത്താം കുഴി സ്വാഗതം പറഞ്ഞു.