Category: പയ്യോളി

Total 623 Posts

ആദ്യം ലഹരിവിരുദ്ധ പ്രതിജ്ഞ, പിന്നെ ലഹരിക്കെതിരെ ബാലറ്റില്‍ വോട്ട്; തിക്കോടിയന്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ‘പുതുലഹരിക്ക് ഒരു വോട്ട്’

പയ്യോളി: തിക്കോടിയന്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലഹരിവിരുദ്ധ പരിപാടിയായ ‘പുതുലഹരിക്ക് ഒരു വോട്ട്’ പരിപാടി സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ ഭരണകൂടവും നശാ മുക്ത് ഭാരത് അഭിയാന്റെയും നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. ഹയര്‍സെക്കന്ററി വിഭാഗത്തിലാണ് വോട്ടെടുപ്പ് നടന്നത്. എണ്ണൂറോളം കുട്ടികള്‍ വോട്ടിങ്ങില്‍ പങ്കെടുത്തു. വോട്ടെടുപ്പ് നടത്താനായി ക്രമീകരിച്ച മൂന്ന് പോളിംഗ് ബൂത്തുകളില്‍ പോളിങ്

പയ്യോളിയില്‍ മദ്രസാ അധ്യാപകനെ വഞ്ചിച്ച് കൈക്കലാക്കിയ സ്വര്‍ണവും പണവും പ്രതിയില്‍ നിന്നും കണ്ടെടുത്തു; പിടിയിലായ കാസര്‍കോട് സ്വദേശി റിമാന്‍ഡില്‍

പയ്യോളി: പയ്യോളിയില്‍ മദ്രസാ അധ്യാപകന്‍ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും അപഹരിച്ച് കടന്ന കേസില്‍ പിടിയിലായ പ്രതിയെ പയ്യോളി കോടതി റിമാന്റ് ചെയ്തു. കാസര്‍ഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയെയാണ് പയ്യോളി മുന്‍സിഫ് കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തത്. ഞായറാഴ്ച കോഴിക്കോട് വെച്ചാണ് ഇയാളെ പിടികൂടിയത്. മദ്രസ അധ്യാപകന്റെ വീട്ടില്‍ നിന്നും നഷ്ടപ്പെട്ട

പയ്യോളിയില്‍ ടൂറിസ്റ്റ് ബസിനു പിന്നില്‍ മിനി പിക്ക് അപ്പ് ലോറിയിടിച്ച് അപകടം; ലോറിയുടെ മുന്‍ ഭാഗം തകര്‍ന്നു

പയ്യോളി: ടൂറിസ്റ്റ് ബസിനു പിന്നില്‍ മിനി പിക്ക് അപ്പ് ലോറിയിടിച്ച് അപകടം. ആളപായമില്ല. ഇന്ന് രാവിലെ 10.45 ഓടെ പയ്യോളി പോലീസ് സ്റ്റേഷന് മുന്നിലായിരുന്നു അപകടം നടന്നത്. വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസിന് പിന്നില്‍ അതേ ദിശയില്‍ വരികയായിരുന്ന പിക് അപ്പ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്‍ ഭാഗം തകര്‍ന്നു.

 ‘കിടപ്പിലായിരുന്ന ഉപ്പയെ ശുശ്രുഷിച്ചിരുന്നത് അവനായിരുന്നു, ഒടുവിൽ അവന്റെ അപകടമറിയാതെ ബാപ്പയും ബാപ്പയുടെ മരണമറിയാതെ മകനും യാത്രയായി’; വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തുറയൂർ തോലേരി അബ്ദുൽ മാജിദിന്റെ വിയോഗത്തിൽ ഹൃദയം നുറുങ്ങി വീടും നാടും

പയ്യോളി: ശനിയാഴ്ച ഉപ്പ ലോകത്തോട് വിട പറഞ്ഞു, ഞായറാഴ്ച മകനും. ബാപ്പയ്ക്ക് പിന്നാലെ മകനും യാത്രയായി എന്ന വാർത്ത ഏറെ നടുക്കത്തോടെയാണ് തോലേരിയിലെ നാട്ടുകാർ കേട്ടത്. ഹൃദയം നുറുങ്ങുന്ന ആ വാർത്ത ആർക്കും ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന തോലേരി പുതുവയൽ അറഫയിൽ അബ്ദുൾ മാജിദ് ആണ് ഇന്നലെ വൈകിട്ട് മരണമടഞ്ഞത്. 25 വയസായിരുന്നു. നാട്ടിലെ

ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ​ഗുരുതരമായി പരിക്കേറ്റു; ചികിത്സയിലായിരുന്ന തുറയൂർ തോലേരി സ്വദേശിയായ യുവാവ് മരിച്ചു

തുറയൂർ: ബസ്സു സ്കൂട്ടറും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന തോലേരി സ്വദേശി മരിച്ചു. തോലേരി പുതുവയൽ അറഫയിൽ അബ്ദുൾ മാജിദ് ആണ് മരിച്ചത്. 25 വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഒക്ടോബർ ആറാം തിയ്യതി ഇടിഞ്ഞകടവിൽ വച്ച് മാജിദ് സഞ്ചരിച്ച സ്കൂട്ടറും സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു. പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സിന് പിറകിൽ വരികയായിരുന്നു

ചാത്തൻ സേവയിലൂടെ പണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് വീട്ടുകാരോട് പറഞ്ഞു, ആരുമറിയാതെ അലമാരയിൽ നിന്ന് പണം കവർന്നു; പയ്യോളിയിലെ മദ്രസാ അധ്യാപകന്റെ വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന പ്രതി പിടിയിലായത് ഇങ്ങനെ

പയ്യോളി: പയ്യോളി സ്വദേശിയായ മദ്രസാ അധ്യാപകന്റെ പണം കവർന്നത് ചികിത്സയുടെയും മന്ത്രവാദത്തിന്റെയും പേരിൽ. കാസർഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയാണ് ചാത്തൻസേവയിലൂടെയെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച് പണവും സ്വർണ്ണവും കവർന്നത്. പ്രതിയെ കോഴിക്കോട് നിന്ന് പയ്യോളി പോലീസ് പിടികൂടി. ഇയാൾക്കെതിരെ കളവ്, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയതായി പൊലീസ് അറിയിച്ചു. ചികിത്സയുടെയും മന്ത്രവാദത്തിന്റെയും പേരിലെത്തിയ പ്രതി മദ്രസ

പയ്യോളിയിൽ മദ്രസാ അധ്യാപകനെ വഞ്ചിച്ച് സ്വർണ്ണവും പണവും കവർന്ന കേസ്; കാസർഗോഡ് സ്വദേശി പിടിയിൽ

പയ്യോളി: പയ്യോളിയില്‍ മദ്രസാ അധ്യാപകനെ വഞ്ചിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. കാസര്‍ഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയാണ് അറസ്റ്റിലായത്. കോഴിക്കോട് വെച്ചാണ് ഇയാളെ പിടികൂടിയതെന്ന് പയ്യോളി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോടമിനോട് പറഞ്ഞു. പയ്യോളി ആവിക്കല്‍ സ്വദേശിയായ മദ്രസാ അധ്യാപകന്റെ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ട്രെയിന്‍ യാത്രയ്ക്കിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. തുടര്‍ന്ന്

സ്‌കൂട്ടര്‍ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജീപ്പ് മറിഞ്ഞു, അഞ്ച് പേര്‍ക്ക് പരിക്ക്; അപകടം അയനിക്കാട് ദേശീയപാതയില്‍

പയ്യോളി: അയനിക്കാടുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ പോസ്റ്റ് ഓഫീസിന് സമീപമാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 12:45 ഓടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൊലീറോ ജീപ്പ് മറിഞ്ഞാണ് അപകടമുണ്ടായത്. ജീപ്പിന്റെ അതേ ദിശയില്‍ പോകുകയായിരുന്ന സ്‌കൂട്ടര്‍ പൊടുന്നനെ വലത് ഭാഗത്തേക്ക് തിരിച്ചതാണ് അപകടത്തിനിടയാക്കിയത്. സ്‌കൂട്ടര്‍ യാത്രക്കാരനെ രക്ഷിക്കാനായി വലത് ഭാഗത്തേക്ക് വെട്ടിച്ച ബൊലീറോ നിയന്ത്രണം

പയ്യോളി നഗരത്തിലെ കടകളില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിശോധന; 25,000 രൂപയുടെ പേപ്പര്‍ കപ്പുകള്‍ പിടികൂടി, നിരോധനത്തെ കുറിച്ച് അറിയില്ലെന്ന് വ്യാപാരികള്‍

പയ്യോളി: നഗരത്തിലെ കടകളില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കോഴിക്കോട് ജില്ലാ ഓഫീസില്‍ നിന്നുള്ള ഉദ്യാഗസ്ഥരാണ് നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ സഹകരണത്തോടെ പരിശോധന നടത്തിയത്. പരിശോധനയില്‍ 25,000 രൂപയുടെ പേപ്പര്‍ കപ്പുകള്‍ പിടികൂടി. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു പരിശോധന. ബീച്ച് റോഡിലെ മൊത്തവ്യാപാര സ്ഥാപനത്തില്‍ നിന്നാണ് പേപ്പര്‍ കപ്പ് പിടികൂടിയത്. ഏകദേശം 75 കിലോ കപ്പുകളാണ് പിടിച്ചെടുത്തത്. എന്നാല്‍

ഉഗ്രം ഉജ്ജ്വലം ഈ കുട്ടികൾ; മേലടി ഉപജില്ലാ ശാസ്ത്രമേളയില്‍ ഇരട്ടക്കിരീട നേട്ടവുമായി വീരവഞ്ചേരി എൽ.പി സ്കൂൾ

പയ്യോളി: വീരവഞ്ചേരി സ്കൂളിനിത് ഇരട്ടി മധുരത്തിന്റെ നാളുകളാണ്. മേലടി ഉപജില്ലാ ശാസ്ത്രമേളയില്‍ ഇരട്ടക്കിരീട നേട്ടവുമായി വീരവഞ്ചേരി എൽ.പി സ്കൂൾ. പയ്യോളി ഹൈസ്ക്കൂളിലും തൃക്കട്ടൂര്‍ യു.പി സ്കൂളിലുമായി നടന്ന ഉപജില്ലാ ശാസ്ത്ര മേളയിലാണ് അഭിമാന വിജയം നേടിയത്. ചാർട്ട് തയ്യാറാക്കി അവതരണത്തിൽ വേദിക എസ്, കൗശിക് അഭിലാഷ് എന്നിവരുടെ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ശേഖരണ മത്സരത്തിൽ